Prayer

ജന്മദിന (പാർത്ഥന
@@@@@@@@@@@@
എന്റെ ദൈവമേ. ..അവിടുത്തെ ഇച്ഛകൊണ്ട് ഇന്നലെവരെ ഞാൻ ജീവിച്ചു അവിടുത്തെ കൃപകൊണ്ട് ഇന്നത്തെ (പഭാതവും എനിക്കന്ന്യമായില്ല. ഇന്നലെവരെ ഞാന്‍ അങ്ങയുടെ സംരക്ഷണത്തിലും ശിക്ഷണത്തിലും വളർന്നു. അവിടുത്തെ ഇച്ഛയാൽ എനിക്കു ജന്മം നല്‍കിയ എന്റെ മാതാപിതാക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.പകരം വയ്കാനാകാത്ത സമ്മാനമാണ് അങ്ങ് നൽകിയ എന്റെ മാതാപിതാക്കൾ. എന്റെ ജീവിതത്തിലൂടെ കടന്ന് പോയവർക്കും ഇന്നലെവരെ എനിക്കൊപ്പം ചരിച്ച സകല ചരാചരങ്ങൾക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു.... ദൈവമേ. . ഇനി എനിക്കായി കരുതിയിട്ടുളള നാളുകളിലും അവിടുത്തെ ഇച്ഛയിൽ ജീവിക്കുവാൻ കഴിയണമേ എന്ന് അപേക്ഷിക്കുന്നു.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം