Language-malayalam
മധുമലയാളം -5
♡♡♡♡♡♡♡♡
അകാമദ=ഇഷ്ടമുളളത് കൊടുക്കാത്ത.
അകാമത= സ്നേഹമില്ലായ്മ.
അർദ്ധം= ധനം. പൊരുള്‍
അർത്ഥം= പകുതി
അതീക്ഷിപ്തം= ദൂരെ എറിയപ്പെട്ടത് അധിക്ഷിപ്തം=ആക്ഷേപിക്കപ്പെട്ടത്.
അദിതി= ദേവമാതാവ്
അതിഥി= വിരുന്നുകാരൻ
അനലൻ=അഗ്നി
അനിലൻ= കാറ്റ്
അമ്പ്= അസ്(തം
അൻപ്= ദയ
അകാര്യം= കാര്യമല്ലാത്തത്
അക്കാര്യം= ആ കാര്യം
അംഗം= അവയവം
അങ്കം= യുദ്ധം. അടയാളം etc
അംശുമാല= രശ്മി സമൂഹം അംശുമാലി= സൂര്യന്‍. അനന്ത=ഭൂമി
അനന്തം=ആകാശം അന്തസ്സ്=യോഗ്യത
അന്ധസ്സ്= ആഹാരം
അടർ= യുദ്ധം
ആടൽ= ദു:ഖം.
അകാലം= കാലംതെറ്റി അക്കാലം= ആ കാലം ആലസ്യം=അലസത.
ആലാസ്യം= മുതല. ആപാതമധുരം=വീഴുമ്പോൾ മധുരമായത്. ആപാദമധുരം=മുഴുവനും മധുരമായത്.
അളി= വണ്ട്
ആളി=തോഴി
ആകാരം= ആകൃതി
ആഗാരം= വീട് ആഹാരം=ഭക്ഷണം www.sreesreekumar.blogspot.com
Comments