Posts

Showing posts from December, 2014

Poem - varshangal vidaparayunnu

വർഷങ്ങൾ വിട പറയുന്നു □■□■□■□■□■□■□■□■□■□■□ വർഷങ്ങൾ വിട പറഞ്ഞീടുന്നു സോദരീ...; സ്വല്പവുമില്ല സന്ദേഹം പിരിയുവാൻ.. കല്പിതകാലം കഴിഞ്ഞുപോയ് ഞാനിനി ചിത്രത്തിലല്ലാ ചരിത്രത്തിലെന്നിടം. നിശ്ചിത കാലത്തിലെന്നെ പ്രണയിച്ചോർ, എന്നെ പുണർന്നവരെന്നെ- ശപിച്ചവർ, എന്നോടു കിന്നാരമോതി വളർന്നവർ... എന്നെപ്പിരിയാതെ കൂടെ നടന്നവർ... ഉത്തമമായൊരു പൂവിളിയാർപ്പുമായ് കാത്തിരിപ്പുണ്ടവർ നാഴിക തീരുവാൻ..! കൊട്ടും കുരവയുമാർപ്പുവിളികളും നിദ്രയ്കിടം നൽകാതേറ്റവുമുച്ചമായ് നൽകിടാമുജ്ജ്വലമായൊരു സ്വാഗതം....... ഹർഷപുളകിതയാകുമ്പോളോർക്കണ- മന്ത്യനാളെത്തിടാനുണ്ട് നാളന്നേരം, നിർണ്ണയം നിന്നോടൊരന്ത്യ വാക്കോതുവാ- നൊറ്റയാൾ മാത്രമന്നെത്തിടും പുതുവർഷം.....!! ഒക്കെയും വീണ്ടും തുടർന്നിടുമീവിധം. Sreekumar sree / www.sreesreekumar.blogspot.com

Spot-malayalam

Image
വർഷങ്ങൾ വിട പറഞ്ഞീടുന്നു സോദരീ... സ്വല്പവുമില്ല സന്ദേഹം പിരിയുവാൻ.. കല്പിതകാലം കഴിഞ്ഞുപോയ് ഞാനിനി ചിത്രത്തിലല്ല ചരിത്രത്തിലെന്നിടം 😀 😀 😀 😀 😀 പ്രിയരെ പുതുവർഷാശംസകൾ

Poem - വാതിൽപ്പുറ ചിത്രങ്ങൾ

വാതിൽപ്പുറ ചിത്രങ്ങൾ ○○○○○○○○○○○○○○○○○○○○ ഞാനെഴതുകയല്ലായിരുന്നു. നീയെന്തിനായ് പരിഭവിക്കണം നെഞ്ചില്‍ നീ കോറിയിട്ട മൈലാഞ്ചി വർണ്ണങ്ങൾ നിറംമങ്ങിയിട്ടും ജീവസ്പന്ദനം നിലയ്കാത്ത നീ തന്ന ഓർമ്മകൾ കാലം കടംപറഞ്ഞുവച്ച മയില്‍ പീലി തുണ്ടുകള്‍. എന്റെ സ്മരണകളെ സിരാധമനികളിലെ കനലുകളെ എന്റെ വാതായനപ്പുറം ചില്ലിട്ടുവച്ചതാണ്.. ആഗമന നിർഗ്ഗമനങ്ങളിൽ മറക്കാത്ത കാഴ്ചയാകാൻ. ഈ വാതായനപ്പുറം കടന്നു പോകുമ്പോൾ നീയെന്തിന് പരിഭവിക്കണം ഞാനവയിൽ നിന്റെ ചായങ്ങൾ ചമച്ചിട്ടില്ലല്ലോ.. നീയെന്തിന് കണ്ണുകള്‍ പൊത്തണം ഞാനവയിൽ നിന്റെ മുഖം കോറിയിട്ടിട്ടില്ലല്ലോ.. Sreekumar sree-/www.sreesreekumar.blogspot.com .

Poem. (പാർത്ഥന

Image
കാലിത്തൊഴുത്തിൽ പിറന്ന കാരുണ്യമേ കാൽവരി കുന്നിലെ കണ്ണീര്‍ പൂവേ.. പിഞ്ചിളം പൈതലെ അമ്മ കാക്കുംവിധം കണ്ണീരിലെന്നെ നീ കാത്തിടേണേ.. കാപട്യ നീർകുടിച്ചുന്മത്ത നാട്ടിലെ, പാപംകഴുകുന്ന പുണ്ണ്യത്തിനായിനി, ആനയിച്ചീടണേ യോഹന്നാനെ, ഇന്നും സ്വീകരിച്ചീടുന്നു നിന്റെ സ്നേഹം.. കാരിരുമ്പാകുന്ന മാനസ്സവാരിധി സ്നേഹത്താൽ രണ്ടായ് പിളർത്തീടണേ... (പമ തീരത്തൂടെന്നും നടത്തിക്കേണേ.. പാമര ജന്മത്തിനായ്കാക്കും അഞ്ചപ്പം പാപിയീ ദൈന്യനും നൽകേണമേ.. ഗോകുൽത്താമലയിൽ നിൻ തിരുവസ്(തം വീതിച്ച കാവലാൾക്കും വേണ്ടി (പാർത്ഥിച്ചോനേ.. കാൽവരി കുന്നിലെ കണ്ണീര്‍ പൂവേ. .. എന്റെ മാനസം സ്നാനപ്പെടുത്തീടണേ.. Sreekumar sree23/12/2014 10:40 PM

Spot- poem

Image
സ്വപ്നവാതായനം തുറന്നു നീയെത്തുമോ സ്വർഗ്ഗാരാമത്തിന്റെ കല്പനാ സൗന്ദര്യമേ നി(ദതേടിവന്നെത്തുന്ന നേരം മുതല്‍ സത്യമാണ് ഞാന്‍ തേടുന്നു നിന്നെ സത്യം

Spot-malayalam

Image
പത്മമില്ലാ.. പത്മതീർത്ഥമില്ലാ ജലം നിശ്ചലം വശ്യാംഗി തൻ ജഡം പോൽ..

Spot-malayalam

Image
കതിരവനണയുവാൻ കടലിലേക്കണയുവാൻ കനലുകളൊടുങ്ങുവാൻ സമയമുഹൂർത്തമായ് വിടയേകുമീസന്ധ്യാ വേളയിലേകുവാൻ (പിയതരമൊരുവാക്ക് പറയുനീ മമ സഖീ

Language-malayalam

മധുമലയാളം -6 ♡♡♡♡♡♡♡♡ കവി= കാവ്യകർത്താവ് കപി= കുരങ്ങ് ഉദ്ദേശ്യം=ലക്ഷ്യം ഉദ്ദേശം=ഏകദേശം ഉന്മാദം=(ഭാന്ത് ഉന്മാഥം= വധം ഘർഷണം= ഉരസൽ കർഷണം= വലിക്കൽ ഹർഷണം=സന്തോഷിപ്പിക്കൽ ഏകദാ=ഒരിക്കല്‍ ഏകധാ= ഒരു (പകാരം കദനം=സങ്കടം കഥനം=പറച്ചില്‍ കത്ഥനം= ആത്മസ്തുതി കന്ദരം= ഗുഹ കന്ധരം=കഴുത്ത് കപാലം= തലയോട് കപോലം=കവിൾത്തടം. കഷായം=ഔഷധം കാഷായം=ചൊമന്നത്. ഘാതകന്‍=കൊലയാളി ഖാദകൻ=ഭക്ഷിക്കുന്നവൻ ഖാതകൻ=കുഴിക്കുന്നവൻ ഗൃഹം=വീട് (ഗഹം=സൗരയൂദത്തിലൊന്ന് (ഗാഹം=മുതല ഗൃഹണി=കാടി ഗൃഹിണി=ഗൃഹനായിക (ഗഹണി=ഒരു രോഗം ഗൃഹസ്ഥിതി=വീട്ടിലെ നില (ഗഹസ്ഥിതി=(ഗഹങ്ങളുടെ നില ഗോഷ്ടി=വികൃതി(മലയാളം) ഗോഷ്ഠി=സഭ (സംസ്കൃതം) www.sreesreekumar.blogspot.com

