എന്റേതല്ലാത്ത എന്റേതുകൾ

    #എന്റേതല്ലാത്ത_എന്റേതുകൾ

എന്റെ നിഴലെന്ന്
ഞാനെങ്ങിനെയാണഹങ്കരിക്കുക
അതെപ്പോഴും
എന്റേതല്ലാത്തൊരു പ്രകാശത്തിന്റെ
ദാനം മാത്രമാണ്...
എന്റെ നിശ്വാസമെന്ന്
ഞാനെങ്ങനെ പറയും..
എന്റെ ജീവനുതകിയ
വായുപ്രവാഹത്തിൽ
എനിക്കു വേണ്ടാത്ത
വിസർജ്ജ്യം മാത്രമാണത്..

എന്റേതാണെല്ലാമെന്ന്
കരുതുമ്പോഴറിയണം
എന്റെ സ്വാർത്ഥസൗകര്യങ്ങൾ
മെരുക്കിയതാണവയെന്ന്.

"എന്റെയെന്ന് നിനച്ചവയൊക്കെയും
എന്റെയല്ലയെന്നറിയുന്ന നിമിഷമേ,
പിന്നെയില്ല ചിന്തയ്ക്കിടമെന്നാലു-
മെന്നറിയാൻ മെനക്കെടാതിന്നെല്ലാം.
അന്തമില്ലാതെയെന്റെതാക്കുന്നു ഞാൻ. "
   #ശ്രീ.


Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം