ബലിപീഠങ്ങളിലേക്ക്
#ബലിപീഠങ്ങളിലേക്ക്
ഇടനെഞ്ചിലൊരു ഭയം
വല്ലാതെ വളരുന്നുണ്ടെന്നിൽ
ചോനനുറുമ്പുകൾ പോലത്
അരിച്ചരിച്ചു പരതുന്നു...
ഇടയ്ക്കിടെ ചെറുമുറിവുതീർത്ത്
രസിക്കുന്നുമുണ്ടവ.
നോവുകളിൽ കിനിയുന്ന
രുദിരബിന്ദുക്കളാൽ
അമൃതേത്തുണ്ണുകയാവും.
ഇരുൾമടക്കുകളിലെവിടെയോ
ബലിപീഠമൊരുക്കുകയാവും...
കാഴ്ചമറയ്ക്കുന്നൊരു തിരശ്ശീല
ദാനംകിട്ടിയിരുന്നുവെങ്കിൽ
പുറംകാഴ്ചകളിൽനിന്നകന്ന്
സ്വയമുയിർചേർത്തുവയ്ക്കാം
വിധിതീർക്കുന്ന ബലിപീഠമതിൽ.
Comments