Notice my Mood and Mad

My Mood and Maaaaad 58
കർക്കിടകമാസത്തിൽ മലയാളിയുടെ ഭക്ഷണശീലത്തിൽ പണ്ട് സമൂലമായ മാറ്റം ഉണ്ടാകുമായിരുന്നു. ആയൂര്‍വേദം മുഖ്യ ചികിത്സാസമ്പ്രദായമായിരുന്ന അക്കാലത്ത് കർക്കിടകം രോഗചികിത്സാകാലം കൂടിയായിരുന്നു. പഴമക്കാർ ഇക്കാലത്ത്  ഭക്ഷണവും ആയൂർവ്വേദവിധിപ്രകാരമാണ് ശീലിച്ചിരുന്നത്. അത്തരം ഭക്ഷണത്തിലെ പ്രധാനമായ ഒരു വിഭവമാണ്  പത്തിലത്തോരൻ...

1. പയർ
2 .തകര
3. മത്ത
4.കുമ്പളം
5.മുളളൻചീര
6.താൾ
7.കന്നിത്തൂവ
8.ചേന
9.ചേമ്പ്
10.നെയ്ക്കൊഴുപ്പ

ഇവയുടെ ഇലകളാണ് പത്തിലത്തോരനാവശ്യം.... ഇവ നന്നായി കഴുകിയെടുക്കണം. ചട്ടിയിലല്പം വെളിച്ചെണ്ണയൊഴിച്ച് കടുകിന് പകരം അരിയും ഉഴുന്നുപരിപ്പും ചേര്‍ത്ത് മൂപ്പിക്കണം. ഇതിനൊപ്പം കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്തിളക്കുക.. ശേഷം  അരിഞ്ഞുവച്ച ഇലകൾ ഇതിലേക്കിട്ട് ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക... ശരീരത്തിലെ കൊഴുപ്പ് കുറയാനും ആരോഗ്യനില മെച്ചപ്പെടാനും ഈ ഔഷധഭക്ഷണം വളരെ ഗുണപ്രദമത്രെ.. അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു ഭക്ഷണ സമ്പ്രദായം നമുക്ക് സ്വന്തമായുണ്ടായിരുന്നു. നാമതിനെ നിഷ്കരുണം പുറത്താക്കി.  വർദ്ധിച്ചുവരുന്ന കാൻസർ പോലുള്ള രോഗങ്ങളുടെ ഭയപ്പെടുത്തൽ നമ്മെ പിൻതിരിഞ്ഞുനോക്കാനും പഴമയിലേക്ക് തിരികെ പോകാനും പ്രേരിപ്പിക്കുന്നു. എന്നാൽ വിഭവസമാഹരണം അത്ര എളുപ്പമല്ല... മുച്ചൂടും നശിച്ച ഒരു സംസ്കാരത്തിന്റെ ചാപിളളകളാണിന്ന് മലയാളികൾ തിരികെ നേടണമാ നഷ്ടമാക്കിയ നന്മകൾ എങ്കിൽ... എങ്കിൽ മാത്രം ദദൈവത്തിന്റെ സ്വന്തം നാടാകുമീ മണ്ണ്.
ശ്രീ 19/07/16

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്