ഹൃദയദൂത്

#ഹൃദയദൂത്

ശുഭരാത്രി... 
പ്രിയമിത്രമേ,
കേവലം നാലക്ഷരങ്ങളിലാണ്
ഞാൻ നിനക്ക് 
പ്രഭാത വന്ദനവും നൽകിയത്.

എന്നാലുമറിയുക, പറയാനായിരമക്ഷരങ്ങൾ കോർത്ത 
പദങ്ങൾ 
കോർത്തുവച്ചിരിക്കുന്നു ഞാൻ,  
ഈ വായുദൂത് സംഗതികളിലൂടെ
കടത്തിവിടാനാകാത്തവിധം
ബഹുവചനങ്ങളാണത്.
മനസ്സ് വാചാലമാകുന്നു...
പക്ഷേ,
വാക്കുകളന്യവും..
അക്ഷരങ്ങൾ പിച്ച നടക്കാന്‍ മടിക്കുന്നു.....
പെഴച്ചു പെറ്റ സന്തതികളായി 
എഴുതിയവയൊക്കെയും.
ഏതു ഭാഷയിലാണ് 
ഞാൻ നിന്നോടിനി സംസാരിക്കുക..?
ഏതീണത്തീലാണെന്റെ ഹൃദയരാഗം നിന്നെയറിയിക്കുക.
    

#ശ്രീ 22/04/2019.10:12 pm

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്