Short note- Malayalam
മാമുനിശാപം
മഹാശോകപർവ്വം.....
ഒരു സ്ത്രീജന്മത്തിന്റെ നല്ലകാലങ്ങൾ നഷ്ടപ്പെട്ടവളാണ് ശകുന്തള.. പെറ്റമ്മയില്ലാത്തവൾ... വനജ്യോത്സനയെയും മാൻകിടാവിനെയും മാത്രം സഖികളാക്കിയ ബാല്യകൗമാരകാലം.. ദുഷ്യന്തസമാഗമശേഷമോ.. വേർപാടിന്റെ വേദന.. ഒരടയാളമോതിരത്തിലൂടെ വീണ്ടും ശകുന്തളയ്ക്ക് സുഖശീതളസൗകര്യങ്ങൾ മഹാകവി കാളിദാസൻ നിഷേധിക്കുന്നെങ്കിലും രാമായണസീതയെപ്പോലെ ജീവിതാന്ത്യംവരെ സ്വന്തം നായികയെ കവി പരീക്ഷിക്കുന്നില്ല. വൈകിയെങ്കിലും ശകുന്തളയ്ക്ക് ഒരു ജീവിതം കവി സമ്മാനിച്ചത് നന്നായി.
എന്നാൽ സീതയ്ക്കോ ബാല്യകൗമാരങ്ങൾ മാത്രമാണ് സൗകര്യവും സംരക്ഷണവും ലഭിച്ചത്. രാമപത്നിയായശേഷം ദുരിതങ്ങളൊന്നൊന്നായി ആ ഉത്തമപത്നിക്കുമേൽ പതിക്കുന്നു. ഒടുവിൽ സഭാതലത്തിൽ വച്ച് വീണ്ടും പാതിവ്രത്യം തെളിയിക്കേണ്ടിവരുന്ന പുരാണസാഹിത്യചരിതത്തിലെ ഏക സ്ത്രീ സീതയാണെന്ന് തോന്നുന്നു. അവളുടെ സ്വത്വം തന്നെ സംരക്ഷിക്കാൻ പോലും കെൽപ്പില്ലാതിരുന്ന പുരുഷവർഗ്ഗത്തിന്റെ കേവലാഭിമാനത്തിനുമുന്നിൽ തകർന്നടിയുകയാണാ അഗ്നിപ്രവേശത്തിൽ.. ഭൂമിപിളർന്നടിയുകയല്ലാതെയെന്താണ് ചെയ്യുക.
രാമായണത്തിലെ ദുഖപുത്രി ലക്ഷ്മണപത്നിയാണെന്ന് വായിച്ചിരിക്കുന്നു. എന്നാൽ വനവാസാനന്തരം അവൾക്കും സ്വാഭാവികമായും ഒരു നല്ല ദാമ്പത്യമുണ്ടാവും .. എന്നാൽ സീതയോ.?
അതെ രാമായണത്തിലെ മാതൃകാസ്ത്രീയല്ല സീത ദു:ഖപുത്രിതന്നെയാണവൾ.
Photo - നടി മഞ്ചുവാര്യർ ശകുന്തളയായി അരങ്ങിൽ.
Comments