നിശയവൻ നിന്റെ-
കാമുകനകലെ,
പുളകവുമായ് കാത്തു-
കാത്തങ്ങുനിൽക്കെ,
ധടുതിയിലോടി-
മറയുന്ന നിന്റെ,
ചൊടികളതിന്നും
ചുവന്നുവോ സന്ധ്യേ...

കരിമുകിൽക്കാട്ടിലാ-
യൊരുപിടിയരിമുല്ല,
മലരുകൾ ചെമ്മേ
പരിലസിക്കുന്നതും,
അനിലൻ നിലാക്കുളിർ
മധുവുമായ് വീശുന്ന
പരിരംഭണങ്ങളുമുട-
നുയരുന്നതും,
ഒരുപകുതി മന്ദഹാസം
പൂണ്ടു വിലസുന്ന
പനിമതിയുമണയുന്ന
സുഖഭംഗിനുണയുവാൻ
നിശയിൽ,  ലയിച്ചുനീ-
യവനിലൊരു നിർവൃതി
പകരുവാൻ വേണ്ടിയോ
ധൃതികൂട്ടിയകലുന്നു...


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്