Posts

Showing posts from 2014

Poem - varshangal vidaparayunnu

വർഷങ്ങൾ വിട പറയുന്നു □■□■□■□■□■□■□■□■□■□■□ വർഷങ്ങൾ വിട പറഞ്ഞീടുന്നു സോദരീ...; സ്വല്പവുമില്ല സന്ദേഹം പിരിയുവാൻ.. കല്പിതകാലം കഴിഞ്ഞുപോയ് ഞാനിനി ചിത്രത്തിലല്ലാ ചരി...

Spot-malayalam

Image
വർഷങ്ങൾ വിട പറഞ്ഞീടുന്നു സോദരീ... സ്വല്പവുമില്ല സന്ദേഹം പിരിയുവാൻ.. കല്പിതകാലം കഴിഞ്ഞുപോയ് ഞാനിനി ചിത്രത്തിലല്ല ചരിത്രത്തിലെന്നിടം 😀 😀 😀 😀 😀 പ്രിയരെ പുതുവർഷാശംസ...

Poem - വാതിൽപ്പുറ ചിത്രങ്ങൾ

വാതിൽപ്പുറ ചിത്രങ്ങൾ ○○○○○○○○○○○○○○○○○○○○ ഞാനെഴതുകയല്ലായിരുന്നു. നീയെന്തിനായ് പരിഭവിക്കണം നെഞ്ചില്‍ നീ കോറിയിട്ട മൈലാഞ്ചി വർണ്ണങ്ങൾ നിറംമങ്ങിയിട്ടും ജീവസ...

Poem. (പാർത്ഥന

Image
കാലിത്തൊഴുത്തിൽ പിറന്ന കാരുണ്യമേ കാൽവരി കുന്നിലെ കണ്ണീര്‍ പൂവേ.. പിഞ്ചിളം പൈതലെ അമ്മ കാക്കുംവിധം കണ്ണീരിലെന്നെ നീ കാത്തിടേണേ.. കാപട്യ നീർകുടിച്ചുന്മത്ത നാട്ടില...

Spot- poem

Image
സ്വപ്നവാതായനം തുറന്നു നീയെത്തുമോ സ്വർഗ്ഗാരാമത്തിന്റെ കല്പനാ സൗന്ദര്യമേ നി(ദതേടിവന്നെത്തുന്ന നേരം മുതല്‍ സത്യമാണ് ഞാന്‍ തേടുന്നു നിന്നെ സത്യം

Spot-malayalam

Image
പത്മമില്ലാ.. പത്മതീർത്ഥമില്ലാ ജലം നിശ്ചലം വശ്യാംഗി തൻ ജഡം പോൽ..

Spot-malayalam

Image
കതിരവനണയുവാൻ കടലിലേക്കണയുവാൻ കനലുകളൊടുങ്ങുവാൻ സമയമുഹൂർത്തമായ് വിടയേകുമീസന്ധ്യാ വേളയിലേകുവാൻ (പിയതരമൊരുവാക്ക് പറയുനീ മമ സഖീ

Language-malayalam

മധുമലയാളം -6 ♡♡♡♡♡♡♡♡ കവി= കാവ്യകർത്താവ് കപി= കുരങ്ങ് ഉദ്ദേശ്യം=ലക്ഷ്യം ഉദ്ദേശം=ഏകദേശം ഉന്മാദം=(ഭാന്ത് ഉന്മാഥം= വധം ഘർഷണം= ഉരസൽ കർഷണം= വലിക്കൽ ഹർഷണം=സന്തോഷിപ്പിക്കൽ ഏ...

Language-malayalam

മധുമലയാളം-7 ♡♡♡♡♡♡♡♡ ഗഗനം=ആകാശം ഗഹനം=കാട് ചിഹ്നം=അടയാളം ഛിന്നം=ഛേദിക്കപ്പെട്ടത്. ചേതം=നഷ്ടം ഛേദം=മുറിക്കൽ ജായ=ഭാര്യ ഛായ=നിഴല്‍ താലവൃന്ദം=പനക്കൂട്ടം താലവൃന്തം= വിശറ...

Language-malayalam

മധുമലയാളം -6 ♡♡♡♡♡♡♡♡ കവി= കാവ്യകർത്താവ് കപി= കുരങ്ങ് ഉദ്ദേശ്യം=ലക്ഷ്യം ഉദ്ദേശം=ഏകദേശം ഉന്മാദം=(ഭാന്ത് ഉന്മാഥം= വധം ഘർഷണം= ഉരസൽ കർഷണം= വലിക്കൽ ഹർഷണം=സന്തോഷിപ്പിക്കൽ ഏക...