Language-malayalam

മധുമലയാളം-7 ♡♡♡♡♡♡♡♡ ഗഗനം=ആകാശം ഗഹനം=കാട് ചിഹ്നം=അടയാളം ഛിന്നം=ഛേദിക്കപ്പെട്ടത്. ചേതം=നഷ്ടം ഛേദം=മുറിക്കൽ ജായ=ഭാര്യ ഛായ=നിഴല്‍ താലവൃന്ദം=പനക്കൂട്ടം താലവൃന്തം= വിശറി തിരഞ്ഞെടുപ്പ്= ഇഷ്ടമുളളതെടുക്കുക (election) തെരഞ്ഞടുപ്പ്=അന്വേഷിച്ചെടുപ്പ് (selection). ദശനം=പല്ല് ദംശനം=കടി ദ്വിപം=ആന ദീപം=വിളക്ക് ദേഷ്യം=കോപം ദ്വേഷം=വെറുപ്പ് ദാതാവ്=ദാനംചെയ്യുന്നവർ ധാതാവ്=(ബാഹ്മണൻ നല്ലാർ= സ്(തീ നല്ലോർ=നല്ലവർ നാകം=സ്വർഗ്ഗം നാഗം=പാമ്പ് നഗം=പർവ്വതം നാകു=ചിതൽപുറ്റ് നിമിഷം=ഒരുമാ(ത നിമേഷം=കണ്ണിമയ്കൽ നളികം=തോക്ക് നാളീകം=അമ്പ് നിർബന്ധം=ശാഠ്യം നിർബദ്ധം=നിർബന്ധിക്കപ്പെട്ടത് www.sreesreekumar.blogspot.com

Language-malayalam

മധുമലയാളം -6 ♡♡♡♡♡♡♡♡ കവി= കാവ്യകർത്താവ് കപി= കുരങ്ങ് ഉദ്ദേശ്യം=ലക്ഷ്യം ഉദ്ദേശം=ഏകദേശം ഉന്മാദം=(ഭാന്ത് ഉന്മാഥം= വധം ഘർഷണം= ഉരസൽ കർഷണം= വലിക്കൽ ഹർഷണം=സന്തോഷിപ്പിക്കൽ ഏകദാ=ഒരിക്കല്‍ ഏകധാ= ഒരു (പകാരം കദനം=സങ്കടം കഥനം=പറച്ചില്‍ കത്ഥനം= ആത്മസ്തുതി കന്ദരം= ഗുഹ കന്ധരം=കഴുത്ത് കപാലം= തലയോട് കപോലം=കവിൾത്തടം. കഷായം=ഔഷധം കാഷായം=ചൊമന്നത്. ഘാതകന്‍=കൊലയാളി ഖാദകൻ=ഭക്ഷിക്കുന്നവൻ ഖാതകൻ=കുഴിക്കുന്നവൻ ഗൃഹം=വീട് (ഗഹം=സൗരയൂദത്തിലൊന്ന് (ഗാഹം=മുതല ഗൃഹണി=കാടി ഗൃഹണി=ഗൃഹനായിക (ഗഹണി=ഒരു രോഗം ഗൃഹസ്ഥിതി=വീട്ടിലെ നില (ഗഹസ്ഥിതി=(ഗഹങ്ങളുടെ നില ഗോഷ്ടി=വികൃതി(മലയാളം) ഗോഷ്ഠി=സഭ (സംസ്കൃതം) www.sreesreekumar.blogspot.com

Language-malayalam

മധുമലയാളം -5 ♡♡♡♡♡♡♡♡ അകാമദ=ഇഷ്ടമുളളത് കൊടുക്കാത്ത. അകാമത= സ്നേഹമില്ലായ്മ. അർദ്ധം= ധനം. പൊരുള്‍ അർത്ഥം= പകുതി അതീക്ഷിപ്തം= ദൂരെ എറിയപ്പെട്ടത് അധിക്ഷിപ്തം=ആക്ഷേപിക്കപ്പെട്ടത്. അദിതി= ദേവമാതാവ് അതിഥി= വിരുന്നുകാരൻ അനലൻ=അഗ്നി അനിലൻ= കാറ്റ് അമ്പ്= അസ്(തം അൻപ്= ദയ അകാര്യം= കാര്യമല്ലാത്തത് അക്കാര്യം= ആ കാര്യം അംഗം= അവയവം അങ്കം= യുദ്ധം. അടയാളം etc അംശുമാല= രശ്മി സമൂഹം അംശുമാലി= സൂര്യന്‍. അനന്ത=ഭൂമി അനന്തം=ആകാശം അന്തസ്സ്=യോഗ്യത അന്ധസ്സ്= ആഹാരം അടർ= യുദ്ധം ആടൽ= ദു:ഖം. അകാലം= കാലംതെറ്റി അക്കാലം= ആ കാലം ആലസ്യം=അലസത. ആലാസ്യം= മുതല. ആപാതമധുരം=വീഴുമ്പോൾ മധുരമായത്. ആപാദമധുരം=മുഴുവനും മധുരമായത്. അളി= വണ്ട് ആളി=തോഴി ആകാരം= ആകൃതി ആഗാരം= വീട് ആഹാരം=ഭക്ഷണം www.sreesreekumar.blogspot.com

Short

Image
കാരാള കീചക വേഷങ്ങള്‍ കൂകുന്നു കൂരാളി വേതാളമാർത്തു തിമിർക്കുന്നു നേരായമാർഗ്ഗേ ചരിച്ചൊരെൻ മാനസ്സം വേപദു കൂടാതുറങ്ങുവാൻ കാക്കണേ.. ഭീമ നീ ... Sreekumar sree.

Poem- Red flowers

Image
ചുവന്ന പൂക്കള്‍ ×××××××××× ചുവന്ന പൂക്കളും വെളുത്ത തൂവാലയും നീയെനിക്കെന്തിനാണ് സമ്മാനിച്ചിരുന്നത്... ചുംബനങ്ങൾക്ക് പകരമോ? നിലയ്കാത്ത കണ്ണീർ (പവാഹത്തിലും നിനക്കു ഞാന്‍ എന്റെ (പണയം തന്നിരുന്നീലല്ലോ കണ്ടുമുട്ടലിലും വേർപാടിലും നീ നിസ്സംഗയായിരുന്നു. നിന്നിലൊളിപ്പിച്ച സ്വപ്നങ്ങളിൽ എനിക്കു ചായം തേക്കാനായില്ലല്ലോ.. എന്നിട്ടും എന്തെ നിന്റെ കരുതലും കരതലവും എനിക്കായി.... കാത്തുവച്ചിരിക്കുന്നു.. മണ്ണാങ്കട്ടയ്ക് കൂട്ടുപോയ കരിയിലയാണ് ഞാന്‍ കൊടുങ്കാറ്റിൽ ഞാന്‍ കാത്ത മണ്ണാങ്കട്ട, ചെളിമണ്ണിനെ പുണർന്നുറങ്ങി നിശ്വാസങ്ങളിൽ ഞാനോ.. ഇളംകാറ്റിന്റെ കൈകളില്‍ സ്വയമറിയാതെ പറന്ന് ഒടുവില്‍ നിന്റെ മടിത്തട്ടിൽ നീ തീർത്തു വച്ച കൂട്ടിൽ.... നീയറിയുന്നുണ്ടോ (പിയസഖീ.... ഞാനുറങ്ങുകയല്ല ഉറക്കം നടിക്കയാണ് നിന്റെ മിഴികളിലേക്ക് നോക്കാനാകാതെ ഞാനുറക്കം നടിക്കുന്നു. Sreekumar sree

