ജലം അഥർവവേദത്തിൽ


#ജലം_അഥർവവേദം

ഓം ശം ന ആപോ ധന്വന്യാ:
ശമു സന്ത്വനൂപ്യാ:
ശം ന: ഖനിത്രിമാ ആപ:
ശമു യാ: കുംഭ ആഭൃതാ:
ശിവാ ന: സന്തു വാർഷികീ:.
    (അഥർവവേദം.. 1.6.4).
  ഭൂമിയിൽ വിവിധ ജലസ്ത്രോതസുകളെക്കുറിച്ചാണ് അഥർവവേദം ഇവിടെ പറയുന്നത്.. 
മരുഭൂവിലെ പൊള്ളുന്ന ചൂടിലും അവിടവിടെ കിട്ടുന്ന ജലമാണ്(oasis water)ആദ്യം പരാമർശിക്കുന്നത്, ദൗർലഭ്യം മൂലം കരുതലോടെ ഉപയോഗിക്കേണ്ടത്.. രണ്ടാമത്തെ ജലം ചതുപ്പു നിലങ്ങളിലെ ജലമാണ്.. (സംരക്ഷിച്ച് സംസ്കരിക്കുന്നതിനുപകരം നാമവയെ മണ്ണിട്ടുമൂടുന്നു). മൂന്നാമത്തെ പരാമർശം ഭൂഗർഭജലമാണ്, (അമിതചൂഷണത്താൽ അതിന്റെ  ജലനിരപ്പ് താഴ്ന്നു താഴ്ന്നു പോകുന്നു). കുംഭത്തിൽ സംഭരിക്കുന്ന ജലമാണ് മൂന്നാമത്തെ പരാമർശം.  ഇവിടെ കുംഭം എന്നത് ജലം സംഭരിക്കപ്പെടുന്ന തടാകം, അണക്കെട്ട്, കുളങ്ങൾ, തടയണകൾ വരെ അർഥം " കും ഭൂമിം ഉംഭതി ജലേന" എന്ന് വ്യുത്പത്തി. അവസാനമായി മന്ത്രത്തിൽ വിവരിക്കുന്നത് മഴയിലൂടെ വന്നെത്തു വെള്ളം മംഗളമേകട്ടെ എന്നതാണ്. ഭൂമിയിലെ എല്ലാഭാഗത്തും മിക്കവാറും ഒരേപോലെ വന്നെത്തുന്ന ജലമാണ് വൃഷ്ടിജലം.. മറ്റുള്ള എല്ലാ ജലസ്ത്രോതസുകളുടെയും പോഷകകാരിണിയായ മഴ.. അതുകൊണ്ടുതന്നെ വൃഷ്ടിജലം ഇവയിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാകുന്നു. 

ഭാരതത്തിൽ വേദങ്ങൾ പരാമർശം നടത്താത്ത ഒരു സംഗതിയും ഇല്ല. പ്രകൃതിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ജീവിതരീതിയായാലും സംസ്കാരമായാലും സമസ്ത മേഘലയെയും എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് ശാസ്ത്രീയമായും ആധികാരികമായും ചതുർവേദങ്ങൾ വിവരിക്കുന്നുണ്ട്... അല്ലാതെ വേദങ്ങൾ എന്നാൽ പൂർണ്ണമായും  ദൈവത്തിന്റെ പബ്ളിസിറ്റി പുസ്തകങ്ങൾ അല്ല. മുമ്പ് മനുഷ്യൻ എന്തു പറഞ്ഞാലും അനുസരിക്കണമെങ്കിൽ ഒരു ഭയംകൂടി അതിൽ ഉൾപ്പെടുത്തണമായിരുന്നു. അങ്ങിനെ അനുവർത്തിക്കപ്പെട്ടതാണ് ഈ ദൈവഭയം. അതിലൂടെ വേദങ്ങൾ ദൈവീകമൊഴികൾ ആയി ധരിക്കപ്പെട്ടു.
 
എന്നാൽ അവ  വായിക്കുമ്പോൾപരമ്പരാഗത ഭക്തിപ്രസ്ഥാന വായനയിലൂടെയായാൽ എല്ലാം ദൈവം സാധിച്ചുതരുമെന്ന മൂഢചിന്തയിൽ രമിക്കാം

#ശ്രീ, 
കടപ്പാട്-വായനയോട്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്