സുന്ദരിപ്പൂവും കാറ്റും

#സുന്ദരിപ്പൂവും_കാറ്റും.

എന്തു ചന്തമാണോമനേ ചെമ്പനീർ,
സുന്ദരീമണീ നമ്രശിരസ്കനിൻ
മുഗ്ദസൗരഭം നിത്യമാക്കീടുവാൻ
ഒട്ടുനേരം തരികെനിക്കിന്നെടോ
ചിത്രസങ്കേത കൂട്ടിലടച്ചിടാൻ
നിത്യതയ്ക്കൊരു കൂട്ടായ്ച്ചമച്ചിടാൻ

ഒട്ടുചാരുതയോടെപറഞ്ഞുഞാൻ
തൊട്ടടുത്തെത്തി മെല്ലെത്തലോടവേ
സുന്ദരഗാത്രി ലോലയാമപ്പൂവോ
മുറ്റുനാണം കലർന്നൂനിലകൊണ്ടു

ചിത്രണംചെയ്തു കൂട്ടിലാക്കീടുവാൻ
കോപ്പുകൂട്ടിയടുത്തുചെന്നീടവേ
കൊച്ചുതെമ്മാടിയാകുമനിലനാ
കൊച്ചുപൂവിന്റെ തണ്ടുലച്ചീടുന്നു
പിച്ചിനോവിച്ചു വട്ടം ചുഴറ്റുന്നു..

    #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്