വല്മീകചിന്തകൾ
#വല്മീകചിന്തകൾ
മഴമുടക്കിയ കളി,..
മധ്യവേനലിന്റെ
അവസാനങ്ങളിലായിരുന്നു.
പുഴ ദാനം തന്നെ കുളിര്,
കളിയവസാനിച്ച
നേരങ്ങളിലാണറിഞ്ഞത്..
മരമൊരുക്കിയ തണൽ,..
മനമാഗ്രഹിച്ചയിടങ്ങളിലായിരുന്നില്ല..
തപസ്സായിരുന്നില്ല ലക്ഷ്യം;
ഇടനേരത്തെ വിശ്രമംമാത്രം.
തണലിലിരുന്നപ്പോഴറിഞ്ഞില്ല
മിഴിയിണകളടഞ്ഞത്...
മനമൊട്ടുമറിഞ്ഞില്ല
പകലിരവുകൾ പാഞ്ഞത്..
മിഴിതുറന്നതിരുട്ടിലെക്കെപ്പോഴും
ഉടലാകെയൊരു
വാല്മീകത്തിലെന്നറിഞ്ഞില്ല..!
സ്വയമുണരുവാനറിയില്ല
വലിയവാത്മീകിയായിട്ടും..
ഒരു തപോവനകന്യ വന്നെത്തിടും,
യുഗയുഗാന്തര ശാപം വഹിക്കുവോൾ...
കറുകനാമ്പൊന്നവൾ
കരുതേണമെങ്കിലീ
തിമിരനേത്രത്തിലാഞ്ഞു തറയ്ക്കണം.
ഉണരണം, കലിയുഗജന്മമെടുക്കണം
നവയിതിഹാസം ചമയ്ക്കണം
മുക്തിയിൽ..
Comments