Posts

Showing posts from 2017

Poem - Malayalam

#വിടപറയുമ്പോൾ നിമിഷങ്ങളുടെ ചിറകടിശബ്ദം വ്യക്തമാണിപ്പോൾ.. അവസാനിക്കുന്ന വർഷം പറന്നകലുന്നതാണോ.? പുതുവർഷം പറന്നടുക്കുന്നതോ..? ഘടികാര തന്ത്രികളിലെ ടിക് ടിക് താളം, ഹൃദയതാളം പോലാണ്.. ഒന്നിൽ നിന്നു പൂജ്യമണഞ്ഞ് വീണ്ടുമൊന്നിനെ തൊടാനൊരു- ചാവിശക്തിയുണ്ടായെങ്കിൽ എത്ര നന്നായിരുന്നേനെ.     #നവവത്സരാശംസകൾ.

photography

Image
who inside who  outside

Poem- Malayalam

Image
    സമയമായിപോൽ     ^^^^^^^^^^^^^^^^^^^ കണ്ടുമുട്ടേണമെന്നെ വീണ്ടും കണ്ണിൽ,  വർണ്ണമൊറ്റുന്ന കാലത്തിലെങ്കിലും.. ചിന്തമുട്ടുന്നനേരത്ത് ഞാനൊരു- ചില്ലുകൂട്ടിലെ ചിത്രമാകുംമുമ്പേ. കേട്ടിരിക്കണമെന്നെയൊരിക്കലീ കണ്ഠനാളം പുഴുക്കുത്തുവീണതിൻ- തന്ത്രിപൊട്ടി നിശ്ശബ്ദമാകും മുമ്പ് തരളമോഹന  ഗാനങ്ങളൊക്കെയും. കാത്തിരിക്കേണമെന്നെയൊരാർദ്രമാം നേർത്തസന്ധ്യയകന്നു പോകുംമുമ്പേ കൂർത്തകൺമിഴിക്കോണിലായെപ്പൊഴും ചേർത്തൊരാകുലഭാവം കലരണം. കാതരമായ്മൊഴിയണം നീയെന്റെ കാതിലെപ്പൊഴുമാമൃദുഭാഷണം പഞ്ചമംപോൽ വഴിയുന്നനിൻസ്വനം കേട്ടിരിക്കെ ഞാനല്പമായ്ത്തീരണം വാതിലില്ലാത്ത ഗേഹമെനിക്കിതാ, ആരൊരാൾ പണിഞ്ഞീടുന്നു ചുറ്റിലും.! മേലെമാറാപ്പുപോലെമൂടീടുവാൻ കാലമായെന്നൊരാളോർമ്മ വയ്ക്കുന്നു, കാലമായീ..... കണക്കെടുപ്പായിപോൽ. ഏകജാലകം പോലുമില്ലാത്തൊരു വീടെനിക്കാറടിയിൽ പണിഞ്ഞവൻ കൈപിടിക്കയാണീയിടനെഞ്ചിലൊരി- ഞ്ചുവേദന മെല്ലെവളരുന്നു. ഒന്നുറക്കെവിളിക്കണമല്ലെങ്കി- ലൊന്നു നുളളിനോവിച്ചീടുകെന്നെനീ, കണ്ടതെല്ലാമൊരുകിനാവായിടാ- മല്ലയെങ്കിലീ  സ്വപ്നം വിഴുങ്ങിടും.            ശ്രീകുമാർശ്രീ.

ARTICLE-BITCOIN

Image
#ബിറ്റ്കോയിൻ പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ളസാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് #ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹനിർമ്മിതമായ നാണയമോ കടലാസു നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽതയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ  സോഫ്റ്റ് വെയർകോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008ൽ "സതോഷി നകമോട്ടോ" ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്.  2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ക്രിപ്റ്റോകറൻസി. ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയ

Poem Malayalam

Image
          #നിദാനസൂനങ്ങൾ ** ഇരവിൽ ഹിമബിന്ദു ചൂടി നിൽക്കും, പ്രിയ നറുസൂനമേ നിനക്കെന്തു ഭംഗി. മുടിയീറനിട്ടൊരു പെൺകൊടിപോൽ നിന്റെ, മുഖഭംഗി പാതി മറച്ചതെന്തേ.. പുലരുവാനരനേരമുള്ളപ്പോളിരവിന്റെ, മകൾപോലെ വന്നുനീ ധന്യഭൂവിൽ പകലോൻ പകർന്നിളം നറുതാപമേറ്റുനീ കരളിൽ നിറച്ചിളമമൃത രേണു. മകരന്ദ ശൃംഗാര മധുവാണികേട്ടുടൽ തരളമായറിയാതെ ഇതളകന്നോ..? പ്രിയനവൻ സുഖദമായ് മധുനുകർന്നങ്ങുപോയ്, പരിഭവമില്ലാത്ത പതിഭക്ത നീ. ഒരുകനിവിളയുവാൻ ഹരിതാഭനിറയുവാൻ ഒരുദിനമായുസ്സായ് വന്നുനീയും ചെറുജീവവാടിയിലെത്ര നയനങ്ങൾക്ക- മൃതൂട്ടി മണ്ണിൽ പൊലിഞ്ഞുപോയി.                  #ശ്രീ            **സകല വൃക്ഷലതാദികളും ജന്മം കൊള്ളുന്നതിനാധാരമായത് ഒരു ചെറു സൂനത്തിൽ ചെറുപ്രാണി നടത്തുന്ന പരാഗണമാണ്.   ഒരുദിനം മാത്രമായുള്ള ചെറുസൂനങ്ങളിലെ തേൻതുള്ളികളല്ലേ ഈ ഹരിതാഭയ്ക്ക് നിദാനം.. എന്ന ചിന്തയിൽ നിന്ന്.

സ്മരണ

#സ്മരണ #തിരുനയിനാർകുറിച്ചി മാധവൻ നായർ കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1916-ൽ കന്യാകുമാരി ജില്ലയിലെ #തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. #മലയാളംവിദ്വാൻ പരീക്ഷ ജയിച്ചതിനുശേഷം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു ശ്രീ മാധവൻ നായർ.  1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് #ആകാശവാണി യായപ്പോഴും ശ്രീ മാധവൻ നായർ അമരത്തു തന്നെ ഉണ്ടായിരുന്നു. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്. #ആത്മസഖി എന്ന ചിത്രത്തിലെ  കന്നിക്കതിരാടും നാൾ എന്നഗാനത്തിലൂടെയാണ്  അദ്ദേഹം സിനിമാഗാനരംഗത്തിലേക്ക് പ്രവേശിച്ചത്. ഈ ചിത്രത്തിൽ അന്നദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു. ഭക്തകുചേല സിനിമയിലെ #ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ, ഹരിശ്ചന്ദ്രയിലെ #ആത്മവിദ്യാലയമേ എന്നീ തത്ത്വചിന്താ ഗാനങ്ങൾ  അദ്ദേഹത്തിന്റെ രചന

KERALA KAUMUDI DAILY

Image
കേരള കൗമുദി ഇന്ന് പ്രസിദ്ധീകരിച്ച എന്റെ രചന. #വിജല്പം* °°°°°°°°° ആകാശവും ഭൂമിയും ഒരൊറ്റ പ്രകാശപ്രസരത്തിൽ അലിഞ്ഞുനിൽക്കേ.. ഹിമപ്രഭ  പ്രതിഫലിപ്പിച്ച കുന്നിൻചെരിവുകൾ താണ്ടി, അലകളുറങ്ങിയ, നീലജലാശയങ്ങളുടെ നിറമാറിലലസം തലോടി, മനം മറന്ന് നാം പാടിയ ഗാനശീലുകളാവാഹിച്ചൊരു കാറ്റൊഴുകിവരുന്നുണ്ട്.... ചെവിയോർത്തിരിക്കേ, ഇമയനക്കങ്ങളില്ലാതെ ഓളപ്പരപ്പിനരികിലായ്, മിഴിമുനകളൂന്നിച്ചിരിച്ചതെന്തിനാണ്.? സ്വപ്നമത്സ്യങ്ങൾക്ക് നീ ചൂണ്ടകോർത്തതും ചൂണ്ടിക്കവർന്നതുമൊന്നും ഞാനറിയാതെപോയി. എന്റെ നിശ്വാസങ്ങളേറ്റുവാങ്ങി ഈ ജലനിരപ്പിലിടനേരം, അലകളൊരുക്കുവതാരിനി.?                              #sree * നിരർത്ഥഭാഷണം.

Review- KAPPY

Image
    #കാപ്പിയെ വായിക്കുമ്പോൾ മഞ്ഞുമന്ദാരങ്ങൾ മണ്ണിലും വിണ്ണിലും പൂത്തിറങ്ങി.. അവയെന്നെ പതിയെ എടുത്തുയർത്തി. മലർശയ്യയിലെന്നപോലെ ഞാനൊരു സുഖം അനുഭവിക്കുന്നു. ഓർമ്മകളുടെ വേരുകളിൽപടർന്നുപൂത്ത കാപ്പിപ്പൂക്കൾ കെട്ടഴിച്ചിട്ട മദഗന്ധത്തിൽ മഹാവനം നിശ്ചലമായി നിന്നു. ആൽമരച്ചില്ലയിലെങ്ങുനിന്നോ പാറിവന്നൊരു പച്ചക്കുതിര കൈവെള്ളയിൽനിന്നും വീണ്ടും വീണ്ടും ചോദിക്കുന്നു.. "ഇത്രയധികം കഥകൾ പറഞ്ഞുതന്നിട്ടും നീ എന്നെ മറന്നതെന്തേ?" ഒരുകപ്പു കാപ്പികുടിച്ച്  മാവും കവുങ്ങും പേരയും പാഴ്ചെടികളും പാമ്പും പഴുതാരയുമുള്ള പറമ്പിലേക്കിറങ്ങി കതിരും പതിരും ചികയുന്നൊരു കർഷകന്റെ മാനസ്സികവ്യാപാരങ്ങൾ പോലെ മനസ്സിനെ ഒരു മഹാതീരത്തേയ്ക്ക് കൊണ്ടുപോകുകയാണ് ശ്രീ. Dharmaraj madappally, തന്റെ "കാപ്പി" എന്ന നോവൽ  അവസാനിപ്പിക്കുമ്പോൾ.. ഗൗതമബുദ്ധനെപ്പോലെ ആത്മബോധമുണരുന്നത്, ഒരു നാമമില്ലാത്ത കഥാനായകനിലല്ല വായനക്കാരനിൽ തന്നെയാണ്..  എവിടെയോ എപ്പോഴെക്കെയോ വഴുതിയകന്ന എന്തെക്കെയോ തിരയുവാൻ വായനക്കാരനെ പാകപ്പെടുത്തി രചന അവസാനിപ്പിക്കുമ്പോൾ ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന തോന്നലുളവാക്കപ്പെടുന്നു. രചയിതാവിന്റെ മാനസികസംഘർഷത്തെയും ഉ

അംശി നാരായണപിള്ള Article

Image
#അംശി നാരായണപിള്ള. കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണപിള്ള. സ്വാതന്ത്ര്യ സമരകാലത്ത് കേരളജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം ." എഴുതിയത് അംശി നാരായണപിള്ളയാണ്. കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ  #തേങ്ങാപട്ടണത്തിന് സമീപത്തെ #അംശി എന്ന സ്ഥലത്ത്  1896-ൽ ജനിച്ച നാരായണപിള്ള തിരുവിതാംകൂർ പോലീസ് വകുപ്പിലെ ക്ലാർക്ക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യസമരത്തിലേക്ക് കുതിച്ചത്. ഏ.കെ.പിള്ളയുടെ #സ്വരാജ് വാരികയിൽ സഹപത്രാധിപരായിരുന്ന അദ്ദേഹം ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനായി തിരുവനന്തപുരത്തുനിന്നും 1924-ൽ #മഹാത്മാ' എന്ന വാർത്താവാരിക തുടങ്ങി. മലയാളത്തിലെ ആദ്യത്തെ കാലണപത്രമായിരുന്ന ഈ വാരികയ്ക്ക് ഗാന്ധിജിയുടെ ആശയാനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. പി. കേശവദേവുമായി ചേർന്ന് പിന്നീട് തൃശ്ശൂരി

Article Malayalam

Image
 ശ്രീ. എസ് രമേശൻ നായർ  1948 ൽ  കന്യാകുമാരിയില്‍ കുമാരപുരത്ത് ശ്രീ. രമേശൻ നായർ  ജനിച്ചു. 1966ല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദവും 1972ല്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.   #കുടുംബം . പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ് സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, അഗ്രേപശ്യാമി, സൂര്യഹൃദയം (കവിതാസമാഹാരങ്ങള്‍), കളിപ്പാട്ടുകള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, തിരുക്കുറൾ,  സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍ (തമിഴില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍) എന്നിവയാണു് മുഖ്യ കൃതികള്‍.  1980ല്‍ ചിലപ്പതികാരത്തിനു് #പൂത്തേഴന്‍ അവാര്‍ഡും, 1983ല്‍ സൂര്യഹൃദയത്തിനു് #ഇടശ്ശേരി അവാര്‍ഡും, 1985ല്‍ സ്വാതിമേഘത്തിനു് #കവനകൗതുകം അവാര്‍ഡും ലഭിച്ചു. 1988ല്‍ #ഗുരുചെങ്ങന്നൂര്‍ സ്മാരക സാഹിത്യ അവാര്‍ഡും, തിരുവനന്തപുരം #തമിഴ് സംഘ പുരസ്ക്കാരവും, ഇളംകോ അടികള്‍ സ്മാരക സാഹിത്യ പീഠത്തിന്റെ #ചിലമ്പുബിരുദവും കിട്ടി. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു വേണ്ടിയും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടു്.  1975 മുതല്‍ ആകാശവാണിയില്‍ സാഹിത്യ വ

