പിറക്കാത്ത കവിതകൾ


പിറക്കാത്ത
കവിതകൾ

എന്റെ കവിത...
പുലർവെട്ടത്തിൽ മുഖംമിനുക്കുന്നൊരു
പരൽമീനാണത്...
തെളിവെള്ളത്തിലലസ
നീന്തിനടക്കുമതെന്റെ ഹൃത്തടത്തിൽ...

എന്റെ കവിത..
നിലാവിന്റെ താപമേറ്റുരുകുന്ന
നറുവെണ്ണയാണത്...
നിഴൽപ്പാടുകളെ നോക്കാതെ
കണ്ണുപൂട്ടിയിരിക്കുമത്..
പാർവ്വണേന്ദുകണ്ടുറങ്ങുമത്.

എന്റെ കവിത...
മച്ചിലെ കിളിവാതിലിൽ
കാറ്റുകൊണ്ടിരിക്കുമത്
അടയ്ക്കാക്കുരുവികളോട് കൂട്ടുകൂടി,
അരിപ്രാവുകളുടെ
കുറുതർക്കങ്ങളെ
തലയാട്ടി സമ്മതിച്ച്,
അതെപ്പോഴും സങ്കല്പങ്ങളിലൊരു
സ്വർഗ്ഗം ചമയ്ക്കുന്നു....

എന്റെ കവിത..
ഓട്ടവീണ ഒറ്റമുണ്ടിലായ
പരൽമീനാണത്
ഒരുകുതിപ്പിനത്,
പുഴയിലേക്കൊഴുകിമറയുന്നു.
 
എന്റെ  കവിത...
ഹൃദയമിടിപ്പുകളെ ഭയന്ന്
ഹൃദയവടുക്കുകളിൽ
ഒളിച്ചിരിപ്പാണ്..
ഒളിയമ്പുകളുടെ
പ്രഹരമേൽക്കാനാവതില്ലാതെ
അതെന്റെ തൂലികയിലേക്ക്
വരാൻ കൂട്ടാക്കുന്നേയില്ല.
എന്റെ പുസ്തകത്താളിലേക്കതിനെ
കുടഞ്ഞെറിയുവാനാവാതെ ഞാൻ:

        #ശ്രീ.


Comments

Anitha sudheer said…
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
Unknown said…
പോയി മറഞ്ഞ ഒരു നാടിന്റെ ഓർമ്മകളിലേക്ക് ഏട്ടന്റെ ഈ കവിത ഒരു ഓർമ്മപ്പെടുത്തലാണ്. നന്നായിട്ടുണ്ട്
Ente chinthakal said…
താങ്ക്യൂ സാർ സ്നേഹപൂർവ്വം
Ente chinthakal said…
താങ്ക്യൂ
Ente chinthakal said…
നന്ദി പ്രിയ മിത്രമേ വായനയ്ക്കും വാക്കുകൾക്കും സന്തോഷം സ്നേഹവും
Ente chinthakal said…
നന്ദി പ്രിയ മിത്രമേ വായനയ്ക്കും വാക്കുകൾക്കും സന്തോഷം സ്നേഹവും
Ente chinthakal said…
സ്നേഹം സന്തോഷവും

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം