Short story- പു(തകാമേഷ്ടി
പു(തകാമേഷ്ടി
°°°°°°°°°°°°°°°°°°°°°
പരദേവതയുടെ കോപം!! പുതുജന്മങ്ങൾക്ക്മേൽ..
തിരിഞ്ഞു നോക്കണം പോൽ,
കാവിലേക്ക് വിളക്ക്,...
കുരുതി നൽകണം
നാഗന് നൂറുംപാലും
അന്തിവിളക്ക് നിത്യവും.
നാല് നാഴിയരി
ഇലക്കരയുളള തോർത്ത്
അൻപതിന്റെ രൂപ
അടയ്ക വെറ്റില
പടിയിറങ്ങിപ്പോയ
ജ്യോതിഷ കുടുംബം കാവിലേക്കുഴിഞ്ഞുനോക്കി പിന്നെ ഉമ്മറപ്പടിയിലെ ഭാര്യയേയും!!.
"നന്നായി; മാറണം ശീലങ്ങള്‍ സന്ധ്യാനാമവും ജപിക്കണം"
പരദേവതയ്ക് വിളക്ക് വച്ച് തിരിഞ്ഞു നോക്കാതെ ഉമ്മറവാതിലേറവേ അമ്മമ്മയുടെ ചിലമ്പൽ. ............. മൺകുടുക്കയിലെ ഭസ്മം തൊട്ട് നില്കെയാണ് അവളാ ശകുനം കണ്ടത്!? തിരിയണച്ചു നക്കുന്നു-
വിളക്കിലെ വെളിച്ചെണ്ണ
അരുമ കണ്ടൻപൂച്ച..
പരദേവതയുടെ വിളക്ക് പൂച്ചനക്കി !.. ദുശ്ശകുനം. വായന നിർത്തി
മുത്തശ്ശി പിറുപിറുക്കുന്നു
. ...........
പതിവു ശീലങ്ങളിൽ അവളുടെ ആത്മാർത്ഥത, ശുഭാപ്തിവിശ്വാസം:, കിതപ്പടങ്ങവെ മൊഴിഞ്ഞു "അവനെത്തി, കലം മോറുമ്പോൾ. തവിക്കണയ്ക് കൊടുത്തു. . ആ തിരിനക്കിക്ക്.."
--------
"ഒരുപാട് വേദനിച്ചോ
എന്തിനാതിരി നക്കീത്"
യാമത്തിനൊടുവിൽ മച്ചിൽ
ചക്കി കണ്ടനെ ആശ്വസിപ്പിക്കുന്നു.
പരദേവത കോപിക്കില്ലേ
നാവ് പൊളളിയറ്റുപോം.
"തേവരില്ലാത്ത കാവിലെന്തിനാ അന്തിവിളക്ക്. .
കാറ്റ് വിളക്കണച്ചു..
എനിക്ക് തിരിയെടുക്കാൻ."
കണ്ടന്റെ (പതിവചനം...
ഭാര്യ തളർന്ന് മയങ്ങുന്നു പാവം.... സന്താനലബ്ദിക്ക് ഇനിയെന്തു വേണം....
Note: തവിക്കണ=പണ്ട് ചിരട്ടതവിയ്ക് കമുകിന്റെ ചീളിൽ തീർക്കുന്ന പിടി. Sreekumar sree/www.sreesreekumar.blogspot.com.
Comments