Poem -

ഓളങ്ങൾക്ക് മേൽ നീട്ടിവരച്ച പാതകളില്ല,
പങ്കായചുറ്റുകളിൽ എണ്ണവറ്റാത്ത യന്ത്രവുമില്ല.
വിളക്കായി സൂര്യചന്ദ്രന്മാരുടെ കൂട്ടുണ്ട്,
നിശബ്ദതയ്ക്കിടം നൽകാത്ത തിരയിളക്കവും..
"ശാന്തമായിരിക്കുക".. കല്പിക്കാമീ കടലിനോട്,
കൈകളീ മുളളാണിയിൽനിന്നെടുത്തു തരുമെങ്കിൽ...
(കാറ്റിനെയു കടലിനെയും നിയന്ത്രിക്കാൻ കഴിവുളളവനീ ഉൾക്കടലിലെ പായ്മരത്തിൽ കുരിശേറിയിരിക്കുന്നുവത്രെ!.).

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം