പെരുക്കങ്ങളില്ലാത്തവൻ
ഓർമ്മകൾ പടിയിറങ്ങിപ്പോയൊരു
സന്ധ്യയാണെന്റെ
അവസാനത്തെ ഓർമ്മ.
നിദ്രയിലടവച്ച സ്വപ്നങ്ങളിൽ വിരിഞ്ഞത്,
ഇച്ഛാഭംഗത്തിന്റെ കുഞ്ഞുങ്ങൾ.
പകൽവെട്ടത്തിലൊളിപ്പിച്ചുവച്ചു ഞാനവയെ,
വിരൽചൂണ്ടി നീ പരിഹസിക്കാതിരിക്കാൻ..
ഉത്തരങ്ങളില്ലാത്ത
ഉയരത്തിലാണ് നീയെങ്കിലും
ഒരു വിളിയടയാളം
അതുണ്ടാകുമെന്നതാണ് പ്രത്യാശ.
സ്വപ്നങ്ങളുടെ ചിറകാകാൻ
മനസ്സിനായില്ലയിതുവരെ
വീശിപ്പറത്തിപ്പറക്കുവാൻ
ഭാവനയുടെ ചിറകില്ലാത്തതൊരു നിരാശ.
#ശ്രീ
Comments