മൃത്യുഞ്ജയമന്ത്രം
" ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുമിക ബന്ധനാത്
മൃത്യോർമുക്ഷിയാമൃതാമൃത് "
അല്ലയോ ത്രിലോചനാ, സുഗന്ധത്തെയും പുഷ്ടിയേയും വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽനിന്നും
വേർപെടുത്തുന്നതുപോലെ മരണത്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ചാലും...
ഇവിടെ മരണത്തിൽ നിന്നും എന്നാൽ അകാലമൃത്യു ആണ് വിവക്ഷിക്കുന്നത് എന്ന് ആചാര്യന്മാർ പറയുന്നു.
അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇതെന്നാണ് ഐതിഹ്യം.
#ഋഗ്വേദത്തിലാണ് ഈ മന്ത്രം പ്രതിപാദിച്ചിട്ടുള്ളത്. ഇതിൽ ഭഗവാൻ ശിവനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മൃത്യുവിൽനിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈമന്ത്രം #യജുർവേദത്തിലും വിവരിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളി
ലും ഈ മന്ത്രം അറിയപ്പെടുന്നു..
ലും ഈ മന്ത്രം അറിയപ്പെടുന്നു..
പരമ രഹസ്യമായിരുന്നത്രെ ഐതീഹ്യപ്രകാരം മഹാ മൃത്യുഞ്ജയ മന്ത്രം ൠഷി മാർക്കണ്ഡേയൻ മുഖാന്തരമാണ് ഈ മന്ത്രം ലോകമറിഞ്ഞത്. ഭൂമിയിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ (അദ്ദേഹം എങ്ങനെ പഠിച്ചെന്നത് ഈയുള്ളവന് അറിവില്ല) ഒരിക്കൽ ദക്ഷന്റെ ശാപത്തിന്റെ ഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത് എന്നാണ് പുരാണം. ഏതായാലും അകാലമൃത്യു ഉണ്ടാകാതിരിക്കാനും മൃത്യുഭയം തീണ്ടുമ്പോഴും ജനങ്ങൾ ഈ മന്ത്രം ജപിക്കുന്നു.
#ശ്രീ_കടപ്പാട്_വായന_ഐതീഹ്യവും.
Comments