Language-malayalam

മധുമലയാളം -5 ♡♡♡♡♡♡♡♡ അകാമദ=ഇഷ്ടമുളളത് കൊടുക്കാത്ത. അകാമത= സ്നേഹമില്ലായ്മ. അർദ്ധം= ധനം. പൊരുള്‍ അർത്ഥം= പകുതി അതീക്ഷിപ്തം= ദൂരെ എറിയപ്പെട്ടത് അധിക്ഷിപ്തം=ആക്ഷേപിക്ക...

Short

Image
കാരാള കീചക വേഷങ്ങള്‍ കൂകുന്നു കൂരാളി വേതാളമാർത്തു തിമിർക്കുന്നു നേരായമാർഗ്ഗേ ചരിച്ചൊരെൻ മാനസ്സം വേപദു കൂടാതുറങ്ങുവാൻ കാക്കണേ.. ഭീമ നീ ... Sreekumar sree.

Poem- Red flowers

Image
ചുവന്ന പൂക്കള്‍ ×××××××××× ചുവന്ന പൂക്കളും വെളുത്ത തൂവാലയും നീയെനിക്കെന്തിനാണ് സമ്മാനിച്ചിരുന്നത്... ചുംബനങ്ങൾക്ക് പകരമോ? നിലയ്കാത്ത കണ്ണീർ (പവാഹത്തിലും നിനക്ക...

Poem- for my dog

Image
ക്ഷമിക്കണം ഇതെന്റെ നായയോട് //////////////////////////////////////// എന്റെ ഏറ്റവും വലിയ മി(തം നീ തന്നെയല്ലേ. ....അതോ നിന്റെ ഏറ്റവും വലിയ മി(തം ഞാനോ..? അറിയില്ല പക്ഷേ ആദിമുതൽ നമ്മള്‍ കൂട്ടായിരിക്കുന്നു... പരി...

Short notice - caste and religion

Image
ജനാധിപത്യവും മതസ്വതന്ത്രൃവും ~~~~~~~~~~~~~~~~~~~~~~ ജനാധിപത്യമെന്നാൽ അഞ്ചാണ്ടിലൊരിക്കൽ ആരുടെയെങ്കിലും "ചിരവ" ചിഹ്നങ്ങളിൽ വോട്ട് ചെയ്യാന്‍ മാത്രം ഉളള അവകാശമല്ല.... അതുപോലെ തന്നെ മത സ്വതന്ത്രമെന്നാൽ തങ്ങളുടെ ആരാധനാലയങ്ങളിൽ (പാർത്ഥിക്കുവാനും കാണിക്കയിടാനുമുളളഅവകാശമാണ് എന്ന് ധരിക്കുന്നവരുണ്ടാകും ... എന്നാല്‍ ഭരണഘടന അനുവദിക്കുന്ന മതസ്വതന്ത്രം സ്വന്തംമതാചാരങ്ങളിൽ നവീകരണം നടത്തുന്നതിന് അനുകൂലമായും (പതികൂലമായും നിലപാടെടുക്കാം എന്ന അർത്ഥവ്യാപ്തികൂടി നൽകുന്നു... മതകാര്യങ്ങളും പാരമ്പര്യങ്ങളും ഇരുമ്പുലക്കകളാകരുത്.... കാലാകാലങ്ങളുടെ ആവശ്യം ആർജിച്ച് അവ നിരന്തരം പരിവർത്തനങ്ങൾകു വിധേയമാകണം. ..ശാസ്ത്രങ്ങൾക്കൊപ്പം.... Sreekumar sree

Short notice - caste and religion

Image
ജനാധിപത്യവും മതസ്വതന്ത്രൃവും ~~~~~~~~~~~~~~~~~~~~~~ ജനാധിപത്യമെന്നാൽ അഞ്ചാണ്ടിലൊരിക്കൽ ആരുടെയെങ്കിലും "ചിരവ" ചിഹ്നങ്ങളിൽ വോട്ട് ചെയ്യാന്‍ മാത്രം ഉളള അവകാശമല്ല.... അതുപോലെ തന്നെ മത സ്വതന്ത്രമെന്നാൽ തങ്ങളുടെ ആരാധനാലയങ്ങളിൽ (പാർത്ഥിക്കുവാനും കാണിക്കയിടാനുമുളളഅവകാശമാണ് എന്ന് ധരിക്കുന്നവരുണ്ടാകും ... എന്നാല്‍ ഭരണഘടന അനുവദിക്കുന്ന മതസ്വതന്ത്രം സ്വന്തംമതാചാരങ്ങളിൽ നവീകരണം നടത്തുന്നതിന് അനുകൂലമായും (പതികൂലമായും നിലപാടെടുക്കാം എന്ന അർത്ഥവ്യാപ്തികൂടി നൽകുന്നു... മതകാര്യങ്ങളും പാരമ്പര്യങ്ങളും ഇരുമ്പുലക്കകളാകരുത്.... കാലാകാലങ്ങളുടെ ആവശ്യം ആർജിച്ച് അവ നിരന്തരം പരിവർത്തനങ്ങൾകു വിധേയമാകണം. ..ശാസ്ത്രങ്ങൾക്കൊപ്പം.... Sreekumar sree

Poem- pendulangal

പെൻഡുലങ്ങൾ ••••••••••••••••••••••• പെൻഡുലങ്ങൾ. .... (ദുവങ്ങളിൽ നിന്നും (ദുവങ്ങളിലേക്ക്.. ബിന്ദുവിൽ നിന്നും സമയങ്ങളിലേക്ക്.. അത് ചലിക്കുന്നു... ജീവിതങ്ങൾ.... കീ മുറുകിയ പെ...

