വലിയ ഇഷ്ടങ്ങൾ

    വലിയ ഇഷ്ടങ്ങൾ

ചിലമഴകൾ
പാതി നനയുന്നതാണെനിക്കിഷ്ടം
മറുപാതി നീയെപ്പോഴെങ്കിലും
നനയുമെങ്കിൽ...


ചിലപാട്ടുകൾ
പല്ലവി മുളലാണെന്റെയിഷ്ടം
അനുപല്ലവി നീയെന്നെങ്കിലും
പാടുമെങ്കിൽ...
ചിലനേരം
പനിക്കിടക്കയാണെന്റെയിഷ്ടം
ചുക്കുകാപ്പിയ്ക്കപ്പോൾ
നിന്റെ മണമുണ്ടാകുമെങ്കിൽ.

ഇടനേരം
നീയാരെന്നോർക്കലാണെന്റെയിഷ്ടം
അന്തമില്ലാത്തൊരു ചിന്തയിൽ 
എന്നെങ്കിലുമൊരിക്കൽ
നിന്നെ കണ്ടെത്തുമെങ്കിലോ.
#ശ്രീ... 26/4/20.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്