Poem- morning walk
പ്രഭാതസവാരിയിൽ
നീയെന്ന നോക്കാതിരുന്നതറിയും..
പ്രദോഷയാത്രയിൽ
നീയിവിടാണ് വിശ്രമിച്ചതെന്നും..
ഇനി പ്രഭാതങ്ങളിലും
ഈ ഇരിപ്പിടം നിനക്ക് സ്വന്തം
മഴവേഗത്തിന്റെ ലഹരിയിൽ
ജലപ്രഹരത്തിൽ തകർന്ന
കടലാസ്സുകപ്പലാണ് ഞാൻ..
ആഴങ്ങളിലമരുമ്പോഴും
ഞാനിവിടേക്കെത്തിനോക്കും
തെളിനീരുളള പ്രഭാതമെങ്കിൽ
നീയിതുവഴി കടന്നുപോകുമല്ലോ...
ഈ ഇരിപ്പിടമൊരാൾ
കരഗതമാക്കുംവരെയെങ്കിലും.
Its my Mood or Mad.
Comments