Poem. (പാർത്ഥന
കാലിത്തൊഴുത്തിൽ പിറന്ന കാരുണ്യമേ
കാൽവരി കുന്നിലെ കണ്ണീര്‍ പൂവേ..
പിഞ്ചിളം പൈതലെ അമ്മ കാക്കുംവിധം
കണ്ണീരിലെന്നെ നീ കാത്തിടേണേ..
കാപട്യ നീർകുടിച്ചുന്മത്ത നാട്ടിലെ,
പാപംകഴുകുന്ന പുണ്ണ്യത്തിനായിനി,
ആനയിച്ചീടണേ യോഹന്നാനെ,
ഇന്നും സ്വീകരിച്ചീടുന്നു നിന്റെ സ്നേഹം..
കാരിരുമ്പാകുന്ന മാനസ്സവാരിധി
സ്നേഹത്താൽ രണ്ടായ് പിളർത്തീടണേ...
(പമ തീരത്തൂടെന്നും നടത്തിക്കേണേ..
പാമര ജന്മത്തിനായ്കാക്കും
അഞ്ചപ്പം
പാപിയീ ദൈന്യനും നൽകേണമേ..
ഗോകുൽത്താമലയിൽ നിൻ
തിരുവസ്(തം വീതിച്ച
കാവലാൾക്കും വേണ്ടി (പാർത്ഥിച്ചോനേ..
കാൽവരി കുന്നിലെ കണ്ണീര്‍ പൂവേ. ..
എന്റെ മാനസം സ്നാനപ്പെടുത്തീടണേ..
Sreekumar sree23/12/2014 10:40 PM
Comments