Poem- വേദി

ഞാന്‍ കണ്ട വേദി
^^^^^^^^^^^^^^^^^^^^
പാതയില്‍ പട്ടുപരവതാനി വിരിച്ചിരുന്നു പക്ഷെ. .. കൈയടിക്കാൻ ഇരുപുറവും കാഴ്ചക്കാരില്ലായിരുന്നു വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു പക്ഷെ മറ്റാരും സന്നിഹിതരായിരുന്നില്ല.?!! മുന്നില്‍ വിളക്കുകൾ തെളിഞ്ഞിരുന്നില്ല.. എന്നാലും എന്റെ ഒറ്റകണ്ണിലെ കാഴ്ചയ്ക് തടസ്സമുണ്ടായിരുന്നില്ല.. ...........എന്നിരിക്കിലും... ക്ഷമിക്കണം കൂട്ടുകാരെ ഒരുത്തരം പറയാമോ.? താമസിച്ചുപോയോ...അതോ ഞാൻ നേരത്തേയാണോ...
Sreekumar sree.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം