Posts

Showing posts from July, 2016

Short poem. Malayalam

Image
നഷ്ടങ്ങളിലെ പ്രധാനം സ്നേഹം തന്നെയാണ്.. മച്ചിങ്ങവണ്ടിക്കുവേണ്ടിയായേലും ആദ്യം നഷ്ടപ്പെടുത്തിയസ്നേഹം കൂട്ടുകാരനിൽ നിന്നായിരിക്കും... ആരിൽ നിന്നെല്ലാമാ സ്നേഹം നീ തിരിച്ചെടുക്കിലും.. ഉറവവറ്റാതെ അത് നിന്നിലേക്കൊഴുകുന്നിടമുണ്ട്... ആ അമ്മമനസ്സിനെയാണ് നീയിന്നലെയാ  വൃദ്ധസദനത്തിലാക്കിയത്...      ശ്രീ..

Short note- Malayalam

Image
മാമുനിശാപം മഹാശോകപർവ്വം..... ഒരു സ്ത്രീജന്മത്തിന്റെ നല്ലകാലങ്ങൾ നഷ്ടപ്പെട്ടവളാണ് ശകുന്തള.. പെറ്റമ്മയില്ലാത്തവൾ... വനജ്യോത്സനയെയും മാൻകിടാവിനെയും മാത്രം സഖികളാക്കിയ  ബാല്യകൗമാരകാലം.. ദുഷ്യന്തസമാഗമശേഷമോ.. വേർപാടിന്റെ വേദന.. ഒരടയാളമോതിരത്തിലൂടെ വീണ്ടും ശകുന്തളയ്ക്ക് സുഖശീതളസൗകര്യങ്ങൾ മഹാകവി കാളിദാസൻ നിഷേധിക്കുന്നെങ്കിലും രാമായണസീതയെപ്പോലെ ജീവിതാന്ത്യംവരെ സ്വന്തം നായികയെ കവി പരീക്ഷിക്കുന്നില്ല.  വൈകിയെങ്കിലും ശകുന്തളയ്ക്ക് ഒരു ജീവിതം കവി സമ്മാനിച്ചത് നന്നായി. എന്നാൽ സീതയ്ക്കോ ബാല്യകൗമാരങ്ങൾ മാത്രമാണ് സൗകര്യവും സംരക്ഷണവും ലഭിച്ചത്. രാമപത്നിയായശേഷം ദുരിതങ്ങളൊന്നൊന്നായി ആ ഉത്തമപത്നിക്കുമേൽ പതിക്കുന്നു. ഒടുവിൽ സഭാതലത്തിൽ വച്ച് വീണ്ടും പാതിവ്രത്യം തെളിയിക്കേണ്ടിവരുന്ന പുരാണസാഹിത്യചരിതത്തിലെ ഏക സ്ത്രീ  സീതയാണെന്ന് തോന്നുന്നു. അവളുടെ സ്വത്വം തന്നെ സംരക്ഷിക്കാൻ പോലും കെൽപ്പില്ലാതിരുന്ന പുരുഷവർഗ്ഗത്തിന്റെ കേവലാഭിമാനത്തിനുമുന്നിൽ  തകർന്നടിയുകയാണാ അഗ്നിപ്രവേശത്തിൽ..  ഭൂമിപിളർന്നടിയുകയല്ലാതെയെന്താണ് ചെയ്യുക. രാമായണത്തിലെ ദുഖപുത്രി ലക്ഷ്മണപത്നിയാണെന്ന് വായിച്ചിരിക്കുന്നു. എന്നാൽ വനവാസാനന്തരം അവൾക്ക

Poem -

ഓളങ്ങൾക്ക് മേൽ നീട്ടിവരച്ച പാതകളില്ല, പങ്കായചുറ്റുകളിൽ എണ്ണവറ്റാത്ത യന്ത്രവുമില്ല. വിളക്കായി സൂര്യചന്ദ്രന്മാരുടെ കൂട്ടുണ്ട്, നിശബ്ദതയ്ക്കിടം നൽകാത്ത തിരയിളക്കവും.. "ശാന്തമായിരിക്കുക".. കല്പിക്കാമീ കടലിനോട്, കൈകളീ മുളളാണിയിൽനിന്നെടുത്തു തരുമെങ്കിൽ... (കാറ്റിനെയു കടലിനെയും നിയന്ത്രിക്കാൻ കഴിവുളളവനീ ഉൾക്കടലിലെ പായ്മരത്തിൽ കുരിശേറിയിരിക്കുന്നുവത്രെ!.).

