Poem - varshangal vidaparayunnu
വർഷങ്ങൾ വിട പറയുന്നു
□■□■□■□■□■□■□■□■□■□■□
വർഷങ്ങൾ വിട പറഞ്ഞീടുന്നു സോദരീ...;
സ്വല്പവുമില്ല സന്ദേഹം പിരിയുവാൻ..
കല്പിതകാലം കഴിഞ്ഞുപോയ്
ഞാനിനി ചിത്രത്തിലല്ലാ ചരിത്രത്തിലെന്നിടം.
നിശ്ചിത കാലത്തിലെന്നെ പ്രണയിച്ചോർ,
എന്നെ പുണർന്നവരെന്നെ-
ശപിച്ചവർ,
എന്നോടു കിന്നാരമോതി വളർന്നവർ...
എന്നെപ്പിരിയാതെ കൂടെ നടന്നവർ...
ഉത്തമമായൊരു പൂവിളിയാർപ്പുമായ്
കാത്തിരിപ്പുണ്ടവർ നാഴിക തീരുവാൻ..!
കൊട്ടും കുരവയുമാർപ്പുവിളികളും
നിദ്രയ്കിടം നൽകാതേറ്റവുമുച്ചമായ്
നൽകിടാമുജ്ജ്വലമായൊരു സ്വാഗതം.......
ഹർഷപുളകിതയാകുമ്പോളോർക്കണ-
മന്ത്യനാളെത്തിടാനുണ്ട് നാളന്നേരം,
നിർണ്ണയം നിന്നോടൊരന്ത്യ വാക്കോതുവാ-
നൊറ്റയാൾ മാത്രമന്നെത്തിടും പുതുവർഷം.....!!
ഒക്കെയും വീണ്ടും തുടർന്നിടുമീവിധം.
Sreekumar sree / www.sreesreekumar.blogspot.com
Comments