Short story - Malayalam
ഞാൻ പരൽമീനിനോട്...
" ഒറ്റമുണ്ടിന്റെ ഓട്ടയിലൂടൊഴുകി തിരികെ പുഴയിൽ വീണ് എന്നെപ്പറ്റിച്ചോടിയ നിന്റെ പിതാവിനോടുളള പ്രതികാരമാണിത്... നിന്നെയീ ഓട്ടയില്ലാത്ത മുണ്ടിലൊതുക്കിപ്പിടിച്ച് കൈയ്യിലൊതുക്കി എന്റെ മക്കൾ....."
പരൽമീൻ എന്നോട്......
" ഓടിയൊളിക്കാനായിരമിടങ്ങളടങ്ങിയ പുഴയായിരുന്നച്ഛന്റെ ധൈര്യം...
നിന്റെ പേരക്കിടാങ്ങൾക്ക് ചൂണ്ടിക്കാട്ടാനൊരു വംശാവലിയെ നിലനിർത്താതെ ഞാൻ പോകുന്നു. അതാണെന്റെ പ്രതികാരം.."
ഇത്രയും പറഞ്ഞ് ആ പരൽമീൻ മകളുടെ കൈവെളളയിൽ നിന്ന് താഴേക്ക് മൂക്കുകുത്തിച്ചാടി ആത്മഹത്യ ചെയ്തു.
Sreekumarsree. Mood and Maaaaad.
Comments