poem malayalam
ആരാമസൗന്ദര്യമാവതുമാസ്വദി-
ച്ചാഴിയിലേക്കു പതിക്കുമർക്കൻ
പോകുംവഴിക്കൊന്നുകൂടിയൊളികണ്ണാ-
ലാവതുനോക്കുന്നു നിന്നെ വീണ്ടും..
ഹാ പുഷ്പമേ, ഭൂമിപെറ്റ വാസന്തമേ,
ഈ രാവുണരുന്ന നേരമവൻ
ആകുലനായിടും നിശ്ചയം നീയപ്പോൾ
ഈ വെറുംമണ്ണിനോടൊത്തുചേരും.
ശാശ്വതമില്ലൊരു സത്തിനും സത്യത്തിൽ
ശാശ്വതം സത്യത്തിനൊന്നുമാത്രം.
കാലംകഴിഞ്ഞങ്ങു പോയീടിലും ക്ലാവു-
മാറിത്തെളിയുന്നു സത്യമല്ലോ.
ഈയുഗ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ
പാലനം ചെയ്യുന്നതെന്നുമെന്നും.
പാലിക്ക നിത്യവും വാക്കിലും വൃത്തിലും
ഹൃത്തിലും സത്യമാമീശനെ നാം.
സത്യം പുലർത്തുന്ന ഹൃത്തിന് വേറൊരു
ശക്തനാമീശ്വരൻ വേണ്ടപാരിൽ.
#ശ്രീ.
Comments