അശ്രീകരങ്ങൾ

#അശ്രീകരങ്ങൾ

നാടുകൈകൂപ്പികേഴുന്ന നേരത്തും,
ആർത്തവരക്തമൊപ്പുന്ന 
പ്ലാസ്റ്റിക് പാഡുകളെക്കുറിച്ചുള്ള പരസ്യ കോലാഹലങ്ങൾക്കിടയ്ക്കിടെ,
മിന്നിമറയുന്നു കോമാളിജീവിതങ്ങൾ..
സീരിയൽ കേമത്തരങ്ങൾ..
വില്ലനും നായകനുമായി മാത്രമല്ല 
കോമാളിവേഷത്തിനും
ചായമിടുന്നത് ഒരേമുഖത്ത്..
വിഡ്ഢിവേഷങ്ങളപ്പാടെയാടിയൊരു
വിഡ്ഢിപ്പെട്ടി നിറയ്ക്കുന്നു..
പേമാരിദുരിതങ്ങൾക്കിടയിലും..

മുരടിപ്പകറ്റാൻ ഉയരങ്ങളിലിരുന്നു
ചായകുടിക്കാനുദ്ബോധനം
ചലപില ചർച്ചാശർദ്ദിലുകൾ
തുടച്ചെടുക്കാനൊരുതുണ്ട്
പഞ്ഞികരുതണമിരുചെവിയിലും

ദുരിതക്യാമ്പുകളിലില്ലാത്ത
ടോയ്ലറ്റ് സംസ്കാരമാണ്
വിഡ്ഡ്യാസുരന്റെ മുഖ്യം..
ഗുണമുള്ള കക്കൂസിന് 
മണമുള്ള കൈലേസുണ്ട്
തീൻമേശയ്ക്കരികിലിരുന്ന്
നാമാ സുഗന്ധമറിയുന്നുണ്ട് നിത്യം
എന്നാലും 
ചർച്ചാക്ഷയങ്ങളെക്കാൾ മെച്ചം.

ഉരുൾപൊട്ടണമിനിയീ
കെട്ടിനിറയ്ക്കുന്നമാലിന്യഭണ്ഡാരങ്ങളിൽ..

പൊട്ടിത്തെറിക്കേണ്ടിവിടമാണാദ്യം.........

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്