KERALA KAUMUDI DAILY

കേരള കൗമുദി ഇന്ന് പ്രസിദ്ധീകരിച്ച എന്റെ രചന.
#വിജല്പം*
°°°°°°°°°
ആകാശവും ഭൂമിയും
ഒരൊറ്റ പ്രകാശപ്രസരത്തിൽ
അലിഞ്ഞുനിൽക്കേ..
ഹിമപ്രഭ  പ്രതിഫലിപ്പിച്ച
കുന്നിൻചെരിവുകൾ താണ്ടി,
അലകളുറങ്ങിയ,
നീലജലാശയങ്ങളുടെ
നിറമാറിലലസം തലോടി,
മനം മറന്ന് നാം പാടിയ
ഗാനശീലുകളാവാഹിച്ചൊരു
കാറ്റൊഴുകിവരുന്നുണ്ട്....
ചെവിയോർത്തിരിക്കേ,
ഇമയനക്കങ്ങളില്ലാതെ
ഓളപ്പരപ്പിനരികിലായ്,
മിഴിമുനകളൂന്നിച്ചിരിച്ചതെന്തിനാണ്.?
സ്വപ്നമത്സ്യങ്ങൾക്ക് നീ
ചൂണ്ടകോർത്തതും
ചൂണ്ടിക്കവർന്നതുമൊന്നും
ഞാനറിയാതെപോയി.
എന്റെ നിശ്വാസങ്ങളേറ്റുവാങ്ങി
ഈ ജലനിരപ്പിലിടനേരം,
അലകളൊരുക്കുവതാരിനി.?
                             #sree
* നിരർത്ഥഭാഷണം.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്