അവശേഷിക്കുന്ന പ്രണയമുദ്രകൾ

#ഒടുവിലെ_പ്രണയമുദ്രകൾ
 
ഞാൻ  നിന്നെ  പ്രണയിക്കുന്നു
ഇന്നലെപോലെതന്നെ
നരവീണ ആ മുടിയിഴകളിൽ
ഇന്നലെകളിൽ പോലെന്റെ
വിരലുകൾ പരതുന്നു...

ഞാൻ നിന്നെ  സ്നേഹിക്കുന്നു 
കാലം ചുളിവേകിയ പിൻകഴുത്തിൽ
ഇന്നലെകളിൽപ്പോലെന്റെ 
അധരമുദ്രകളർപ്പിക്കുന്നു...

ഞാൻ നിന്നെ പ്രണയിക്കുന്നു
നീരുവറ്റിയുണങ്ങിത്തുടങ്ങിയ
ചെറുചുണ്ടുകളുടെ കടുംചായം
ഇന്നലെകളിൽപ്പോലഞാൻ
നുകർന്നെടുക്കുന്നു.....

ഞാൻ നിന്നെ സ്വാഗതംചെയ്യുന്നു 
അരികിലണച്ചുനിർത്തി
ഇടിഞ്ഞുലഞ്ഞ അരവയറിൽ
ഇടംകൈചേർത്തിന്നും
ചെറുഗീതത്തിനൊപ്പം 
ഇന്നലെകളിലെപ്പോലെ
ചുവടുവയ്ക്കാൻ.....

ഞാനിന്നും നിന്നെ പ്രണയിക്കുന്നു 
ഇരുപതിന്റെ ലഹരികളുടെ
ഒരംശവും ചോരാതെതന്നെ.

ഇനിയുമവശേഷിക്കുന്ന 
പ്രണയമുദ്രകളെ കരുതിവയ്ക്കണം നാം..
ആരാദ്യം ചില്ലുപേടകത്തിലൊളിച്ചാലും
നമ്മിലവശേഷിച്ചയാൾ നൽകണമവ,
മുഖശ്ശീലമാറ്റിയേവം
മധുവിധുവിന്റെ തീവ്രഭാവത്താൽ.

#ശ്രീ   

5/5/2019

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം