അനുവദിക്കുമെങ്കിൽ
നീ അനുവദിക്കുമെങ്കിൽ
ഒരിക്കൽകൂടി ഈ ആകാശക്കാഴ്ചയുടെ ആലസ്യത്തിൽ
എനിക്കുനിന്റെ മടിയിലുണരണം...
ആകാശം ചെറുതായി തളരുന്ന വേളയിൽ
മഴത്തുള്ളികൾ മിഴിയിലായൊളിക്കുന്ന പോലെ
നിന്റെ നിശബ്ദതയിൽ ഞാൻ ചേർന്നു കിടക്കട്ടെ...
നീ പറഞ്ഞുതീർക്കാതെ,
എന്റെ ഹൃദയം സ്പർശിക്കുന്ന നിന്റെ ഉളളൂർച്ചകളിൽ
ഒരു അക്ഷരം പോലും ഞാൻ തെറ്റാതെ വായിക്കട്ടെ...
നിന്റെ നാവിലെ മിണ്ടാത്ത കാവ്യങ്ങൾ
ഞാൻ മാത്രം വീണാനാദംപോലെ കേൾക്കട്ടെ...
മറുവാക്കുകൾ ആവശ്യമേയില്ല,
ഓർമ്മയാക്കി വയ്ക്കുക..
ഒരു ക്ഷണമെങ്കിലും
നിന്നെയറിയുകയെന്നാൽ നിന്നിൽ ഉറയുന്നുവെന്നുതന്നെ.
#Sreekumarsree.
©️19.06.2025
Comments