പാൽക്കാരൻമുതൽ

1. #പത്രക്കാരനും_പാൽക്കാരനും 

``````````````````````````````````````

പ്രഭാത ജീവിതങ്ങളിൽ പാൽക്കാരനും പത്രക്കാരനും കൈമാറുന്ന പുഞ്ചിരിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ..  പ്രതിദിനം കേവലം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അവർ എത്രപ്രാവശ്യമാണ് അഭിമുഖീകരിക്കുന്നത് ഓരോ വളവിലും തിരിവിലും ഓരോ വീടിന്റെ ഉമ്മറങ്ങളിലുംവച്ച് ഒരുദിവസംതന്നെ  അവരെത്രവട്ടം പുഞ്ചിരി കൈമാറാറുണ്ടെന്നോ.. പരസ്പരം തൊഴിൽമേഘലകളിലേക്ക് കൈകടത്തലുകളില്ലാത്തതിനാലാവും  ആ പുഞ്ചിരികൾ നിലനിൽക്കുന്നത്. 


2. #പ്രഭാതത്തിലെ_മീനുകാർ

````````````````````````````````

പതിവായി പ്രഭാതത്തിൽ മീൻ എത്തിക്കുന്നവരെ ശ്രദ്ധിക്കാറില്ലേ കച്ചവടത്തിൽ എത്ര കണിശതയാണ് അവർ പുലർത്തുന്നത്.. 

സൈക്കിളിൽ എത്തുന്ന മീൻകാരനും തലച്ചുമടായി മീൻ എത്തിയ്ക്കുന്ന മീൻകാരിയും തമ്മിൽ ഒരു മത്സരമുണ്ട് പതിവുമത്സരം.. ഇരുമ്പുകുഴലിനറ്റത്ത് പ്ലാസ്റ്റിക് ബോൾ തിരുകിവച്ച ഒരു സൗണ്ട് മെഷീനാണ് മീൻകാരന്റെ ശബ്ദസംവിധാനം.. അതൊരു പ്രത്യേക താളത്തിൽ ഞെക്കിവിടുമ്പോഴുള്ള ശബ്ദമലിനീകരണമാണ് മീൻകാരന്റെ സാന്നിദ്ധ്യം.  എന്നാൽ മീൻകാരി ഏറെ വിഭിന്നമാണ്.. വീടിനുമുന്നിലെ ഇടവഴിയിൽ വന്ന് മീനേ...... എന്ന നീട്ടിവിളിയാണ് അവരെത്തി എന്നതിന്റെ അടയാളം.  ആ മീൻവിളി കേട്ടാൽ അവരുടെ   വീട്ടിൽനിന്നും ഇറങ്ങി എങ്ങോട്ടോപോയ മീനിനെ തിരികെ വിളിക്കുകയാണോ എന്ന് തോന്നിപ്പോകും. ഒരുപക്ഷേ മീനിനെ പേരെടുത്തു വിളിക്കുന്ന ഒരേയൊരു വിഭാഗം ഈ മീൻകാരികൾ തന്നെയാണ്.  കഷ്ടമെന്തെന്ന് വച്ചാൽ ഈ വിളികേൾക്കാൻ പാത്രത്തിലെ ഒരു മീനിനും കഴിയില്ല എന്നതാണ്.. കാരണം തലേന്നോ അതിനുമുമ്പോ അവയെല്ലാം ജലലോകവാസം വെടിഞ്ഞവരായിരിക്കും. 

2.#നഗരമാലിന്യം_ചുമക്കുന്നവർ

``````````````````````````````

 ഒരുപക്ഷെ നഗരജീവിതത്തിലെ അഭിഭാജ്യ ഘടകമാണവർ പ്രഭാതങ്ങളിൽ നമ്മുടെ തലേദിവസത്തെ അവശിഷ്ടങ്ങൾ സംഭരിക്കാനെത്തുന്നവർ. നഗരത്തിന്റെ വൃത്തിസൂക്ഷിപ്പുകാരാണവർ..  വായിലൊരു പ്ലാസ്റ്റിക് വിസിലും ഘടിപ്പിച്ച് നമ്മുടെ അവശിഷ്ടങ്ങളെ ഒരു മടിയുംകൂടാതെ വാരിനിറച്ച് കൊണ്ടുപോകുന്നവരെക്കാണുമ്പോൾ നമ്മളിൽ പലരും അറപ്പോടെയും വെറുപ്പോടെയും നോക്കുന്നു.. ചീത്തകൾ കൊത്തിവലിക്കുന്ന കാക്കയെ നമ്മൾ കല്ലെറിഞ്ഞോടിക്കാറില്ലേ എന്നാൽ ഒരുദിനം ഇവിടെ കാക്കൾ ഇല്ലാതായാലോ… അതിനെക്കാൾ ഭീകരമായിരിക്കും നമ്മുടെ നഗരങ്ങളിലെ വേസ്റ്റ് സംസ്കരണസംവിധാനങ്ങൾ നിശ്ചലമായാൽ. നഗരങ്ങൾ ചീഞ്ഞുനാറുകയു സാംക്രമിക രോഗങ്ങളുടെ പ്രഭവകേന്ദ്രമാകുകയും ചെയ്യും. അതിനാൽ പ്രിയമിത്രങ്ങളെ ഉപജീവനത്തിനായാണെങ്കിലും അവശിഷ്ടങ്ങൾ കളക്ട് ചെയ്യുന്നവരെ പ്രഭാതത്തിൽ കാണുമ്പോൾ മുഖം തിരിക്കാതെ മനസ്സാലെങ്കിലും അവർക്കൊരു വിനീതനമസ്കാരം ചെയ്യുക അതും രാഷ്ട്രപിതാവു പറഞ്ഞപോലെ ഈശ്വരഭജനം തന്നെയാണ്…

#ശ്രീ

[ഇതിൽ കഥയില്ല കവിതയുമില്ല എന്നാൽ ജീവിതമുണ്ടെന്ന് തോന്നി അതിനാലാണ് എന്റെ കല്ലുവച്ച നുണക്കഥകളിലുൾപ്പെടുത്തിയത് ഏവർക്കും നമസ്കാരം]



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്