Chinthukal- India is my

ഇന്ത്യ എന്റെ രാജ്യം
°°°°°°°°°°°°°°°°°°°°°°°°°°
india is my country. .. all Indians are my..... കോൺവെന്റ് സ്കൂളില്‍ നിന്നും മകള്‍ കാണാപാഠം പടിച്ച (പാർത്ഥന വീട്ടില്‍ ആവർത്തിക്കുകയാണ്. മനസ്സില്‍ പണ്ടു പഠിച്ച ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം തികട്ടി വന്നു "രക്തസാക്ഷികൾകു (പണാമം" ഇന്ത്യയാണ് നമ്മുടെ രാജ്യം അല്ലേ അച്ഛാ.?.... അതേ മകളെ നമ്മളെല്ലാം ഇന്ത്യക്കാരായതിൽ അഭിമാനിക്കണം.... ഇന്ത്യനെന്ന അഭിമാനത്തിനുമേൽ ഒരായിരം നൊമ്പരങ്ങൾ മനസ്സില്‍ നിറയുന്നു. ... ........ഇന്ത്യ....... ഭാരത മാതാവിന്റെ മാനത്തിന് വില പറയാന്‍ വരുന്നവനെതിരെ അതിർത്തികളിൽ നിമിഷം തോറും ജയ് വിളിച്ച് പിടഞ്ഞു വീഴുന്നവന്റെ ഇന്ത്യ. .. വിശന്നു കരയുന്ന സ്വന്തം സന്താനത്തിന് അന്നം നൽകാൻ അവയവങ്ങള്‍ വിലയ്ക്കും വാടകയ്ക്കും നൽകുന്ന മാതാപിതാക്കളുടെ ഇന്ത്യ. ... ഭാരത സെൻസസിന്റെ അതിരുകളിലെങ്ങുമില്ലാത്ത കോടി ഭിക്ഷാടകരുടെ ഇന്ത്യ. ...... സൂര്യാസ്തമയം ബാധകമല്ലാതെ ആഗോളചൂഷണത്തിനു വിധേയരായി ചോര വിയര്‍പ്പാക്കുന്ന തൊഴിലാളി ദരിദ്രരുടെ ഇന്ത്യ. .... (പായം തികയാത്ത പെങ്ങളുടെ ഗർഭപാ(തത്തിൽ അധികാരികളുടെ ചെങ്കോല്‍ ബീജാർപ്പണം നടത്തിയാൽ പോലും പരാന്ന ഭോജികളെപോലെ ഉച്ഛിഷ്ടത്തിനായി ഓച്ഛാനിച്ചു നിൽക്കുന്നവന്റെ ഇന്ത്യ. ..... ഒരു പിടി നാണയത്തിന് അന്യ(ഗഹജീവിക്കായാൽ പോലും രാജ്യത്തെ ഒറ്റുകൊടുക്കുന്നവന്റെ ഇന്ത്യ. .... തരം കിട്ടിയാൽ പാതയോരത്ത് വിരിച്ച ദേശീയ പതാകയുടെ മേൽ "പിഞ്ചു ബാലികയെ മുതല്‍ ധർമ്മകാരിയെ" വരെ കിടത്തി (കൂരമായി ഭോഗിക്കുന്ന മ്ളേച്ഛ മേലാളന്മാരുടെ ഇന്ത്യ. ... ....... അതെ.... all indians are my brothers and sisters, I love my india...... Sreekumar sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്