Short story- മാർഗ്ഗകല്യാണം

മാർഗ്ഗകല്യാണം
~~~~~~~~~~~~.
"നിന്റെ ഇക്കാക്ക കൊറേ നെലോളിച്ചോ...?" " ഉം ഇക്കാക്കയ്ക് വേദന സഹിക്കാന്‍ പാടില്ലാണ്ട് അലറി...പാവം; " ................... "പക്ഷേല് എന്റണ്ണനും നിന്റെ കാക്കയും ഒരു ക്ലാസിലല്ലേ... പിന്നെന്താ...അണ്ണന് മാർഗ്ഗം കയിക്കിണീലല്ലോ".. വാസൂന്റെ സംശയം കേവലമല്ലന്ന് എനിക്കും തോന്നി. .. . "ടാ പൊട്ടാ..ഹിന്ദുക്കൾക് മാർഗ്ഗം കയിക്കണ്ടാടാ...അതോണ്ടാ. ." അബ്ദു പൊടിയനിലയിൽ പൊതിഞ്ഞു കൊണ്ട് വന്ന പൊരിച്ച ബീഫും അപ്പവും കഴിച്ചു കൊണ്ട് ആ ചർച്ച കുറെ നീണ്ടു. "ബന്ധുക്കളെല്ലാം കൂടീപോലും, പളളീന്ന് എല്ലാരും കൂടി വന്നാരുന്നുപോലും.. മാർഗ്ഗകല്യാണോന്നും പറയുമെന്ന്... " "സുന്നത്ത്". കൊളളാം കേട്ടിട്ട്. . പക്ഷേ അബ്ദൂന്റെ കാക്കാന്റെ നെലോളി .... ? പിന്നെ മൂത്രോഴിക്കാൻ പറ്റ്വോ? മനസ്സ് തികട്ടിയ ചോദ്യം പുറത്തു വിട്ടില്ല. ബീഫ്ചർച്ച തീരും മുമ്പ് ഒരു രഹസ്യം കൂടി അറിഞ്ഞു. "പെൺകുട്ട്യോൾക് മാർഗ്ഗകല്യാണം ഇല്ലാന്ന്..." വേണാരുന്നു... ആ നസീറാന്റെ ഹുങ്ക് കൊറഞ്ഞേനെ.... രണ്ട് കൊല്ലോടെ കഴീമ്പം അബ്ദൂനും മാർഗ്ഗോണ്ട്. അവരുടെ പുസ്തകത്തില് പറഞ്ഞിട്ടുണ്ടെന്ന് ആണുങ്ങളെല്ലാം മാർഗ്ഗം കഴിക്കണോന്ന്. എനിക്ക് പേടിക്കണ്ടാ, ഞാനപ്പഴും ഹിന്ദുവായിരിക്കും.പാവം അബ്ദു... അവനെകൊണ്ട് അന്നേരം കൊറെ കളളിമുളളില വളച്ചു കുത്തിക്കണം വേദന അറിയാണ്ടിരിക്കാൻ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° എവറഡി ബാറ്ററിപ്പെട്ടിയിൽ കെണിയുണ്ടാക്കി ചാമ്പമാവിൽകെട്ടി, കെണിവളളിയുമായി അണ്ണാനെപിടിക്കാൻ കാത്തിരിക്കുമ്പോഴാണ് അത് കണ്ടത്; ഞാറ്റടിയുടെ കൈവരമ്പ് താണ്ടി, ഘോഷയാ(തപോലെ ഒരുസംഘം. അബ്ദൂന്റെ പളളീക്കാരാണ്. മു(കി, ഓതിക്കോൻ എന്നുവേണ്ട ഒരു കല്യാണത്തിനുളള ആളുണ്ട്. മുന്നില്‍ വഴികാട്ടണത് അബ്ദൂന്റെ ഇക്കാക്ക. ഓ.... ഇപ്പോഴോർമ്മ വന്നു അബ്ദൂന്റെ മാർഗ്ഗം? !!. ഓനേകൊണ്ട് കളളിമുളളില വളച്ചീല; പാവം. അണ്ണാനെ വിട്ട് തെക്കേപറമ്പിലേക്കോടി, ആ സംഘം എത്തുന്നതിന് മുന്പേ അബ്ദൂന്റെ പെരേലെത്തി. എല്ലാവരും ചിരിച്ചു വർത്തമാനം പറഞ്ഞു. അബ്ദൂന്റെ പെരേന്ന് എല്ലാർക്കും സർബത്ത് നൽകി. മുട്ടനാടിനെ കൊന്നുണ്ടാക്കിയ ബിരിയാണി മണം നിറഞ്ഞു. അപ്പോഴാണ് ഓർത്തത് അബ്ദു ? . പാവം പേടിച്ചു ഒളിച്ചിരിപ്പാവും. (പാർത്ഥന കഴിഞ്ഞു. "ഓനെ കൊണ്ട്വാ"...