നന്ദി

#നന്ദി 

കാത്തിരിക്കുവാൻ വയ്യെനിക്കോമലേ
നേർത്തുപോകുമെൻ ജീവതാളത്തിലും
ഓർക്കവയ്യ മറക്കയാണിന്നിനി
കാത്തപോലെ നീ വന്നണയാത്തതിൽ..

രാവിലും കാത്തിരിക്കുംഭ്രമരത്തെ
ആവുവോളമമൃതൂട്ടിയേറ്റിടാൻ
പാതിരാവിലും പൂക്കുമാ സൗഗന്ധ-
പ്പാലൊളിപ്പൂവു നീയായിരുന്നീലേ.

ഏതു തീയിലും നീറിടുംജീവനിൽ
ഏറെ സാന്ത്വനം നൽകുമാ മാറിലെ
സ്നേഹസാഗരമേറെ ഭുജിച്ച നാൾ
ഞാനറിഞ്ഞീല സംസാരവ്യാധികൾ.

ജീവതാളം നിലയ്ക്കുവാനായിനി,
ഏറെ നാളു കടന്നുപോയീടിലു-
മില്ലയീക്ഷണമങ്ങവസാനിച്ചാൽ-
പ്പോലുമില്ലേതു താപവുമെന്നിലും.

എങ്കിലും പറയാതങ്ങു പോയീടി-
ലെന്തപരാധമാണതറിവൂ ഞാൻ
രണ്ടുവാക്കു "നന്ദി പ്രിയേ" ജീവനി-
ലെന്നെയും ചേർത്തുവച്ചതിൻ സ്നേഹമായ്.

രണ്ടു വാക്കാണിതിലെന്റെ ഹൃത്തിലെ
വെൺകുടീരത്തിൽനിന്നുദ്ഭവിച്ചിതാ,
"നന്ദിയെൻ പ്രിയേ" ഓർക്കുകിലെന്നെയീ
നന്ദിവാക്കുകൾ സ്വീകരിച്ചേക്കുക!
sree. 26.11.19.

sree. 26.11.19.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?