Poem- for my dog

Image
ക്ഷമിക്കണം ഇതെന്റെ നായയോട് //////////////////////////////////////// എന്റെ ഏറ്റവും വലിയ മി(തം നീ തന്നെയല്ലേ. ....അതോ നിന്റെ ഏറ്റവും വലിയ മി(തം ഞാനോ..? അറിയില്ല പക്ഷേ ആദിമുതൽ നമ്മള്‍ കൂട്ടായിരിക്കുന്നു... പരിണാമ പാച്ചിലിൽ ഞാന്‍ എന്നെ ഉപേക്ഷിച്ചു എന്റെ മാതാവിനെ പിതാവിനെ (പപിതാക്കളെ.. സത്ത്വത്തെ.. സത്തുക്കളെ ... ഒക്കെയും ഉപേക്ഷിച്ചിട്ടും..നിന്നെ നിന്നെമാ(തം എന്റെ കൂട്ടാക്കി അതോ.. നീ എന്നെ കൂട്ടാക്കിയോ.. എന്റെ നന്ദികേട് നീ നന്നായി അറിയുന്നു എന്നിട്ടും ഈ നരജന്മത്തിനു മുന്നില്‍ നീയെന്തിനാണ് വാലാട്ടുന്നത്.!!!?•      Sreekumar sree.

Short notice - caste and religion

Image
ജനാധിപത്യവും മതസ്വതന്ത്രൃവും ~~~~~~~~~~~~~~~~~~~~~~ ജനാധിപത്യമെന്നാൽ അഞ്ചാണ്ടിലൊരിക്കൽ ആരുടെയെങ്കിലും "ചിരവ" ചിഹ്നങ്ങളിൽ വോട്ട് ചെയ്യാന്‍ മാത്രം ഉളള അവകാശമല്ല.... അതുപോലെ തന്നെ മത സ്വതന്ത്രമെന്നാൽ തങ്ങളുടെ ആരാധനാലയങ്ങളിൽ (പാർത്ഥിക്കുവാനും കാണിക്കയിടാനുമുളളഅവകാശമാണ് എന്ന് ധരിക്കുന്നവരുണ്ടാകും ... എന്നാല്‍ ഭരണഘടന അനുവദിക്കുന്ന മതസ്വതന്ത്രം സ്വന്തംമതാചാരങ്ങളിൽ നവീകരണം നടത്തുന്നതിന് അനുകൂലമായും (പതികൂലമായും നിലപാടെടുക്കാം എന്ന അർത്ഥവ്യാപ്തികൂടി നൽകുന്നു... മതകാര്യങ്ങളും പാരമ്പര്യങ്ങളും ഇരുമ്പുലക്കകളാകരുത്.... കാലാകാലങ്ങളുടെ ആവശ്യം ആർജിച്ച് അവ നിരന്തരം പരിവർത്തനങ്ങൾകു വിധേയമാകണം. ..ശാസ്ത്രങ്ങൾക്കൊപ്പം.... Sreekumar sree

Short notice - caste and religion

Image
ജനാധിപത്യവും മതസ്വതന്ത്രൃവും ~~~~~~~~~~~~~~~~~~~~~~ ജനാധിപത്യമെന്നാൽ അഞ്ചാണ്ടിലൊരിക്കൽ ആരുടെയെങ്കിലും "ചിരവ" ചിഹ്നങ്ങളിൽ വോട്ട് ചെയ്യാന്‍ മാത്രം ഉളള അവകാശമല്ല.... അതുപോലെ തന്നെ മത സ്വതന്ത്രമെന്നാൽ തങ്ങളുടെ ആരാധനാലയങ്ങളിൽ (പാർത്ഥിക്കുവാനും കാണിക്കയിടാനുമുളളഅവകാശമാണ് എന്ന് ധരിക്കുന്നവരുണ്ടാകും ... എന്നാല്‍ ഭരണഘടന അനുവദിക്കുന്ന മതസ്വതന്ത്രം സ്വന്തംമതാചാരങ്ങളിൽ നവീകരണം നടത്തുന്നതിന് അനുകൂലമായും (പതികൂലമായും നിലപാടെടുക്കാം എന്ന അർത്ഥവ്യാപ്തികൂടി നൽകുന്നു... മതകാര്യങ്ങളും പാരമ്പര്യങ്ങളും ഇരുമ്പുലക്കകളാകരുത്.... കാലാകാലങ്ങളുടെ ആവശ്യം ആർജിച്ച് അവ നിരന്തരം പരിവർത്തനങ്ങൾകു വിധേയമാകണം. ..ശാസ്ത്രങ്ങൾക്കൊപ്പം.... Sreekumar sree

