Posts

Showing posts from 2019

ബലിപീഠങ്ങളിലേക്ക്

Image
#ബലിപീഠങ്ങളിലേക്ക്  ഇടനെഞ്ചിലൊരു ഭയം വല്ലാതെ വളരുന്നുണ്ടെന്നിൽ ചോനനുറുമ്പുകൾ പോലത് അരിച്ചരിച്ചു പരതുന്നു... ഇടയ്ക്കിടെ ചെറുമുറിവുതീർത്ത് രസിക്കുന്നുമുണ്ടവ. നോവുകളിൽ കിനിയുന്ന  രുദിരബിന്ദുക്കളാൽ അമൃതേത്തുണ്ണുകയാവും. ഇരുൾമടക്കുകളിലെവിടെയോ ബലിപീഠമൊരുക്കുകയാവും... കാഴ്ചമറയ്ക്കുന്നൊരു തിരശ്ശീല  ദാനംകിട്ടിയിരുന്നുവെങ്കിൽ പുറംകാഴ്ചകളിൽനിന്നകന്ന് സ്വയമുയിർചേർത്തുവയ്ക്കാം വിധിതീർക്കുന്ന ബലിപീഠമതിൽ.       #ശ്രീ

പടിയിറക്കം

പടിയിറക്കം  ഇടനാഴിയിൽ അയാളുണ്ട്  അദൃശൃനായി...  ഒരു ഞരക്കം, കൂടെ ഒരു തേങ്ങൽ,നിലവിളി, അയാൾ കയറിയിറങ്ങുന്ന- മുറിയിൽനിന്നതുണ്ടാകാം...   ഇവിടവും തിരയുകയാവും... വെറുതെ, ..  എന്നോ മരിച്ചവനാണ്...  പിന്നെന്തിന് വാതിൽ താഴിടണം വേണ്ട ..  ഇനിയുമീയന്ത്യനാളിലും കാത്തിരിക്കാനൊന്നുമില്ല കുമ്പസരിക്കാനും. അശക്തനാണ് ഞാൻ   എനിക്ക്‌ വേണ്ടി എന്റെ വാതായനം  ആരെങ്കിലും തുറന്നിടുക ....  മുഖമില്ലാതെ രൂപമേതുമില്ലാതെ വാതായനപ്പുറമൊരു വെള്ളിവെളിച്ചം, സ്വാർത്ഥരോദനങ്ങൾക്ക് ചെവികൊടുക്കാതെ..! എനിക്കായാരെങ്കിലും അവനെ സ്വാഗതം ചെയ്യുക.. പടിവാതിൽ പകുതിചാരിയിറങ്ങാം ചിന്തമുട്ടിയൊരുമനസ്സുണ്ട്.. തെക്കിനിയിലുപേക്ഷിക്കാൻ.. നിർജ്ജീവമായവ തെക്കേപറമ്പിലെ ചിതയിലേക്കെടുക്കവേ, കൂടുതേടിയലയുമായിരിക്കുമത്.     #ശ്രീ..

അസ്തമയം

Image
തിടമ്പുകൾക്കു പിന്നിലെ അസ്തമയം കണ്ടിട്ടുണ്ടോ..? തീക്കണ്ണുരുട്ടിയ ദൈവം  അലമുറയിടുന്നൊരൊച്ച ഉൾത്തടങ്ങളിലലയടിക്കും.. പിന്നെയത് പതിയെ തേങ്ങിക്കരയുന്നതായനുഭവപ്പെടും അത്താഴശ്ശീവേലികാത്തവരുടെ വിളക്കൂതിക്കെടുത്തുകയാണ് വറുതി.. ചുറ്റമ്പലമതിലിൽ പതിയിരുപ്പൊണ്ടൊരു മാർജ്ജാരൻ  ചൂടാറിയ നെയ്ത്തിരി കക്കുവാൻ. ഇടയ്ക്കവട്ടങ്ങളിൽ  ഓട്ടവീണതിനാൽ സോപാനഗീതങ്ങളൊഴുകിപ്പോയതറിയാതെ, ചെവിയോർക്കുന്നുണ്ടൊരു ദൈവം           #sree  

നന്ദി

Image
#നന്ദി  കാത്തിരിക്കുവാൻ വയ്യെനിക്കോമലേ നേർത്തുപോകുമെൻ ജീവതാളത്തിലും ഓർക്കവയ്യ മറക്കയാണിന്നിനി കാത്തപോലെ നീ വന്നണയാത്തതിൽ.. രാവിലും കാത്തിരിക്കുംഭ്രമരത്തെ ആവുവോളമമൃതൂട്ടിയേറ്റിടാൻ പാതിരാവിലും പൂക്കുമാ സൗഗന്ധ- പ്പാലൊളിപ്പൂവു നീയായിരുന്നീലേ. ഏതു തീയിലും നീറിടുംജീവനിൽ ഏറെ സാന്ത്വനം നൽകുമാ മാറിലെ സ്നേഹസാഗരമേറെ ഭുജിച്ച നാൾ ഞാനറിഞ്ഞീല സംസാരവ്യാധികൾ. ജീവതാളം നിലയ്ക്കുവാനായിനി, ഏറെ നാളു കടന്നുപോയീടിലു- മില്ലയീക്ഷണമങ്ങവസാനിച്ചാൽ- പ്പോലുമില്ലേതു താപവുമെന്നിലും. എങ്കിലും പറയാതങ്ങു പോയീടി- ലെന്തപരാധമാണതറിവൂ ഞാൻ രണ്ടുവാക്കു "നന്ദി പ്രിയേ" ജീവനി- ലെന്നെയും ചേർത്തുവച്ചതിൻ സ്നേഹമായ്. രണ്ടു വാക്കാണിതിലെന്റെ ഹൃത്തിലെ വെൺകുടീരത്തിൽനിന്നുദ്ഭവിച്ചിതാ, "നന്ദിയെൻ പ്രിയേ" ഓർക്കുകിലെന്നെയീ നന്ദിവാക്കുകൾ സ്വീകരിച്ചേക്കുക! sree. 26.11.19. sree. 26.11.19.

ഹൃദയദൂത്

Image
#ഹൃദയദൂത് ശുഭരാത്രി...  പ്രിയമിത്രമേ, കേവലം നാലക്ഷരങ്ങളിലാണ് ഞാൻ നിനക്ക്  പ്രഭാത വന്ദനവും നൽകിയത്. എന്നാലുമറിയുക, പറയാനായിരമക്ഷരങ്ങൾ കോർത്ത  പദങ്ങൾ  കോർത്തുവച്ചിരിക്കുന്നു ഞാൻ,   ഈ വായുദൂത് സംഗതികളിലൂടെ കടത്തിവിടാനാകാത്തവിധം ബഹുവചനങ്ങളാണത്. മനസ്സ് വാചാലമാകുന്നു... പക്ഷേ, വാക്കുകളന്യവും.. അക്ഷരങ്ങൾ പിച്ച നടക്കാന്‍ മടിക്കുന്നു..... പെഴച്ചു പെറ്റ സന്തതികളായി  എഴുതിയവയൊക്കെയും. ഏതു ഭാഷയിലാണ്  ഞാൻ നിന്നോടിനി സംസാരിക്കുക..? ഏതീണത്തീലാണെന്റെ ഹൃദയരാഗം നിന്നെയറിയിക്കുക.      #ശ്രീ 22/04/2019.10:12 pm

ചിമ്മിനി

Image
#ചിമ്മിനി അടുക്കളത്തിരക്കിലായ് പതിവുചുമ..? കട്ടുതിന്നതെന്തമ്മേ..? ചോദ്യമേറെ ചിരിചേർത്തു കുട്ടികൾ.. മുളകുതാളിച്ച മണമോ.? ചോദ്യമലസമായവനും. ചോദ്യമില്ലാത്തൊരുത്തരമായൊരു, പൂച്ചമാത്രമടുക്കളക്കൂട്ടിന്. ചുമനിലച്ചിന്നു രാവിലെ, ചിരിനിലച്ചിന്നു വീട്ടിൽ ചുമയുണർത്തും മണമൊന്നുമുണരാതെ കനലണഞ്ഞുകരിന്തിരിപോൽ. കുറുകിനിൽക്കുമാ പൂച്ചയുമെങ്ങോപോയ്.. പുകതുപ്പിയൊരോർമ്മയിൽ നെടുവീർപ്പൊഴിയാതൊരു ചിമ്മിനിയായയാൾ. ശ്രീ.

പ്രഭാതവന്ദനം

Image
പ്രഭാതസന്ദേശം. ഉദയാസ്തമയങ്ങള വേർതിരിക്കാനാവാത്ത തിമിരകാഴ്ചകളാണിന്ന് ജീവിതം... എങ്കിലും... പ്രിയമിത്രമേ, വർണ്ണപ്രഭയെന്റെ നയനങ്ങളെ തഴുകിയുണർത്തവേ, സുഖശീതളമൊരു പൊൻവെയിലെനിക്ക് വിരുന്നേകുമ്പോൾ, നിന്നെ ഓർക്കാതിരിക്കുവതെങ്ങിനെ, നിനക്കൊരു ശുഭദിനം നേരാതിരിക്കുവതെങ്ങിനെ..? അകലങ്ങളിലെ അരുമസുഹൃത്തേ... നിനക്കെന്റെ പ്രഭാതവന്ദനം. നീയോർക്കില്ലയെങ്കിലും ഈ വിയുദൂതുകൾ  വാതിൽമണിമുഴക്കാതെയെന്നും നിന്റെ വാതിൽപ്പടികളിൽ വീണുടയുന്നുണ്ട് നിത്യവും.                                 ശ്രീ..

