Poem
അറിയുന്നു ഞാന്‍ സഖീ
നിശ്ചിതദൂരം താണ്ടി-
യകലാനാവില്ലല്ലോ
നിന്നിൽനിന്നെനിക്കിനി!
സഞ്ചരിക്കുന്നൂ ഞാനാം
ബിന്ദു നീയാകും കേന്ദ്ര
ബിന്ദുവിൻ നോട്ടം ചെല്ലും
വീഥിയിലന്നേരവും...
നമ്മള്‍ തീർക്കുമീ വൃത്തം
ബന്ധന, മെന്നാൽ നിത്യ
സുന്ദരം.കുടുംമെ-
ന്നിതിനെ വിളിപ്പു നാം.
നിശ്ചിത മാർഗ്ഗം വിട്ടു
ഞാന്‍ ചരിക്കുകിൽ വൃത്തം
മറ്റൊരു ചിത്രം. വേണ്ട;
തുടരാമിതേ യാ(ത.
(വൃത്തം-(ശീകുമാരൻതമ്പി )
Comments