Poem- morning walk

Image
പ്രഭാതസവാരിയിൽ നീയെന്ന നോക്കാതിരുന്നതറിയും.. പ്രദോഷയാത്രയിൽ നീയിവിടാണ് വിശ്രമിച്ചതെന്നും.. ഇനി പ്രഭാതങ്ങളിലും ഈ ഇരിപ്പിടം നിനക്ക് സ്വന്തം മഴവേഗത്തിന്റെ ലഹരിയിൽ ജലപ്രഹരത്തിൽ തകർന്ന കടലാസ്സുകപ്പലാണ് ഞാൻ.. ആഴങ്ങളിലമരുമ്പോഴും ഞാനിവിടേക്കെത്തിനോക്കും തെളിനീരുളള പ്രഭാതമെങ്കിൽ നീയിതുവഴി കടന്നുപോകുമല്ലോ... ഈ ഇരിപ്പിടമൊരാൾ കരഗതമാക്കുംവരെയെങ്കിലും. Its my Mood or Mad.

Poem victory

Image
നാലുകാലിലോടിത്തുടങ്ങിയതാണ്. അവിടേക്കെത്തുവാൻ... മത്സരയോട്ടത്തിൽ മുൻകാലുകൾ തേഞ്ഞുതേഞ്ഞ് കാലുകളല്ലാതായി.... പിന്നിലുരഞ്ഞുരഞ്ഞ് വാലെവിടെയോ പൊഴിഞ്ഞുവീണു.. ഇരുകാലിലാണേലും ഓടുന്നുണ്ട് ശിലയുമമ്പും നഷ്ടമായെങ്കിലും തോളിലേറ്റാവുന്ന സംഹാരശേഷികളുണ്ട് കൂടെ മാറിലേറ്റിയ കപടഭക്തിയും... പക്ഷെ, വിജയിക്കുളള സമ്മാനം...! അതെന്താണെന്നറിയില്ല ആരു സമ്മാനിക്കുമെന്നും. ശ്രീ. 20/7/16.

Notice my Mood and Mad

My Mood and Maaaaad 58 കർക്കിടകമാസത്തിൽ മലയാളിയുടെ ഭക്ഷണശീലത്തിൽ പണ്ട് സമൂലമായ മാറ്റം ഉണ്ടാകുമായിരുന്നു. ആയൂര്‍വേദം മുഖ്യ ചികിത്സാസമ്പ്രദായമായിരുന്ന അക്കാലത്ത് കർക്കിടകം രോഗചികിത്സാകാലം കൂടിയായിരുന്നു. പഴമക്കാർ ഇക്കാലത്ത്  ഭക്ഷണവും ആയൂർവ്വേദവിധിപ്രകാരമാണ് ശീലിച്ചിരുന്നത്. അത്തരം ഭക്ഷണത്തിലെ പ്രധാനമായ ഒരു വിഭവമാണ്  പത്തിലത്തോരൻ... 1. പയർ 2 .തകര 3. മത്ത 4.കുമ്പളം 5.മുളളൻചീര 6.താൾ 7.കന്നിത്തൂവ 8.ചേന 9.ചേമ്പ് 10.നെയ്ക്കൊഴുപ്പ ഇവയുടെ ഇലകളാണ് പത്തിലത്തോരനാവശ്യം.... ഇവ നന്നായി കഴുകിയെടുക്കണം. ചട്ടിയിലല്പം വെളിച്ചെണ്ണയൊഴിച്ച് കടുകിന് പകരം അരിയും ഉഴുന്നുപരിപ്പും ചേര്‍ത്ത് മൂപ്പിക്കണം. ഇതിനൊപ്പം കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്തിളക്കുക.. ശേഷം  അരിഞ്ഞുവച്ച ഇലകൾ ഇതിലേക്കിട്ട് ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക... ശരീരത്തിലെ കൊഴുപ്പ് കുറയാനും ആരോഗ്യനില മെച്ചപ്പെടാനും ഈ ഔഷധഭക്ഷണം വളരെ ഗുണപ്രദമത്രെ.. അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു ഭക്ഷണ സമ്പ്രദായം നമുക്ക് സ്വന്തമായുണ്ടായിരുന്നു. നാമതിനെ നിഷ്കരുണം പുറത്താക്കി.  വർദ്ധിച്ചുവരുന്ന കാൻസർ പോലുള്ള രോഗങ്ങളുടെ ഭയപ്പെടുത്തൽ നമ്മെ പ

Short poem. Malayalam

Image
വേട്ടയാടിപ്പിടിക്കലിലൊരു ധർമ്മമുണ്ട്.. പരാജയപ്പെടുമ്പോൾ നിനക്കെന്നെ തിന്നാം... എന്നാൽ പതിയിരുന്ന് കെണിയിൽ വീഴ്ത്തൽ... ഭീരുവിന്റെ തന്ത്രമാണത്... കൊല്ലുന്നവനും ചത്തവനും ഒരുപോലെ നാണക്കേട്... നേർക്കുനേർ വേട്ടയാടിപ്പിടിക്കെന്നെ... വീരസ്വർഗ്ഗമാണെനിക്കിഷ്ടം. My Mood and Mad,  55.

Short poem. Malayalam

Image
മരുഭൂമിയിലെ കപ്പൽ...! മുതുകുന്തി നീണ്ടകാലും, നീണ്ടകഴുത്തുമുള്ളൊരു ശക്തനായ വളർത്തുമൃഗമായിരുന്നെന്റെ രണ്ടാം പാഠത്തിൽ.....! ജീവിതപാഠത്തിലതിന്റെ കഴുത്തുകൾ ചുരുങ്ങിപ്പോയി..  മുതുകിലെ കൂന് ചുമടേറ്റിയൊട്ടി അകംവലിഞ്ഞുപോയി..! (My Mood and Maaaaad)

Short poem. Malayalam

Image
എന്റെ വിരലടർന്ന നിണബിന്ദുക്കളാലല്ല വക്കുകളിൽ ചെഞ്ചായമണിഞ്ഞത്... നിന്റെ ചൊടികളവളെ നിശതീരുവോളം ചുംബിച്ചുറക്കാത്തതിനാൽ തന്നെയാണ്. (MY MOOD AND MAD)

Poem . Malayalam

Image
ചെത്തിമിനുക്കിയ പാതകൾ പരസ്യഫലകങ്ങൾപോലെയാണ് ബഹുവർണ്ണമാണവയുടെ മുഖം അവിഹിതഗർഭങ്ങളെ മറയ്ക്കുംപോലെ തേച്ചുമിനുക്കി വെണ്ണക്കൽ പാകുമതിൽ വാരിക്കുഴികളൊളിപ്പിക്കുവാൻ... ചാപിളളകളെ പേറിയ മനംപോലെ വികൃതമാണവയുടെ അവസാനയിടം. My Mood or Maaaaad.

Short poem. Malayalam

Image
ഇരുളാണ് നിറയെയതറിയാതെ വന്നുഞാൻ... കളിയേതെന്നറിയില്ല കഥയുമറിഞ്ഞില്ല, നിലതെറ്റിയാടിയോ കളിയാട്ടത്തറയിലെ കളിവിളക്കിൽ കരിന്തിരിയുമണഞ്ഞുവോ.? നിഴൽവാണ കളിയിടത്താടിയ നിന്നുടെ കരിനീലമിഴിയിലെ പൊരുളുമറിഞ്ഞില്ല.     ശ്രീ.

Short poem. Malayalam

Image
നിന്റെ കണ്ണുകളിൽ നവനിറം ചേര്‍ത്ത് നിന്റെ ഇന്ദ്രിയങ്ങളിൽ പുളകമുണർത്തി നിന്റെ സ്വപന്ങ്ങളെ രണ്ടായി പകുത്ത് നിന്റെ ശബ്ദങ്ങളെ ലോലതന്ത്രികളാക്കി നിന്റെ ചലനങ്ങളെ താളലയലാസ്യമാക്കിയ... പ്രണയം.... ഒടുവിലത് നിന്റെ ഹൃദയത്തിലൂടായിരം രക്തബിന്ദുക്കളൊഴുക്കിയെന്നോ.... പരിഭവിക്കേണ്ടതില്ല തെല്ലും പ്രണയം.... നൂറ് നോവുകളുടെ നൂൽപ്പാലമാണത് താണ്ടിയവരേറെ.. താണ്ടാത്തവരതിലേറെ.       ശ്രീ.

Poster poem. Malayalam

Image
ഉത്തരം താങ്ങുന്ന  ദാരുശില്പ ദൈവങ്ങൾ... വസ്ത്രാക്ഷേപം ചെയ്യപ്പെട്ട സുന്ദരികൾ കൃഷ്ണചേലകളപ്രാപ്യമായവർ... മാറുമറയ്ക്കാൻ കൈയ്യെടുക്കാനാവാതെ ബന്ധിക്കപ്പെട്ടവർ... My Mood and Mad

Short story - തേങ്ങാപ്പൂളുകൾ

തേങ്ങാപ്പൂളുകൾ        "നാണിത്തളളയുടെ തേങ്ങാപ്പൂളുകൾ** ചെറുതായി വരണേയ്.... ചെക്കാ പറഞ്ഞേക്ക് കൊറേക്കൂടി വലുതാക്കിക്കോളാൻ. ഒരു തേങ്ങേന്റെ വെലയാകണൊണ്ട്  നാലണയ്ക്ക് വാങ്ങ്യാല്...."  എല്ലാവരും കേൾക്കെയാണ് നീലിയുടെ പരിഹാസം  അങ്ങാടീലുള്ളോരെല്ലാം തിരിഞ്ഞു നോക്കി.. ആലിൻചുവട്ടിൽ നിന്ന പൊടിയന്  കുറച്ചു  നാണക്കേടായിപ്പോയി തേങ്ങാപ്പൂളുകൾ വിറ്റുതീർന്ന് മൂവന്തിക്ക് മുന്നേ  പൊടിയൻ പണമെണ്ണിനോക്കി കൃത്യം  പന്ത്രണ്ടണ.. രണ്ടു തേങ്ങാപ്പൂളുകൾ ബാക്കി. പതിനാറണയുടെ തേങ്ങാപ്പൂളുകൾ  കൊണ്ടാണ്  പൊടിയൻ ചന്തയിലെത്തിയത്  നാലണയ്ക്ക് മൂന്നു പൂളുകളാണ്.   നാലണയ്ക്ക് കൂടി തേങ്ങ വിൽക്കാൻ  ഒരു പൂളുകൂടി വേണം..  നാണിക്ക് കണക്കു തെറ്റാറില്ല. ഒരു പൂള് നഷ്ടമായതിനുളള കളളക്കഥ പൊടിയന് മനപാഠമാണ്. നാണിയുടെ അസഭ്യവർഷം  പൊടിയന് നിത്യഭേരിയും.         എന്നാലും  കൈതവരമ്പ് താണ്ടി ഒറ്റവരിക്കണ്ടം കഴിയുന്നേടത്ത് എഴുത്താശ്ശാൻ പെരയുടെ തെക്കിനിപ്പുറം കയ്യാല തീരുന്നിടത്തെ ചാമ്പക്ക നിറമുള്ള  കൈകൾ.... അറിയാതെ പൊടിയനാ കൈകളിൽ  ഒരു തേങ്ങാപ്പൂള് സമർപ്പിക്കും. കുഞ്ഞു സൗഹൃദത്തിന്റെ അജ്ഞാതമായ മാനസ സഞ്ചാരങ്ങൾക്ക് അവർക്കിടയിലാ തേങ്ങാപ്പൂളുകൾ നളദ

Short story - Malayalam

ഞാൻ പരൽമീനിനോട്... " ഒറ്റമുണ്ടിന്റെ  ഓട്ടയിലൂടൊഴുകി തിരികെ പുഴയിൽ വീണ് എന്നെപ്പറ്റിച്ചോടിയ നിന്റെ പിതാവിനോടുളള പ്രതികാരമാണിത്... നിന്നെയീ ഓട്ടയില്ലാത്ത മുണ്ടിലൊതുക്കിപ്പിടിച്ച്  കൈയ്യിലൊതുക്കി എന്റെ മക്കൾ....." പരൽമീൻ എന്നോട്...... " ഓടിയൊളിക്കാനായിരമിടങ്ങളടങ്ങിയ പുഴയായിരുന്നച്ഛന്റെ ധൈര്യം... നിന്റെ പേരക്കിടാങ്ങൾക്ക് ചൂണ്ടിക്കാട്ടാനൊരു വംശാവലിയെ നിലനിർത്താതെ ഞാൻ പോകുന്നു. അതാണെന്റെ പ്രതികാരം.." ഇത്രയും പറഞ്ഞ് ആ പരൽമീൻ മകളുടെ കൈവെളളയിൽ നിന്ന് താഴേക്ക് മൂക്കുകുത്തിച്ചാടി ആത്മഹത്യ ചെയ്തു. Sreekumarsree. Mood and Maaaaad.

Short story - Malayalam

ഞാൻ പരൽമീനിനോട്... " ഒറ്റമുണ്ടിന്റെ  ഓട്ടയിലൂടൊഴുകി തിരികെ പുഴയിൽ വീണ് എന്നെപ്പറ്റിച്ചോടിയ നിന്റെ പിതാവിനോടുളള പ്രതികാരമാണിത്... നിന്നെയീ ഓട്ടയില്ലാത്ത മുണ്ടിലൊതുക്കിപ്പിടിച്ച്  കൈയ്യിലൊതുക്കി എന്റെ മക്കൾ....." പരൽമീൻ എന്നോട്...... " ഓടിയൊളിക്കാനായിരമിടങ്ങളടങ്ങിയ പുഴയായിരുന്നച്ഛന്റെ ധൈര്യം... നിന്റെ പേരക്കിടാങ്ങൾക്ക് ചൂണ്ടിക്കാട്ടാനൊരു വംശാവലിയെ നിലനിർത്താതെ ഞാൻ പോകുന്നു. അതാണെന്റെ പ്രതികാരം.." ഇത്രയും പറഞ്ഞ് ആ പരൽമീൻ മകളുടെ കൈവെളളയിൽ നിന്ന് താഴേക്ക് മൂക്കുകുത്തിച്ചാടി ആത്മഹത്യ ചെയ്തു. Sreekumarsree. Mood and Maaaaad.

INDIANS

ഇന്ത്യയിൽ ജനിച്ചതിനാൽ  ഞാനും ഹിന്ദുവാണ്. ബുദ്ധനും മഹാവീരനും ജീവിച്ച കാലത്ത്  ഭാരതത്തിൽ ഹിന്ദുമതം ഉണ്ടായിരുന്നില്ല. അവർ എതിർത്തിരുന്നത് ഹിന്ദു മതത്തെയുമല്ല.  സമൂഹത്തിൽ നിലനിന്നിരുന്ന വൈദികമതത്തിന്റെ  കൊളളരുതായ്മകളെയാണ് അവർ എതിർത്തത്. ഇന്ത്യയിലെ ജനസമൂഹത്തെയോ അവരുടെ  ജീവിതചര്യകളെയോ കുറിക്കാൻ വിദേശികൾ ഉപയോഗിച്ച, സിന്ധു  എന്നതിന്റെ പേർഷ്യൻ നാമമായ  വാക്കാണ്  ഹിന്ദു.  അതിൽ  സിന്ധൂ നദീതടത്തിൽ ഉത്ഭവിച്ചവരോ.. അവിടങ്ങളിൽ കുടിയേറിയവരോ അവയിൽ നിന്നുത്ഭവിച്ച സങ്കര സന്തതി പരമ്പരകളോ ഒക്കെയാകുന്നു. അതല്ലാതെ ഹിന്ദു  എന്നാൽ നിലവിൽ ഹൈന്ദവ മതം അനുവർത്തിക്കുന്നവർ എന്ന് പറയുന്നതുതന്നെ ശുദ്ധ അബദ്ധമാണ്.  കടൽകടന്നെത്തിയ വൈദേശികർക്ക് ഭാരതത്തിലെ  നിലവിലിരുന്ന ബഹു വിശ്വാസ വിഭാഗങ്ങളെ  പരിചിതമല്ലാതിരുന്നതിനാലും പലരൂപത്തിൽ ആ ജനവിഭാഗത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത് അപ്രാപ്യമായതിനാലും അവർ ഈ വ്യത്യസ്ത ജനവിഭാഗത്തെ  " ഹിന്ദു " എന്നു വിളിച്ചുപോന്നു. രണ്ടായിരം കൊല്ലത്തിലധികം പഴക്കമുളള പുരാണ ഗ്രന്ധങ്ങളിലോ  ജാതി വ്യവസ്ഥയെ  എതിർക്കുന്ന ബൗദ്ധരുടെ പുസ്തകങ്ങളിലോ പോലും ഹിന്ദു  എന്ന വിഭാഗത്തെ പരാമർശിക്കുന്നില്ല.

Poster poem. Malayalam

Image
രാവുപേക്ഷിച്ച കിടാങ്ങളെയൊക്കെ പുലരിതന്റെ കണിക്കു കൂട്ടാക്കി.... My Mood or Maaaaad ▪ 38

Poster

Image

Poster

Image