poem malayalam

Image
#സത്യമാണീശ്വരൻ ആരാമസൗന്ദര്യമാവതുമാസ്വദി- ച്ചാഴിയിലേക്കു പതിക്കുമർക്കൻ പോകുംവഴിക്കൊന്നുകൂടിയൊളികണ്ണാ- ലാവതുനോക്കുന്നു നിന്നെ വീണ്ടും.. ഹാ പുഷ്പമേ, ഭൂമിപെറ്റ വാസന്തമേ, ഈ രാവുണരുന്ന നേരമവൻ ആകുലനായിടും നിശ്ചയം നീയപ്പോൾ ഈ വെറുംമണ്ണിനോടൊത്തുചേരും. ശാശ്വതമില്ലൊരു സത്തിനും സത്യത്തിൽ ശാശ്വതം സത്യത്തിനൊന്നുമാത്രം. കാലംകഴിഞ്ഞങ്ങു പോയീടിലും ക്ലാവു- മാറിത്തെളിയുന്നു  സത്യമല്ലോ. ഈയുഗ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ പാലനം ചെയ്യുന്നതെന്നുമെന്നും. പാലിക്ക നിത്യവും വാക്കിലും വൃത്തിലും ഹൃത്തിലും സത്യമാമീശനെ നാം. സത്യം പുലർത്തുന്ന ഹൃത്തിന് വേറൊരു ശക്തനാമീശ്വരൻ വേണ്ടപാരിൽ.     #ശ്രീ.

പിറക്കാത്ത കവിതകൾ

Image
പിറക്കാത്ത കവിതകൾ എന്റെ കവിത... പുലർവെട്ടത്തിൽ മുഖംമിനുക്കുന്നൊരു പരൽമീനാണത്... തെളിവെള്ളത്തിലലസ നീന്തിനടക്കുമതെന്റെ ഹൃത്തടത്തിൽ... എന്റെ കവിത.. നിലാവിന്റെ താപമേറ്റുരുകുന്ന നറുവെണ്ണയാണത്... നിഴൽപ്പാടുകളെ നോക്കാതെ കണ്ണുപൂട്ടിയിരിക്കുമത്.. പാർവ്വണേന്ദുകണ്ടുറങ്ങുമത്. എന്റെ കവിത... മച്ചിലെ കിളിവാതിലിൽ കാറ്റുകൊണ്ടിരിക്കുമത് അടയ്ക്കാക്കുരുവികളോട് കൂട്ടുകൂടി, അരിപ്രാവുകളുടെ കുറുതർക്കങ്ങളെ തലയാട്ടി സമ്മതിച്ച്, അതെപ്പോഴും സങ്കല്പങ്ങളിലൊരു സ്വർഗ്ഗം ചമയ്ക്കുന്നു.... എന്റെ കവിത.. ഓട്ടവീണ ഒറ്റമുണ്ടിലായ പരൽമീനാണത് ഒരുകുതിപ്പിനത്, പുഴയിലേക്കൊഴുകിമറയുന്നു.   എന്റെ  കവിത... ഹൃദയമിടിപ്പുകളെ ഭയന്ന് ഹൃദയവടുക്കുകളിൽ ഒളിച്ചിരിപ്പാണ്.. ഒളിയമ്പുകളുടെ പ്രഹരമേൽക്കാനാവതില്ലാതെ അതെന്റെ തൂലികയിലേക്ക് വരാൻ കൂട്ടാക്കുന്നേയില്ല. എന്റെ പുസ്തകത്താളിലേക്കതിനെ കുടഞ്ഞെറിയുവാനാവാതെ ഞാൻ:         #ശ്രീ.

വ്യഥ

Image

ആൾദൈവങ്ങൾ ഉണ്ടാകുന്നത്

Image
   ആൾദൈവങ്ങളുണ്ടായത് ഇനി വെളിച്ചം ഉണ്ടാകട്ടെ.. ദൈവം പറഞ്ഞനാൾ  ഭൂമിയിൽ "മുഴുവൻ"  വെളിച്ചമുണ്ടായി കാരണം അന്ന് ഭൂമി പരന്നതായിരുന്നു...  ചുരുട്ടിയുരുട്ടിയതൊരു സാത്താൻ!!. ഭൂമി ഉരുണ്ടശേഷമാണ്   അർദ്ധപകുതിയിലേക്ക് വെളിച്ചം   ചുരുങ്ങിപ്പോയതത്രേ...., ഭൂമിയുടെ ഭ്രമണത്തിന് കുറുകെ നടന്നവരുടെ സാക്ഷിമൊഴി..! നൂറ്റാണ്ടുകളായി..  വെളിച്ചത്തെ ഭയമാണവർക്ക്...  അവരുടെ തലമുറയോ ഇതിനുമപ്പുറം  സൂര്യവെളിച്ചമുണ്ടെന്നറിയാതെ അവിരാമം കുറുകെ നടക്കുന്നിന്നും...  അവരെ നയിക്കുന്നതോ ദൈവത്തിന്റെ  പ്രതിപുരുഷന്മാരത്രെ.. അനുചരവൃന്ദങ്ങളുടെ ആർപ്പുവിളിയിൽ ആകാശമിടിഞ്ഞുവീഴാതവർ പെരുവിരലിലൂന്ന് നൽകുന്നു..! എന്റെ ദൈവമേ...! ആരുടെ പിഴ.. ആരുടെ പിഴ...           Sreekumarsree 8.10.18

മഴയും മണ്ണും

Image
#മഴയും_മണ്ണും  കുളിരേറ്റു തളിരുടൽ പിന്നെയും നനയവെ മഴയാർത്തു പെയ്യുന്നാ- ചെറുമേനി പുണരുന്നു. അവളെത്ര ധന്യയായ് മഴയുമിന്നുന്മത്ത മദിരാക്ഷിസേവിച്ച പോലാഞ്ഞുതുള്ളുന്നു മദനോത്സവമവൾക്കതികാലം കാത്തതിൻ, ശുഭപര്യവസാനമവനുമിന്ന്.     - by sree

പൗർണമിയിൽ

Image
ഋതുമതി യൗവ്വനയുക്തയാം പൗർണ്ണമി നറുനിലാപാലൊളി തൂകിച്ചിരിക്കവേ, തരളിതമോഹങ്ങളുണരാത്തകാമിത- ഹൃദയങ്ങളുണ്ടാകുമോയീയവനിയിൽ... കാലമറിയിച്ചപോലൊരു പെൺകൊടി നാണത്താൽനമ്രയായതു പോലിതാ, പാലുറച്ച ഭാരംതാങ്ങുമീകതിർ മെല്ലെയാകുലാലവനിയിൽ ചായവേ, കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം നല്കിടുന്നൂ പനിമതിചന്ദ്രനും.. വിണ്ണിലെ കുഞ്ഞുകാന്താരി സൂനവും..    #व्रजकुमार.

മരട് അഥവാ കായംകുളംവാൾ

Image
മരട് അഥവാ കായംകുളംവാൾ ബഹു. സുപ്രീംകോടതി വിധികൾ നിമിഷാർദ്ധം നടപ്പിലാക്കുന്നവരാണ് നമ്മൾ (ഉദാ. ശബരിമല) വിധി നടപ്പിലാക്കിയാൽ ചാവേറാകാൻ ചിലർ, നടപ്പിലാക്കിയില്ലെങ്കിൽ മതിലുകെട്ടാൻ മറ്റുചിലർ.. രണ്ടിനുമിടയിൽ  മുട്ടനാടുകളുടെ ചോരകൊതിച്ചവർ...  ഇതൊക്കെ പഴയകഥ ഇന്ന് എല്ലാവരും വിധി നടപ്പാക്കാതിരിക്കാൻ ഒറ്റക്കെട്ടാണ്  ആശ്വാസം.. മരടിലെ താമസക്കാർക്ക് അടിയന്തിരമായി  സമാന്തര സംവിധാനം ഒരുക്കട്ടെ... എന്നാൽ ഈ ഒറ്റക്കെട്ട് ആ താമസക്കാർക്ക് വേണ്ടിയല്ല എന്നതാണ് സത്യം.  എന്തുകൊണ്ട് അവിടുത്തെ താമസക്കാരുടെ പരാതിവാങ്ങി ബിൽഡേഴ്സിനെതിരെ കേസ്സെടുക്കുന്നില്ല എന്തുകൊണ്ട് ബിൽഡേഴ്സിനെ വഴിവിട്ട് സഹായിച്ച ഉദ്ദ്യോഗസ്ഥരെക്കുറിച്ച് അന്വോഷിക്കുന്നില്ല. എന്തുകൊണ്ട് ഈ വിഭാഗങ്ങളിൽ നിന്നും താമസക്കാർക്ക് ഉണ്ടായ നഷ്ടപരിഹാരം ഈടാക്കാൻ ശ്രമിക്കുന്നില്ല (താമസക്കാരും കുറ്റക്കാർ തന്നെയാണ് കാരണം ഇതിന്റെ നിർമ്മാണാരംഭംമുതൽ കേസ്സുണ്ട് ഭൂരിഭാഗം പേരും  അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഫ്ളാറ്റുകൾ വാങ്ങിയത്. അതായത് ഭാവിയിൽ ഒരു ചുക്കും വരില്ലെന്ന് ഇവിടുത്തെ ബിൽഡേഴ്സ് + ഉദ്ദ്യോഗസ്ഥ കൂട്ടുകെട്ട് അവർക്ക് ഉറപ്പുനൽകിയിരുന്നിരിക്കും)  ഇവിടെയാണ് സർവ്വകക്ഷി ഒറ്റക്

സ്നേഹം

Image
....#സ്നേഹം... അധരങ്ങൾ, തുടിക്കുന്നതെന്തിനാണ് കവിൾത്തടങ്ങൾ ചോപ്പണിയുവതെന്തിനാണ്.. വിതുമ്പുവാനോ..  വിടചൊല്ലുവാനോ.. ശാപവചനങ്ങൾ ചൊരിയുവാനോ.. വരുംദിനത്തിലെന്നാശ്വസിക്കാനോ.. എന്തിനായാലും എന്റെ പ്രിയേ.. നിന്നിലൊരുവാക്കും വിടരുംമുന്പേ ഞാനവയിലൊരു  ചുംബനമുദ്ര ചാർത്തുന്നു. പുലർവേളയ്ക്ക് ഞാനർപ്പിച്ച ആദ്യചുംബനത്തിന്റെ അതേ തീവ്രതയിൽ. കാരണം നീ  പിരിഞ്ഞുപോകുമ്പോഴും എന്റെ പ്രിയസന്ധ്യേ... പ്രഭാതത്തിലെന്നപോലെ ഞാൻ നിന്നെമാത്രം സ്നേഹിക്കുന്നു.                            ശ്രീ. 7/7/17.

സുന്ദരിപ്പൂവും കാറ്റും

Image
#സുന്ദരിപ്പൂവും_കാറ്റും. എന്തു ചന്തമാണോമനേ ചെമ്പനീർ, സുന്ദരീമണീ നമ്രശിരസ്കനിൻ മുഗ്ദസൗരഭം നിത്യമാക്കീടുവാൻ ഒട്ടുനേരം തരികെനിക്കിന്നെടോ ചിത്രസങ്കേത കൂട്ടിലടച്ചിടാൻ നിത്യതയ്ക്കൊരു കൂട്ടായ്ച്ചമച്ചിടാൻ ഒട്ടുചാരുതയോടെപറഞ്ഞുഞാൻ തൊട്ടടുത്തെത്തി മെല്ലെത്തലോടവേ സുന്ദരഗാത്രി ലോലയാമപ്പൂവോ മുറ്റുനാണം കലർന്നൂനിലകൊണ്ടു ചിത്രണംചെയ്തു കൂട്ടിലാക്കീടുവാൻ കോപ്പുകൂട്ടിയടുത്തുചെന്നീടവേ കൊച്ചുതെമ്മാടിയാകുമനിലനാ കൊച്ചുപൂവിന്റെ തണ്ടുലച്ചീടുന്നു പിച്ചിനോവിച്ചു വട്ടം ചുഴറ്റുന്നു..     #ശ്രീ

അവശേഷിക്കുന്ന പ്രണയമുദ്രകൾ

Image
#ഒടുവിലെ_പ്രണയമുദ്രകൾ   ഞാൻ  നിന്നെ  പ്രണയിക്കുന്നു ഇന്നലെപോലെതന്നെ നരവീണ ആ മുടിയിഴകളിൽ ഇന്നലെകളിൽ പോലെന്റെ വിരലുകൾ പരതുന്നു... ഞാൻ നിന്നെ  സ്നേഹിക്കുന്നു  കാലം ചുളിവേകിയ പിൻകഴുത്തിൽ ഇന്നലെകളിൽപ്പോലെന്റെ  അധരമുദ്രകളർപ്പിക്കുന്നു... ഞാൻ നിന്നെ പ്രണയിക്കുന്നു നീരുവറ്റിയുണങ്ങിത്തുടങ്ങിയ ചെറുചുണ്ടുകളുടെ കടുംചായം ഇന്നലെകളിൽപ്പോലഞാൻ നുകർന്നെടുക്കുന്നു..... ഞാൻ നിന്നെ സ്വാഗതംചെയ്യുന്നു  അരികിലണച്ചുനിർത്തി ഇടിഞ്ഞുലഞ്ഞ അരവയറിൽ ഇടംകൈചേർത്തിന്നും ചെറുഗീതത്തിനൊപ്പം  ഇന്നലെകളിലെപ്പോലെ ചുവടുവയ്ക്കാൻ..... ഞാനിന്നും നിന്നെ പ്രണയിക്കുന്നു  ഇരുപതിന്റെ ലഹരികളുടെ ഒരംശവും ചോരാതെതന്നെ. ഇനിയുമവശേഷിക്കുന്ന  പ്രണയമുദ്രകളെ കരുതിവയ്ക്കണം നാം.. ആരാദ്യം ചില്ലുപേടകത്തിലൊളിച്ചാലും നമ്മിലവശേഷിച്ചയാൾ നൽകണമവ, മുഖശ്ശീലമാറ്റിയേവം മധുവിധുവിന്റെ തീവ്രഭാവത്താൽ. #ശ്രീ    5/5/2019

അശ്രീകരങ്ങൾ

Image
#അശ്രീകരങ്ങൾ നാടുകൈകൂപ്പികേഴുന്ന നേരത്തും, ആർത്തവരക്തമൊപ്പുന്ന  പ്ലാസ്റ്റിക് പാഡുകളെക്കുറിച്ചുള്ള പരസ്യ കോലാഹലങ്ങൾക്കിടയ്ക്കിടെ, മിന്നിമറയുന്നു കോമാളിജീവിതങ്ങൾ.. സീരിയൽ കേമത്തരങ്ങൾ.. വില്ലനും നായകനുമായി മാത്രമല്ല  കോമാളിവേഷത്തിനും ചായമിടുന്നത് ഒരേമുഖത്ത്.. വിഡ്ഢിവേഷങ്ങളപ്പാടെയാടിയൊരു വിഡ്ഢിപ്പെട്ടി നിറയ്ക്കുന്നു.. പേമാരിദുരിതങ്ങൾക്കിടയിലും.. മുരടിപ്പകറ്റാൻ ഉയരങ്ങളിലിരുന്നു ചായകുടിക്കാനുദ്ബോധനം ചലപില ചർച്ചാശർദ്ദിലുകൾ തുടച്ചെടുക്കാനൊരുതുണ്ട് പഞ്ഞികരുതണമിരുചെവിയിലും ദുരിതക്യാമ്പുകളിലില്ലാത്ത ടോയ്ലറ്റ് സംസ്കാരമാണ് വിഡ്ഡ്യാസുരന്റെ മുഖ്യം.. ഗുണമുള്ള കക്കൂസിന്  മണമുള്ള കൈലേസുണ്ട് തീൻമേശയ്ക്കരികിലിരുന്ന് നാമാ സുഗന്ധമറിയുന്നുണ്ട് നിത്യം എന്നാലും  ചർച്ചാക്ഷയങ്ങളെക്കാൾ മെച്ചം. ഉരുൾപൊട്ടണമിനിയീ കെട്ടിനിറയ്ക്കുന്നമാലിന്യഭണ്ഡാരങ്ങളിൽ.. പൊട്ടിത്തെറിക്കേണ്ടിവിടമാണാദ്യം.........

നാം പുനർജ്ജനിക്കുമ്പോൾ

Image
#നാം_പുനർജ്ജനിക്കുമ്പോൾ സ്വർഗ്ഗസീമകളിൽ നിന്ന് കാൽതെറ്റിവീണൊരു നക്ഷത്രം ഇവിടെവിടെയോ....? തേടിയലയുകയാണ് ഞാൻ ! ഹിമക്കാറ്റു മുലക്കച്ചതീർത്ത മലമുകളിലൊരു വെള്ളിവെട്ടം.! അതു നീ തന്നെയാകുമെന്നു ഞാനെത്ര കരുതിയെന്നോ...  അതിന്റെ വസ്ത്രാഞ്ചലം  ചെറുകാറ്റിലുലഞ്ഞത് നിന്റെ മാലാഖച്ചിറകെന്നു ഭ്രമിച്ചു.. ശീതക്കാറ്റേറ്റുവന്നൊരു,  ചെറുസീൽക്കാരം നിന്റെ രതിനിർവൃതിയുടെ ബഹിർസ്ഫുരണസ്വരം പോൽ. താഴേയ്ക്കൂർന്നണഞ്ഞ നറുമണം നിന്റെ താരുടലിൻ താമരഗന്ധം. പദങ്ങളിൽ  ചിലങ്കയുണർത്തുക നടനവിസ്മയവേദിയാക്കുകിവിടം ഇന്ദ്രസദസ്സിനെ വെൽകുക നിന്റെ ലാസ്യനടനാങ്കണമുറ്റത്ത് നിൻ ലഹരിയിലമർന്നലിയാൻ ഒരു ജന്മംകൂടി വരം വാങ്ങി വന്നതാണ് ഞാൻ... മാമുനീതപസ്യകളില്ലാതെ മാനുഷരൂപംപൂണ്ടുതന്നെ.. തപസ്സിളക്കേണ്ടതില്ലെങ്കിലും  ഒരുവട്ടംകൂടിയണയുക.. ഒരു നിർവൃതി പകരുക.. ശകുന്തങ്ങൾക്ക് നൽകാതെ, താതസംസ്കൃതി കാക്കുവാൻ മാതൃമുലകൾ ചുരത്തുവാനും       #ശ്രീ 28/10/18

അമ്മമടിയിലെ പുണ്യം

Image
#അമ്മമടിയിലെ_പുണ്യം കുരുന്നിൽ കണ്ണിൽ വിടരും നുറുങ്ങു കൗതുകങ്ങ- ളടക്കി സത്യംകാട്ടുമമ്മ- തൻ വചനങ്ങൾ... നിയന്ത്രിതാവേകിയ പരമാത്ഭുതങ്ങളിൽ ഉദാത്തമല്ലോ ഭൂവിൽ അമ്മയുംകുഞ്ഞും പുണ്യം... മടിയിൽ മയങ്ങുന്ന നിധിക്കിടാങ്ങളെ പകർന്നു തന്നൊരമ്മ ചൊരിഞ്ഞപുണ്യം ധന്യം സ്നഹജീവിതം സ്ത്രീത്വം ഹൃദയംകടഞ്ഞേകുമീ- മണിക്കിടാങ്ങളാമീ- ശ്വരകുസുമങ്ങൾ ജീവിതം നിരർത്ഥക- വ്യാഖ്യാനമല്ലാതാക്കാ- നുതകും ചിന്തിക്കുകിൽ by sree)

ട്രോളികൾ

Image
   $ട്രോളികൾ അത്യാഹിത വിഭാഗത്തിലെ ട്രോളികൾ കണ്ടിട്ടില്ലേ പ്രലോഭിപ്പിക്കുന്നുണ്ടത് കൂട്ടിരിപ്പുകാരെപ്പോലും.. എവിടേക്ക് തിരിയാനും ആരുമാവശ്യപ്പെട്ടില്ലെങ്കിലും അതിന്റെ ചക്രക്കാലുകൾ തയ്യാറാണെപ്പൊഴും ഏതു ദിക്കിലേക്കും... ഒരുവട്ടമൊന്ന് കയറണം ജീവിതത്തിന്റെ വട്ടങ്ങളിൽ നിന്ന് വഴിതിരിച്ചു കൊണ്ടുപോകുമത്, മറ്റെവിടേക്ക് വേണമെങ്കിലും.       ..#ശ്രീ...

എന്റേതല്ലാത്ത എന്റേതുകൾ

Image
     #എന്റേതല്ലാത്ത_എന്റേതുകൾ എന്റെ നിഴലെന്ന് ഞാനെങ്ങിനെയാണഹങ്കരിക്കുക അതെപ്പോഴും എന്റേതല്ലാത്തൊരു പ്രകാശത്തിന്റെ ദാനം മാത്രമാണ്... എന്റെ നിശ്വാസമെന്ന് ഞാനെങ്ങനെ പറയും.. എന്റെ ജീവനുതകിയ വായുപ്രവാഹത്തിൽ എനിക്കു വേണ്ടാത്ത വിസർജ്ജ്യം മാത്രമാണത്.. എന്റേതാണെല്ലാമെന്ന് കരുതുമ്പോഴറിയണം എന്റെ സ്വാർത്ഥസൗകര്യങ്ങൾ മെരുക്കിയതാണവയെന്ന്. "എന്റെയെന്ന് നിനച്ചവയൊക്കെയും എന്റെയല്ലയെന്നറിയുന്ന നിമിഷമേ, പിന്നെയില്ല ചിന്തയ്ക്കിടമെന്നാലു- മെന്നറിയാൻ മെനക്കെടാതിന്നെല്ലാം. അന്തമില്ലാതെയെന്റെതാക്കുന്നു ഞാൻ. "    #ശ്രീ .

വീടുറങ്ങാതിരിക്കുന്നു

#വീടുറങ്ങാതിരിക്കുന്നു..... "അമ്മയ്ക്ക് തീരെ വയ്യ ഇന്നെങ്കിലും അല്പം നേരത്തെ ഇറങ്ങൂ.. വൈകീട്ട് ഞാൻ കൂടി വരാം  ഡോക്ടറുടെ അപ്പോയ്ന്മെന്റിന്  ഞാൻ  വിളിച്ചുപറയട്ടേ....?" ഹാളിനോരത്തെ പൂജാകോർണറിലേക്കെത്തിനോക്കി. കർക്കിടകത്തിന്റെ അവസാന ദിനങ്ങൾക്കൊപ്പമെത്താനാവും അമ്മ   പകലും രാമായണപാരായണത്തിലാണ്.. മക്കളുടെ പഠനം കാരണമാവും അമ്മയിപ്പോൾ ഉച്ചത്തിൽ പാരായണം ചെയ്യാറേയില്ല. ഭാര്യക്കുള്ള മറുപടിനൽകാതെ ബൈക്കു സ്റ്റാർട്ടാക്കി,  അമ്മയിപ്പോൾ പുസ്തകം മടക്കി ചെറിയജനാലവഴി നോക്കുന്നുണ്ടാവും പിന്നെ അകന്നുപോകുന്ന വണ്ടി നോക്കിയിരിക്കും മനസ്സുനിറയെ നാരായണമന്ത്രത്തോടെ. ഒരാഴ്ചയായി അമ്മയ്ക്ക് അസുഖങ്ങൾ കൂടുന്നു. കർക്കിടകം പൊതുവേ വയസ്സായവരെ വെറുതേ വിടാറില്ല. ദിനവും ഭാര്യ കർക്കിടകകഞ്ഞി നൽകുന്നുണ്ട്. അത്യാവശ്യം തൈലപ്രയോഗവും കഷായവിദ്യയുമൊക്കെ അവൾ പ്രയോഗിക്കുന്നുണ്ട്. എന്നാലും കർക്കിടകം അവളെയും തോല്പിക്കുന്നു. അവൾ വന്നുകയറിയശേഷം ഞാനമ്മയെ ശ്രദ്ധിക്കാറേയില്ല അല്ലെങ്കിൽ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല എന്നതാവും ശെരി. ബാല്യത്തിലെ അമ്മയെ നഷ്ടപ്പെട്ടവൾക്ക് അമ്മ ഒരു സുകൃതവും പെൺമക്കളില്ലാത്ത അമ്മയ്ക്ക് അവളൊരു പൊൻമകളുമ

അച്ഛൻ

#അച്ഛന്റെ_ഗന്ധങ്ങൾ സ്കൂൾ വിട്ടുവന്നാൽ കളിമാത്രമാണ് മുഖ്യം.. നോക്കെത്താദൂരം കിടക്കുന്ന "അഞ്ചലു"സാറിന്റെ തെങ്ങിൻ തോപ്പാണ് ഞങ്ങളുടെ അമ്പാടി...  ആൺകുട്ടികൾ ഗോട്ടിയും കാൽപ്പന്തും സാറ്റുമൊക്കെയായി തിമിർക്കുന്നസമയം പെൺപട കൊത്തംകല്ലിലും കളംചാടലിലും സമരസപ്പെടും.. ഇടയ്ക്കിടെ ചുറ്റുവട്ടത്തുനിന്നും അമ്മമാർ അവരവരുടെ മക്കളെ എന്തെങ്കിലും ആവശ്യങ്ങൾക്ക് വിളിക്കാറുണ്ടെങ്കിലും ഞങ്ങളുടെ കലപിലകളിലേക്ക് ആ ശബ്ദങ്ങളെത്തി തകർന്നടിയും.. കളിയവസാനിക്കും മുമ്പ് തോപ്പിന്റെ അങ്ങേയറ്റം അച്ഛൻ പ്രത്യക്ഷനാകും.  പറമ്പിലോ വയലിലോ പണികഴിഞ്ഞ് ദേഹം മുഴുവൻ ചേറും മണ്ണുംപറ്റി  തലയിലൊരു  തോർത്തുമുണ്ട് ചുറ്റി, തോളിൽ മറ്റൊരു തോർത്തുമുണ്ടുമായി അച്ഛനവിടൊരു തെങ്ങിൽ ചാരിനിൽക്കും...  ചുണ്ടിൽ പുകയുന്നൊരു കാജാബീഡിയുടെ ആയുസ്സു തീരുന്നതാണടയാളം..   വലിയ പറമ്പിന്റെ സാങ്കല്പിക അതിരിൽ നിന്ന് (അന്നൊന്നും ഞങ്ങളുടെ നാട്ടിൽ പറമ്പുകൾക്ക് വേലികളില്ലായിരുന്നു മനസ്സുകൾപോലെ അവയെപ്പോഴും തുറന്നും വിശാലവുമായിരുന്നു... )  കൈവീശിവിളിക്കുമ്പോഴേക്കും ഓടിചെല്ലണം.. പിന്നെ കളി, മൂന്ന് കൈതോടുകൾ ചേരുന്ന മുക്കാംതോട്ടിലാണ്.. മണ്ണുപുരണ്ട ട്രൗസർ ഊരിവാങ്ങി ത