poem malayalam

      #വെളിപാടുതറകൾ . സ്വപ്നരഥം രാവിന്റെ മണൽക്കാട്ടിലുപേക്ഷിച്ചു. യാഥാർത്ഥ്യങ്ങളെന്നു മനസ്സുപഠിപ്പിച്ച, പകലിലേക്കൊരിറക്കം..  സന്ദേഹമാണിപ്പോഴും പകലെന്ന പരിതാപമല്ലേ സ്വപ്നം.... ഇരുളിലെ കനവല്ലേ ജീവിതം... ഏതാണ് സത്യം ഏതാണ് സ്വപ്നം പകലോ ഇരവോ...? ഏതിലാണെന്റെ ജീവിതം. വെളിപാടുതറകളെവിടെയാകും...? വെയിലുറയ്ക്കാത്ത തണൽ തടങ്ങൾ. ആൽമരച്ചുവടൊന്നു തേടുകയാണ് ഞാൻ ബോധമണ്ഡല വിസ്തൃതിയ്ക്കായ്.. ആപ്പിൾ മരമേതെന്ന് തിരയുന്നു ഞാൻ.. ജ്ഞാനഫലമൊന്നുച്ചിയിൽ വീഴ്ത്തുവാൻ.                  #ശ്രീ 08/12/2017 9:38 pm

അമ്മയുടെ കണ്ണൻ

അമ്മയുടെ കണ്ണൻ     ◇◇◇◇◇◇◇ നിഴലിലെങ്കിലും നീയെത്തുമെന്നോർത്ത് കരുതി ഞാൻ പീലിയൊന്നെന്റെ ഹൃത്തിലായ്. നിഴലുപെയ്യുന്നിടങ്ങളിൽ ഞാൻ കാത്തു- കരുതിവച്ചൊരാ  പീലി ചൂടിക്കുവാൻ .      ഒരുമുളംതണ്ടൊരുക്കീ നിനക്കായി പ്രിയതരമംഗുലീയിലെപഞ്ചമ- * മനമുണർത്തുന്ന രാഗം ചമയ്ക്കുവാൻ. മധുവുണർത്തുമായീണം ശ്രവിക്കുവാൻ പീതമേറെക്കലർന്ന വസനമൊ- ന്നേറെനാളായ് കരസ്ഥമാക്കീടിനാൽ യമുനയിൽ കേളിയാടിയെത്തും നിന്റെ നീലമേനിയെ തഴുകിയുണക്കുവാൻ. നറുനിലാവെണ്മയൂറും പുതുവെണ്ണ കരുതി നിന്നെയൊന്നൂട്ടാനരുമമയായ് പ്രിയതരം പല താരാട്ടു പാടിയും മടിയിലേവമുറക്കിക്കിടത്തുവാൻ.. (പലദിനം വന്നുനിന്നു നീയോമനേ പലമുഖം തന്നു മായയെന്നറിവു ഞാൻ,) ഒരുദിനമെന്റെയരികിലെത്തീടണം അരുമയായാ കപോലദലങ്ങളെ ഇരുകരംകൊണ്ടെനിക്കു പുണരണം മുഖമുയർത്തി നിൻ തിരുനെറ്റി മുത്തണം. പറയണം കണ്ണനുലകിലെ കള്ളനെന്ന- രുമയാമുണ്ണിമകനാണ് നിശ്ചയം.              #sreekumarsree .28/07/2017 . *മേൽപഞ്ചമം- ഓടക്കുഴലൂതുമ്പോൾ ഇടതുചൂണ്ടുവിരൽകൂടി ഉയർത്തിയിരിക്കുന്ന രീതി. (കൃഷ്ണരീതി)