Poem victory
നാലുകാലിലോടിത്തുടങ്ങിയതാണ്.
അവിടേക്കെത്തുവാൻ...
മത്സരയോട്ടത്തിൽ
മുൻകാലുകൾ തേഞ്ഞുതേഞ്ഞ്
കാലുകളല്ലാതായി....
പിന്നിലുരഞ്ഞുരഞ്ഞ്
വാലെവിടെയോ പൊഴിഞ്ഞുവീണു..
ഇരുകാലിലാണേലും ഓടുന്നുണ്ട്
ശിലയുമമ്പും നഷ്ടമായെങ്കിലും
തോളിലേറ്റാവുന്ന
സംഹാരശേഷികളുണ്ട് കൂടെ
മാറിലേറ്റിയ കപടഭക്തിയും...
പക്ഷെ,
വിജയിക്കുളള സമ്മാനം...!
അതെന്താണെന്നറിയില്ല
ആരു സമ്മാനിക്കുമെന്നും.
ശ്രീ. 20/7/16.
Comments