ചിമ്മിനി


#ചിമ്മിനി

അടുക്കളത്തിരക്കിലായ്
പതിവുചുമ..?
കട്ടുതിന്നതെന്തമ്മേ..?
ചോദ്യമേറെ ചിരിചേർത്തു
കുട്ടികൾ..
മുളകുതാളിച്ച മണമോ.?
ചോദ്യമലസമായവനും.
ചോദ്യമില്ലാത്തൊരുത്തരമായൊരു,
പൂച്ചമാത്രമടുക്കളക്കൂട്ടിന്.

ചുമനിലച്ചിന്നു രാവിലെ,
ചിരിനിലച്ചിന്നു വീട്ടിൽ
ചുമയുണർത്തും
മണമൊന്നുമുണരാതെ
കനലണഞ്ഞുകരിന്തിരിപോൽ.
കുറുകിനിൽക്കുമാ
പൂച്ചയുമെങ്ങോപോയ്..
പുകതുപ്പിയൊരോർമ്മയിൽ
നെടുവീർപ്പൊഴിയാതൊരു
ചിമ്മിനിയായയാൾ.

ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം