മോഹം


  1. മോഹം
ഒരുകാറ്റിലലിയുവാൻ മോഹം
കുഞ്ഞുമഴയായ് പൊഴിയുവാൻ ദാഹം
ഒരുമഞ്ഞുകണമായലിയുവാൻ മോഹം
അതിലേറെമോഹമാ മടിയിലൊന്നുണരുവാൻ....
ഒരുകാറ്റിലലിയുവാൻ മോഹം.

ഒരുകാലമണയുവാൻ മോഹം
നാട്ടുവഴിയിലെ ചെറുജല
മലർപൊയ്ക പൂത്തൊന്നു കാണാൻ മോഹം
അവിടനുരാഗമൂറുന്ന
നിറസന്ധ്യപൂക്കവേ,...
മകരന്ദസൂനങ്ങൾ നറുഗന്ധം നൽകിയ
ചെറുകാറ്റിലലിയുവാനെന്തുമോഹം
നറുചന്ദ്രികക്കുളിരേൽക്കാൻ മോഹം...
ഒരുകാറ്റിലലിയുവാനെന്തുമോഹം

ഒരുചാരുബെഞ്ചിന്റെ
അരികത്തൊരിടം ചേർത്ത് 
ഒരുപാട് കാത്തിരിക്കാനെന്തുമോഹം
ഒടുവിലായണയുന്ന പ്രിയമാം പ്രിയങ്ങളെ
അരികത്തുചേർത്തൊന്നിരിക്കാൻ മോഹം...

അരുതാത്ത നേരത്തെന്നകതാരിൽ നിറയുന്ന
അരുമയാം മോഹങ്ങളൊന്നൊന്നായി
പ്രിയമായ് തലോടിയീ നെടിയസായന്തന 
കുളിരേറ്റിരിക്കുവാനെന്തുമോഹം 
ഒരുകാറ്റായലയുവാനുണ്ടു മോഹം. 
Sree.15/12/18
ചിത്രം മകളുടെ വര

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം