ആൾദൈവങ്ങൾ ഉണ്ടാകുന്നത്

   ആൾദൈവങ്ങളുണ്ടായത്

ഇനി വെളിച്ചം ഉണ്ടാകട്ടെ..
ദൈവം പറഞ്ഞനാൾ 
ഭൂമിയിൽ "മുഴുവൻ"  വെളിച്ചമുണ്ടായി
കാരണം അന്ന് ഭൂമി പരന്നതായിരുന്നു... 
ചുരുട്ടിയുരുട്ടിയതൊരു സാത്താൻ!!.
ഭൂമി ഉരുണ്ടശേഷമാണ്  
അർദ്ധപകുതിയിലേക്ക് വെളിച്ചം  
ചുരുങ്ങിപ്പോയതത്രേ....,
ഭൂമിയുടെ ഭ്രമണത്തിന്
കുറുകെ നടന്നവരുടെ സാക്ഷിമൊഴി..!
നൂറ്റാണ്ടുകളായി.. 
വെളിച്ചത്തെ ഭയമാണവർക്ക്... 
അവരുടെ തലമുറയോ
ഇതിനുമപ്പുറം  സൂര്യവെളിച്ചമുണ്ടെന്നറിയാതെ അവിരാമം കുറുകെ നടക്കുന്നിന്നും... 
അവരെ നയിക്കുന്നതോ
ദൈവത്തിന്റെ 
പ്രതിപുരുഷന്മാരത്രെ..
അനുചരവൃന്ദങ്ങളുടെ ആർപ്പുവിളിയിൽ
ആകാശമിടിഞ്ഞുവീഴാതവർ
പെരുവിരലിലൂന്ന് നൽകുന്നു..!
എന്റെ ദൈവമേ...!
ആരുടെ പിഴ.. ആരുടെ പിഴ...

          Sreekumarsree 8.10.18

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്