മുറിയില്‍ തുണിമറയിൽ നിന്നും ഒരു വിളി. ഞാന്‍ ചുറ്റിലും നോക്കി, കൊണ്ടു പോകുമ്പോ കണ്ണാലെങ്കിലും അവന് ഒരാശ്വാസം നൽകണം. "എബിടാ നമ്മ ചെക്കന്‍" തുണിമറയ്ക് പിന്നിലെ വിളി പലരും കൂട്ടി വിളിച്ചു. "ചെക്കനെവിടാ...അബ്ദു എവിടെ?" എല്ലാരും അബ്ദൂനെ തിരക്കുന്നു.... "ദേ..... ഇബിടുണ്ടേ......ചെക്കന്‍. .." ചീവീടിന്റെ നെലോളി പോലെ ഒരശിരീരി.... ഞെട്ടി തിരിഞ്ഞു നോക്കി; വയൽചുളളിപോലുളള ചൂണ്ടാണിവിരൽ‍ എന്റെ തലയ്ക്ക് ചൂണ്ടി നസീറ....!!! അടുത്ത നിമിഷം മല്ലന്മാരെപ്പോലെ രണ്ട് പേര്‍ ഇരുവശവും കൂട്ടിപിടിച്ച് മുറിയിലേക്കാനയിച്ചു... കുതറിമാറാനുളള എല്ലാ (ശമങ്ങളെയും തളർത്തികൊണ്ട് ഒരമറൽ "ഹിമാറേ... ഇബിലീസിന്റെ കൂട്ട് ബിട്ടേച്ച് അനക്ക് മുസല്മാനാവ്ണ്ടേന്ന്.... അടങ്ങികെടാ" "ഇല്ല ഞാന്‍ ഹിന്ദ്വാണ് എനിക്കിത് വേണ്ട. . ഞാന്‍ ഹിന്ദുവാണ്.. എന്നെ വിട്.... ഞാൻ അബ്ദുവല്ല..ഞാന്‍ അബ്ദുവല്ലാ... " സുലൈമാന്‍ രാവ്ത്തരുടെ ഇറച്ചികടയിലെ മിന്നല്‍ പിണർപോലെ ... ഒരു പിച്ചാത്തി മിന്നുന്ന വെട്ടത്തിൽ മലർന്നുകിടന്നു കണ്ടു; മുറിയിലെ പനമ്പായ തട്ടിന് മോളിൽ കുറുനരിയുടെ കണ്ണുകള്‍ പോലെ, അബ്ദുവിന്റെ കണ്ണുകള്‍. "ദേ അവനവിടുണ്ട് ഞാനല്ല ഞാന്‍ ഹിന്ദുവാണ് .... ഹിന്ദുക്കൾക് ഇത് വേണ്ടാ.. ഞാന്‍ ഹിന്ദുവാണ്. .." ********************************************* "എണീക്കെടാ പുലർവെട്ടം മോന്തേലായിട്ടും അവന്റെയൊരു കിനാ കാണലും പുലമ്പലും" ഹിന്ദ്വാച്ചാ പൊലർച്ചെ എണീറ്റു ശുദ്ധിയാകണം.. " മുത്തശ്ശിയുടെ ശകാരം ഞെട്ടിയുണർന്നു, നേരമേറെ വെളുത്തു. . മുറ്റത്ത് ചൂലും വെളളാരംകല്ലും കരീലയും തീർക്കുന്ന കിരുകിരാരവം; അമ്മ മുറ്റമടിക്കുന്നു. എണീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി, ഞാറ്റടി കടന്ന് ഇടവഴിയിലൂടെ മ(ദസ്സക്ക് പോകുന്നു നസീറ; ഭയങ്കരി... അറിയാതെ കൈ വള്ളിനിക്കറിനുളളിൽ പരതി......... ആശ്വാസം....
Sreekumar sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്