പടിയിറക്കം
പടിയിറക്കം
ഇടനാഴിയിൽ അയാളുണ്ട്
അദൃശൃനായി...
ഒരു ഞരക്കം, കൂടെ ഒരു തേങ്ങൽ,നിലവിളി,
അയാൾ കയറിയിറങ്ങുന്ന- മുറിയിൽനിന്നതുണ്ടാകാം...
ഇവിടവും തിരയുകയാവും...
വെറുതെ, ..
എന്നോ മരിച്ചവനാണ്...
പിന്നെന്തിന് വാതിൽ താഴിടണം വേണ്ട ..
ഇനിയുമീയന്ത്യനാളിലും
കാത്തിരിക്കാനൊന്നുമില്ല
കുമ്പസരിക്കാനും.
അശക്തനാണ് ഞാൻ
എനിക്ക് വേണ്ടി എന്റെ വാതായനം
ആരെങ്കിലും തുറന്നിടുക ....
മുഖമില്ലാതെ
രൂപമേതുമില്ലാതെ
വാതായനപ്പുറമൊരു
വെള്ളിവെളിച്ചം,
സ്വാർത്ഥരോദനങ്ങൾക്ക്
ചെവികൊടുക്കാതെ..!
എനിക്കായാരെങ്കിലും
അവനെ സ്വാഗതം ചെയ്യുക..
പടിവാതിൽ പകുതിചാരിയിറങ്ങാം
ചിന്തമുട്ടിയൊരുമനസ്സുണ്ട്..
തെക്കിനിയിലുപേക്ഷിക്കാൻ..
നിർജ്ജീവമായവ തെക്കേപറമ്പിലെ ചിതയിലേക്കെടുക്കവേ, കൂടുതേടിയലയുമായിരിക്കുമത്.
#ശ്രീ..
Comments