Short poem. Malayalam

നിന്റെ കണ്ണുകളിൽ നവനിറം ചേര്‍ത്ത്
നിന്റെ ഇന്ദ്രിയങ്ങളിൽ പുളകമുണർത്തി
നിന്റെ സ്വപന്ങ്ങളെ രണ്ടായി പകുത്ത്
നിന്റെ ശബ്ദങ്ങളെ ലോലതന്ത്രികളാക്കി
നിന്റെ ചലനങ്ങളെ താളലയലാസ്യമാക്കിയ...
പ്രണയം....
ഒടുവിലത് നിന്റെ ഹൃദയത്തിലൂടായിരം
രക്തബിന്ദുക്കളൊഴുക്കിയെന്നോ....
പരിഭവിക്കേണ്ടതില്ല തെല്ലും
പ്രണയം....
നൂറ് നോവുകളുടെ നൂൽപ്പാലമാണത്
താണ്ടിയവരേറെ..
താണ്ടാത്തവരതിലേറെ.
      ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം