പ്രഭാതവന്ദനം
ഉദയാസ്തമയങ്ങള
വേർതിരിക്കാനാവാത്ത
തിമിരകാഴ്ചകളാണിന്ന് ജീവിതം...
എങ്കിലും...
പ്രിയമിത്രമേ,
വർണ്ണപ്രഭയെന്റെ നയനങ്ങളെ
തഴുകിയുണർത്തവേ,
സുഖശീതളമൊരു
പൊൻവെയിലെനിക്ക്
വിരുന്നേകുമ്പോൾ,
നിന്നെ ഓർക്കാതിരിക്കുവതെങ്ങിനെ,
നിനക്കൊരു ശുഭദിനം
നേരാതിരിക്കുവതെങ്ങിനെ..?
അകലങ്ങളിലെ
അരുമസുഹൃത്തേ...
നിനക്കെന്റെ പ്രഭാതവന്ദനം.
നീയോർക്കില്ലയെങ്കിലും
ഈ വിയുദൂതുകൾ വാതിൽമണിമുഴക്കാതെയെന്നും
നിന്റെ വാതിൽപ്പടികളിൽ
വീണുടയുന്നുണ്ട് നിത്യവും.
ശ്രീ..
Comments