Poem - വാതിൽപ്പുറ ചിത്രങ്ങൾ
വാതിൽപ്പുറ ചിത്രങ്ങൾ
○○○○○○○○○○○○○○○○○○○○
ഞാനെഴതുകയല്ലായിരുന്നു.
നീയെന്തിനായ് പരിഭവിക്കണം
നെഞ്ചില്‍ നീ കോറിയിട്ട
മൈലാഞ്ചി വർണ്ണങ്ങൾ
നിറംമങ്ങിയിട്ടും
ജീവസ്പന്ദനം നിലയ്കാത്ത
നീ തന്ന ഓർമ്മകൾ
കാലം കടംപറഞ്ഞുവച്ച
മയില്‍ പീലി തുണ്ടുകള്‍.
എന്റെ സ്മരണകളെ
സിരാധമനികളിലെ കനലുകളെ
എന്റെ വാതായനപ്പുറം
ചില്ലിട്ടുവച്ചതാണ്..
ആഗമന നിർഗ്ഗമനങ്ങളിൽ
മറക്കാത്ത കാഴ്ചയാകാൻ.
ഈ വാതായനപ്പുറം
കടന്നു പോകുമ്പോൾ
നീയെന്തിന് പരിഭവിക്കണം
ഞാനവയിൽ നിന്റെ ചായങ്ങൾ
ചമച്ചിട്ടില്ലല്ലോ..
നീയെന്തിന് കണ്ണുകള്‍ പൊത്തണം
ഞാനവയിൽ നിന്റെ മുഖം
കോറിയിട്ടിട്ടില്ലല്ലോ..
Sreekumar sree-/www.sreesreekumar.blogspot.com .
Comments