Poem- pendulangal

പെൻഡുലങ്ങൾ ••••••••••••••••••••••• പെൻഡുലങ്ങൾ. .... (ദുവങ്ങളിൽ നിന്നും (ദുവങ്ങളിലേക്ക്.. ബിന്ദുവിൽ നിന്നും സമയങ്ങളിലേക്ക്.. അത് ചലിക്കുന്നു... ജീവിതങ്ങൾ.... കീ മുറുകിയ പെൻഡുലങ്ങൾ. . ഒന്നില്‍ നിന്നും പൂജ്യത്തിലേക് പൂജൃത്തിൽ നിന്ന് ഒന്നിലേക്ക്. ഒന്നുമില്ലായ്മയിലേകും.. ഉന്മയുടെ കീ മുറുക്കി. . അവിശ്വാസങ്ങളിൽ വിശ്വാസംകൊണ്ടണകെട്ടി വ്യവസ്ഥാപിത ചട്ടങ്ങള്‍ തീർത്ത- പൽച (കങ്ങളിൽ.... ഉരഞ്ഞുരഞ്ഞു നീങ്ങുന്നു. . ചാവി മുറുക്കി കയറ്റിയ- യ(ന്തശക്തിയൊടുങ്ങാൻ... ച(കശക്തിയമരാൻ...... Sreekumar sree

Poems- naranathu bhranthy

Image
നാറാണത്ത് (ഭാന്തി °°°°°°°°°°°°°°°°°°°°°°°°° ഈശ്വരനോട് ഒന്നും ചോദിക്കാനില്ലാത്തവളാണ്  അവളിന്ന്.!?.  അവളാവശ്യപ്പെട്ടതെല്ലാം; അവളാവശ്യപ്പെട്ടപ്പോഴെല്ലാം,  അവൾക്കു നിഷേധിച്ചിരുന്നു. ഇനിയൊരുനാൾ..  വരംകൊടുക്കാൻ ദൈവം (പത്യക്ഷനായാലും ചോദിക്കാനൊന്നും അവൾ കരുതിയിട്ടുമില്ല...  "വലതിൽ നിന്നും ഇടതിലേക്കു മാറ്റാന്‍  ഒരു പെരുമന്തുപോലും"  •••••••••••••  "നിനക്കു വട്ടാണ് പെണ്ണേ" എന്ന് വരരുചി കുടുംബത്തിലെ "പെരുംകാലനത്തി"........ Sreekumar sree

Short notice

Image
"" പട്ടം പറക്കുന്നതെപ്പോഴും കാറ്റിന് എതിരെയാണ്.. കാറ്റിനൊപ്പമല്ല... ശാന്തമായ ഒരു അന്തരീക്ഷത്തിൽ നിന്നും ഒരാളും ഉയര്‍ന്നു വന്നതായി കണ്ടിട്ടില്ല ""

Prayer

Image
ജന്മദിന (പാർത്ഥന @@@@@@@@@@@@ എന്റെ ദൈവമേ. ..അവിടുത്തെ ഇച്ഛകൊണ്ട് ഇന്നലെവരെ ഞാൻ ജീവിച്ചു അവിടുത്തെ കൃപകൊണ്ട് ഇന്നത്തെ (പഭാതവും എനിക്കന്ന്യമായില്ല. ഇന്നലെവരെ ഞാന്‍ അങ്ങയുടെ സംരക്ഷണത്തിലും ശിക്ഷണത്തിലും വളർന്നു. അവിടുത്തെ ഇച്ഛയാൽ എനിക്കു ജന്മം നല്‍കിയ എന്റെ മാതാപിതാക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.പകരം വയ്കാനാകാത്ത സമ്മാനമാണ് അങ്ങ് നൽകിയ എന്റെ മാതാപിതാക്കൾ. എന്റെ ജീവിതത്തിലൂടെ കടന്ന് പോയവർക്കും ഇന്നലെവരെ എനിക്കൊപ്പം ചരിച്ച സകല ചരാചരങ്ങൾക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു.... ദൈവമേ. . ഇനി എനിക്കായി കരുതിയിട്ടുളള നാളുകളിലും അവിടുത്തെ ഇച്ഛയിൽ ജീവിക്കുവാൻ കഴിയണമേ എന്ന് അപേക്ഷിക്കുന്നു.

Short story- പു(തകാമേഷ്ടി

Image
പു(തകാമേഷ്ടി °°°°°°°°°°°°°°°°°°°°° പരദേവതയുടെ കോപം!! പുതുജന്മങ്ങൾക്ക്മേൽ..  തിരിഞ്ഞു നോക്കണം പോൽ,  കാവിലേക്ക് വിളക്ക്,...  കുരുതി നൽകണം  നാഗന് നൂറുംപാലും  അന്തിവിളക്ക് നിത്യവും.  നാല് നാഴിയരി  ഇലക്കരയുളള തോർത്ത്  അൻപതിന്റെ രൂപ  അടയ്ക വെറ്റില  പടിയിറങ്ങിപ്പോയ  ജ്യോതിഷ കുടുംബം കാവിലേക്കുഴിഞ്ഞുനോക്കി പിന്നെ ഉമ്മറപ്പടിയിലെ ഭാര്യയേയും!!.  "നന്നായി; മാറണം ശീലങ്ങള്‍ സന്ധ്യാനാമവും ജപിക്കണം"  പരദേവതയ്ക് വിളക്ക് വച്ച് തിരിഞ്ഞു നോക്കാതെ ഉമ്മറവാതിലേറവേ അമ്മമ്മയുടെ ചിലമ്പൽ. ............. മൺകുടുക്കയിലെ ഭസ്മം തൊട്ട് നില്കെയാണ് അവളാ ശകുനം കണ്ടത്!? തിരിയണച്ചു നക്കുന്നു-  വിളക്കിലെ വെളിച്ചെണ്ണ  അരുമ കണ്ടൻപൂച്ച..  പരദേവതയുടെ വിളക്ക് പൂച്ചനക്കി !.. ദുശ്ശകുനം. വായന നിർത്തി  മുത്തശ്ശി പിറുപിറുക്കുന്നു . ...........  പതിവു ശീലങ്ങളിൽ അവളുടെ ആത്മാർത്ഥത, ശുഭാപ്തിവിശ്വാസം:, കിതപ്പടങ്ങവെ മൊഴിഞ്ഞു "അവനെത്തി, കലം മോറുമ്പോൾ. തവിക്കണയ്ക് കൊടുത്തു. . ആ തിരിനക്കിക്ക്.."  --------  "ഒരുപാട് വേദനിച്ചോ  എന്തിനാതിരി നക്കീത്"  യാമത്തിനൊടുവിൽ മച്ചിൽ  ചക്കി കണ്ടനെ ആശ്വസിപ്പിക്കുന്നു.  പരദേവത

Poem

Image
അറിയുന്നു ഞാന്‍ സഖീ നിശ്ചിതദൂരം താണ്ടി- യകലാനാവില്ലല്ലോ നിന്നിൽനിന്നെനിക്കിനി! സഞ്ചരിക്കുന്നൂ ഞാനാം ബിന്ദു നീയാകും കേന്ദ്ര ബിന്ദുവിൻ നോട്ടം ചെല്ലും വീഥിയിലന്നേരവും... നമ്മള്‍ തീർക്കുമീ വൃത്തം ബന്ധന, മെന്നാൽ നിത്യ സുന്ദരം.കുടുംമെ- ന്നിതിനെ വിളിപ്പു നാം. നിശ്ചിത മാർഗ്ഗം വിട്ടു ഞാന്‍ ചരിക്കുകിൽ വൃത്തം മറ്റൊരു ചിത്രം. വേണ്ട; തുടരാമിതേ യാ(ത. (വൃത്തം-(ശീകുമാരൻതമ്പി )

സന്ധ്യ

Image
സന്ധ്യയാം വാരസ്(തീതൻ ചുബനതുടിപ്പാർന്ന ചെന്തളിർ കപോലത്തിൻ കുങ്കുമം ചുണ്ടില്‍ ചൂടി, ശക്തനാം പകൽ രാഗോ- ന്മത്തനായ് കാമാർത്ഥിത- ന്നബ്ദിയിൽ പതിച്ചന്ത്യ- നിശ്വാസമുതിർക്കുന്നു. www.sreesreekumar.blogspot.com