Poems- naranathu bhranthy

Image
നാറാണത്ത് (ഭാന്തി °°°°°°°°°°°°°°°°°°°°°°°°° ഈശ്വരനോട് ഒന്നും ചോദിക്കാനില്ലാത്തവളാണ്  അവളിന്ന്.!?.  അവളാവശ്യപ്പെട്ടതെല്ലാം; അവളാവശ്യപ്പെട്ടപ്പോഴെല്ലാം,  അവൾക്കു നിഷേധിച്ചിരുന്നു. ഇനിയൊരുനാൾ..  വരംകൊടുക്കാൻ ദൈവം (പത്യക്ഷനായാലും ചോദിക്കാനൊന്നും അവൾ കരുതിയിട്ടുമില്ല...  "വലതിൽ നിന്നും ഇടതിലേക്കു മാറ്റാന്‍  ഒരു പെരുമന്തുപോലും"  •••••••••••••  "നിനക്കു വട്ടാണ് പെണ്ണേ" എന്ന് വരരുചി കുടുംബത്തിലെ "പെരുംകാലനത്തി"........ Sreekumar sree

Short notice

Image
"" പട്ടം പറക്കുന്നതെപ്പോഴും കാറ്റിന് എതിരെയാണ്.. കാറ്റിനൊപ്പമല്ല... ശാന്തമായ ഒരു അന്തരീക്ഷത്തിൽ നിന്നും ഒരാളും ഉയര്‍ന്നു വന്നതായി കണ്ടിട്ടില്ല ""

Prayer

Image
ജന്മദിന (പാർത്ഥന @@@@@@@@@@@@ എന്റെ ദൈവമേ. ..അവിടുത്തെ ഇച്ഛകൊണ്ട് ഇന്നലെവരെ ഞാൻ ജീവിച്ചു അവിടുത്തെ കൃപകൊണ്ട് ഇന്നത്തെ (പഭാതവും എനിക്കന്ന്യമായില്ല. ഇന്നലെവരെ ഞാന്‍ അങ്ങയുടെ സ...

Short story- പു(തകാമേഷ്ടി

Image
പു(തകാമേഷ്ടി °°°°°°°°°°°°°°°°°°°°° പരദേവതയുടെ കോപം!! പുതുജന്മങ്ങൾക്ക്മേൽ..  തിരിഞ്ഞു നോക്കണം പോൽ,  കാവിലേക്ക് വിളക്ക്,...  കുരുതി നൽകണം  നാഗന് നൂറുംപാലും  അന്തിവിളക്ക് നിത്യവും.  നാല് നാഴിയരി  ഇലക്കരയുളള തോർത്ത്  അൻപതിന്റെ രൂപ  അടയ്ക വെറ്റില  പടിയിറങ്ങിപ്പോയ  ജ്യോതിഷ കുടുംബം കാവിലേക്കുഴിഞ്ഞുനോക്കി പിന്നെ ഉമ്മറപ്പടിയിലെ ഭാര്യയേയും!!.  "നന്നായി; മാറണം ശീലങ്ങള്‍ സന്ധ്യാനാമവും ജപിക്കണം"  പരദേവതയ്ക് വിളക്ക് വച്ച് തിരിഞ്ഞു നോക്കാതെ ഉമ്മറവാതിലേറവേ അമ്മമ്മയുടെ ചിലമ്പൽ. ............. മൺകുടുക്കയിലെ ഭസ്മം തൊട്ട് നില്കെയാണ് അവളാ ശകുനം കണ്ടത്!? തിരിയണച്ചു നക്കുന്നു-  വിളക്കിലെ വെളിച്ചെണ്ണ  അരുമ കണ്ടൻപൂച്ച..  പരദേവതയുടെ വിളക്ക് പൂച്ചനക്കി !.. ദുശ്ശകുനം. വായന നിർത്തി  മുത്തശ്ശി പിറുപിറുക്കുന്നു . ...........  പതിവു ശീലങ്ങളിൽ അവളുടെ ആത്മാർത്ഥത, ശുഭാപ്തിവിശ്വാസം:, കിതപ്പടങ്ങവെ മൊഴിഞ്ഞു "അവനെത്തി, കലം മോറുമ്പോൾ. തവിക്കണയ്ക് കൊടുത്തു. . ആ തിരിനക്കിക്ക്.."  --------  "ഒരുപാട് വേദനിച്ചോ  എന്തിനാതിരി ...

Poem

Image
അറിയുന്നു ഞാന്‍ സഖീ നിശ്ചിതദൂരം താണ്ടി- യകലാനാവില്ലല്ലോ നിന്നിൽനിന്നെനിക്കിനി! സഞ്ചരിക്കുന്നൂ ഞാനാം ബിന്ദു നീയാകും കേന്ദ്ര ബിന്ദുവിൻ നോട്ടം ചെല്ലും വീഥിയിലന്നേരവും... നമ്മള്‍ തീർക്കുമീ വൃത്തം ബന്ധന, മെന്നാൽ നിത്യ സുന്ദരം.കുടുംമെ- ന്നിതിനെ വിളിപ്പു നാം. നിശ്ചിത മാർഗ്ഗം വിട്ടു ഞാന്‍ ചരിക്കുകിൽ വൃത്തം മറ്റൊരു ചിത്രം. വേണ്ട; തുടരാമിതേ യാ(ത. (വൃത്തം-(ശീകുമാരൻതമ്പി )

സന്ധ്യ

Image
സന്ധ്യയാം വാരസ്(തീതൻ ചുബനതുടിപ്പാർന്ന ചെന്തളിർ കപോലത്തിൻ കുങ്കുമം ചുണ്ടില്‍ ചൂടി, ശക്തനാം പകൽ രാഗോ- ന്മത്തനായ് കാമാർത്ഥിത- ന്നബ്ദിയിൽ പതിച്ചന്ത്യ- നിശ്വാസമുതിർക്കുന്നു. www.sreesreekumar.blogspot.com

Short story- Murinja slate

മുറിഞ്ഞസ്ലേറ്റ് ××××××××××××× അവളുടെ കൗതുകത്തിനാണ് മകളെകൂടി മത്സ്യമാർക്കറ്റിലേക്ക് കൂട്ടിയത്. സമീപത്തെ ഇറച്ചികടയിൽ ഒരു സ്ലേറ്റ് തൂക്കി അതില്‍ ചോക്കുകൊണ്ട് അന...

Poem madava leelakal

നവ മാധവ ലീലകള്‍ ×××××××××××××××××× കാടുകളൊക്കയും ചെത്തിവാരി പാതവക്കിൽ 'മൂന്നു'കമ്പ്നാട്ടി നീരുകളൊക്കെ ചവിട്ടി കലക്കി എൻ കന്നാലി കേറാതെ വേലി തീർത്തു നീ കളിത്തട്ടു...

Nostal

Image
My Nostalgia °°°°°°°°°°°°°°°°°° ഇയം ആകാശവാണി. സ(ബതി വാർത്താഹെം. (പവാച്കാ ബലദേവാനന്ദ് സാഗരാഹ്.... ഓർമ്മയുണ്ടോ ഈ വാർത്ത വായന... ഒരുകാലത്ത് നമ്മള്‍ അലഷ്യമായി കേട്ട് കളഞ്ഞതാണീ ശബ്ദം. .. അവ...

ആത്മസ്വരൂപ സങ്കൽപം

Image

Poem- വേദി

ഞാന്‍ കണ്ട വേദി ^^^^^^^^^^^^^^^^^^^^ പാതയില്‍ പട്ടുപരവതാനി വിരിച്ചിരുന്നു പക്ഷെ. .. കൈയടിക്കാൻ ഇരുപുറവും കാഴ്ചക്കാരില്ലായിരുന്നു വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു പക്ഷെ മറ്റാ...

Chinthukal- India is my

ഇന്ത്യ എന്റെ രാജ്യം °°°°°°°°°°°°°°°°°°°°°°°°°° india is my country. .. all Indians are my..... കോൺവെന്റ് സ്കൂളില്‍ നിന്നും മകള്‍ കാണാപാഠം പടിച്ച (പാർത്ഥന വീട്ടില്‍ ആവർത്തിക്കുകയാണ്. മനസ്സില്‍ പണ്ടു പഠി...

Short story- മാർഗ്ഗകല്യാണം

മാർഗ്ഗകല്യാണം ~~~~~~~~~~~~. "നിന്റെ ഇക്കാക്ക കൊറേ നെലോളിച്ചോ...?" " ഉം ഇക്കാക്കയ്ക് വേദന സഹിക്കാന്‍ പാടില്ലാണ്ട് അലറി...പാവം; " ................... "പക്ഷേല് എന്റണ്ണനും നിന്റെ കാക്കയും ഒരു ക്ലാസിലല്ല...