പൗർണമിയിൽ
നറുനിലാപാലൊളി തൂകിച്ചിരിക്കവേ,
തരളിതമോഹങ്ങളുണരാത്തകാമിത-
ഹൃദയങ്ങളുണ്ടാകുമോയീയവനിയിൽ...
കാലമറിയിച്ചപോലൊരു പെൺകൊടി
നാണത്താൽനമ്രയായതു പോലിതാ,
പാലുറച്ച ഭാരംതാങ്ങുമീകതിർ മെല്ലെയാകുലാലവനിയിൽ ചായവേ,
കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം
നല്കിടുന്നൂ പനിമതിചന്ദ്രനും..
വിണ്ണിലെ കുഞ്ഞുകാന്താരി സൂനവും..
#व्रजकुमार.
Comments