Poem- Red flowers

ചുവന്ന പൂക്കള്‍
××××××××××
ചുവന്ന പൂക്കളും
വെളുത്ത തൂവാലയും
നീയെനിക്കെന്തിനാണ്
സമ്മാനിച്ചിരുന്നത്...
ചുംബനങ്ങൾക്ക് പകരമോ?
നിലയ്കാത്ത
കണ്ണീർ (പവാഹത്തിലും
നിനക്കു ഞാന്‍ എന്റെ
(പണയം തന്നിരുന്നീലല്ലോ
കണ്ടുമുട്ടലിലും വേർപാടിലും
നീ നിസ്സംഗയായിരുന്നു.
നിന്നിലൊളിപ്പിച്ച
സ്വപ്നങ്ങളിൽ
എനിക്കു ചായം തേക്കാനായില്ലല്ലോ..
എന്നിട്ടും എന്തെ
നിന്റെ കരുതലും
കരതലവും എനിക്കായി....
കാത്തുവച്ചിരിക്കുന്നു..
മണ്ണാങ്കട്ടയ്ക് കൂട്ടുപോയ
കരിയിലയാണ് ഞാന്‍
കൊടുങ്കാറ്റിൽ
ഞാന്‍ കാത്ത മണ്ണാങ്കട്ട, ചെളിമണ്ണിനെ പുണർന്നുറങ്ങി
നിശ്വാസങ്ങളിൽ ഞാനോ..
ഇളംകാറ്റിന്റെ കൈകളില്‍
സ്വയമറിയാതെ പറന്ന്
ഒടുവില്‍ നിന്റെ മടിത്തട്ടിൽ
നീ തീർത്തു വച്ച കൂട്ടിൽ....

നീയറിയുന്നുണ്ടോ
(പിയസഖീ....
ഞാനുറങ്ങുകയല്ല
ഉറക്കം നടിക്കയാണ്
നിന്റെ മിഴികളിലേക്ക്
നോക്കാനാകാതെ
ഞാനുറക്കം നടിക്കുന്നു.
Sreekumar sree

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം