സ്നേഹം

....#സ്നേഹം...

അധരങ്ങൾ,
തുടിക്കുന്നതെന്തിനാണ്
കവിൾത്തടങ്ങൾ
ചോപ്പണിയുവതെന്തിനാണ്..
വിതുമ്പുവാനോ.. 
വിടചൊല്ലുവാനോ..
ശാപവചനങ്ങൾ ചൊരിയുവാനോ..
വരുംദിനത്തിലെന്നാശ്വസിക്കാനോ..
എന്തിനായാലും
എന്റെ പ്രിയേ..
നിന്നിലൊരുവാക്കും വിടരുംമുന്പേ
ഞാനവയിലൊരു 
ചുംബനമുദ്ര ചാർത്തുന്നു.
പുലർവേളയ്ക്ക് ഞാനർപ്പിച്ച
ആദ്യചുംബനത്തിന്റെ
അതേ തീവ്രതയിൽ.

കാരണം നീ  പിരിഞ്ഞുപോകുമ്പോഴും
എന്റെ പ്രിയസന്ധ്യേ...
പ്രഭാതത്തിലെന്നപോലെ
ഞാൻ നിന്നെമാത്രം സ്നേഹിക്കുന്നു.


                           ശ്രീ. 7/7/17.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം