ചിരിക്കാൻ കഴിയുന്ന  ജീവി മനുഷ്യനാണ്.. മറ്റു അപൂര്‍വ്വം ജന്തുക്കൾക്ക് ചിരിക്കാനാകുമെങ്കിലും ആ ചിരികളെല്ലാംതന്നെ മനുഷ്യനെപ്പോലെ മനോവികാരവിചാരങ്ങളുടെ പ്രതിഫലനമല്ല. അതുകൊണ്ടു തന്നെയാകണം ആദിമകാലംമുതൽ അല്ലെങ്കിൽ ചിരി എന്ന സംവേദനത്തിലൂടെ പരസ്പരം അഭിവാദ്യം ചെയ്തു തുടങ്ങിയ കാലംമുതൽ മനുഷ്യൻ തന്റെ മുഖവും മനോഹരമാക്കാൻ ശ്രമിക്കുന്നത്... എന്തൊക്കെപ്പറഞ്ഞാലും എല്ലാ ചിരികളും സുന്ദരമാണ്. എന്നാൽ സൗന്ദര്യമുള്ള ഒരുമുഖത്തുനിന്നുണ്ടാകുന്ന ചിരി അതു മാതൃത്വത്തിന്റെ വാത്സല്യമാകാം, പിതൃത്വത്തിന്റെ കരുതലാകാം, സാഹോദര്യത്തിന്റെ സ്നേഹഭാഗമാകാം, സഹവർത്തിത്വത്തിന്റെ സഹകരണഭാവമാകാം, നിഷ്കളങ്കമായ പാൽച്ചിരിയാകാം, പ്രേമത്തിന്റെ വശ്യമാകാം.... ഇവയെല്ലാം മൃദുലമായ മനസ്സുകളിൽ അതിന്റെ തീവ്രത മുഖസൗന്ദര്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. എന്നാൽ സാമാന്യ ചിന്തക്കുപരി ചിരി വളരെയധികം അർത്ഥതലങ്ങൾ കുടികൊള്ളുന്ന ഒരു വികാരപ്രകടനമാണ്... അല്ലെങ്കിൽ പ്രകടിപ്പിക്കാവുന്ന വികാരങ്ങളിൽ ഏറ്റവും ഉദാത്തമാണ് ചിരി. ഒരു ചിരികൊണ്ട് കുഞ്ഞുപിണക്കംമുതൽ സാമ്രാജ്യത്വവൈരങ്ങൾ വരെ തുടച്ചുനീക്കപ്പെടാം.. അതുകൊണ്ടുതന്നെ ചിരി മുഖസൗന്ദര്യങ്ങൾക്കുമതീതവുമാണ്..  ചിരിയുടെ മറ്റൊരു സവിശേഷത എത്ര വിരൂപതയെയും ചിരിക്ക് മായ്ക്കാനോ വൈരൂപ്യത്തിന്റെ അളവു കുറയ്ക്കാനോ കഴിയുന്നു എന്നുള്ളതാണ്. എന്നാൽ എല്ലാ ചിരികളും മനോഹരവുമല്ല.. എത്ര മനോഹരമായ മുഖത്തായാലും വിടരുന്ന ചിരികൾ  ഹൃദയത്തിൽ നിന്നു വിടർന്നതല്ലെങ്കിൽ വിരൂപമായേ മാറൂ...
അതിനാൽ ചുണ്ടുകൾ പിളർത്തി പല്ലുകാട്ടി ഒരു ചലഞ്ചിന് ചിരിക്കുകയല്ല വേണ്ടത്.. എപ്പോഴും ഓരോ പുഞ്ചിരിയും ഹൃദയത്തിൽ നിന്നാകണം എങ്കിൽ എങ്കിൽമാത്രം നമുക്ക് ചിരിക്കാൻ ഒരു #chirichallenge ന്റെ ആവശ്യമേ ഉണ്ടാകില്ല.. ഏവരിലും നന്മയുടെ പുഞ്ചിരിനിറയട്ടെ പ്രാർത്ഥനകൾ
sreesreekumar.blogspot.com 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്