Poem madava leelakal
നവ മാധവ ലീലകള്‍
××××××××××××××××××
കാടുകളൊക്കയും ചെത്തിവാരി പാതവക്കിൽ 'മൂന്നു'കമ്പ്നാട്ടി നീരുകളൊക്കെ ചവിട്ടി കലക്കി എൻ കന്നാലി കേറാതെ വേലി തീർത്തു നീ കളിത്തട്ടുകൾ തീർത്തിടുന്നു.. എന്റെ കണ്ണാടി വാതിലിൽ നീയടിച്ചേറ്റുന്നു നാലുകൾ ആറുകൾ നൂറുകളും വാഴയും ചീനിയുംചേനയും വാണൊരാ പൂമഴചോല നീ ചാമ്പലാക്കി (എന്റെ ഓമനപു(തിയെ പാട്ടിലാക്കി).. തെളിനീര്‍ ചവിട്ടി കലക്കി നീയെനിനിട്ടാ പുഴനീരെനിക്കായ് തുറന്നുവിട്ടിട്ടതിൻ കരമോഹരിയായ് പിടിച്ചെടുത്തു കാലിച്ചെറുക്കന്റ്റെ ഓടക്കുഴലിൽനീ. കാരിരുമ്പിൻ വാൾ പണിഞ്ഞു വച്ചു നീളെ വിളിച്ചൊരാ പൂങ്കുയിലിൻ കണ്ഠനാളത്തെ നോക്കി നീ കല്ലെറിഞ്ഞു.. എന്റെ മാങ്കനിയും തല്ലി വീഴ്ത്തിയല്ലോ !!! രാസലീലയ്കായി നീയെന്റെ മാടവും കൂടെപിറപ്പിനേം കൂടെകിടപ്പോളേം കട്ടെടുക്കുമ്പോഴും ഇല്ല പാടില്ലെന്ന് ചൊല്ലുവാനാകാതെ കണ്ണീരടക്കിഞാൻ കൈകൂപ്പി നിൽക്കുന്ന കണ്ണാ മതിയാക്കുക നിന്റെ ലീലകള്‍. .
Sreekumar sree
Comments